ന്യൂഡല്‍ഹി : പരിശോധനകള്‍ നടത്തിയ ഗുരുതര ശ്വാസകോശ രോഗികളില്‍ 10 ശതമാനം ആളുകളില്‍ കൊറോണ ബാധ സ്ഥിരീകരിച്ചു എന്ന് ഇന്ത്യന്‍ കൗണ്‍ സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്.
ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ചെന്നൈ എന്നിവിട ങ്ങളില്‍ നിന്നുള്ള 110 ഗുരുതര ശ്വാസ കോശ രോഗം ബാധിച്ച രോഗികളെ പരിശോധിച്ചതില്‍ 11 പേരിലാണ് കൊവിഡ് -19 സ്ഥിരീ കരിച്ചത്. ഇവരില്‍ ആരും വിദേശ യാത്ര നടത്തി യവരോ കൊറോണാ രോഗികളുമായി നേരിട്ട് ഇടപഴകിയവരോ ഇല്ല എന്നും ഐ. സി. എം. ആര്‍. അധികൃതര്‍ അറിയിച്ചു.
സ്വയം പരിശോധനാ കിറ്റുകള്‍ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ പൊതു ജനത്തിന് ലഭി ക്കുന്ന തിലൂടെ ആശയക്കുഴപ്പ ങ്ങള്‍ക്കും സമൂഹ ത്തില്‍ വ്യാപക പ്രശ്ന ങ്ങള്‍ക്കും ഇട നല്‍കിയേക്കാം എന്നും ഐ. സി. എം. ആര്‍. ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.