ന്യൂഡൽഹി : ആയുര്‍വ്വേദ മരുന്നു കളും യോഗ യും അടിസ്ഥാനമാക്കി കൊവിഡ് ചികിത്സ ക്കു വേണ്ടി യുള്ള മാര്‍ഗ്ഗ രേഖ ആരോഗ്യ വകുപ്പു മന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന് പുറത്തിറക്കി.
കൊവിഡ് വൈറസ് ബാധ നേരിടാന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണം എന്നാണ്ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗ രേഖ അടിവരയിടുന്നത്.
പനി, ശ്വാസതടസ്സം, തൊണ്ട വേദന, തളർച്ച തുടങ്ങിയ കൊവിഡ് ലക്ഷണങ്ങൾ നേരിടുവാ നുള്ള നടപടി ക്രമ ങ്ങള് ആയുഷ് മാർഗ്ഗ രേഖയിൽ പറയുന്നുണ്ട്. രോഗ പ്രതി രോധ ശേഷി വർദ്ധിപ്പിക്കുവാനും ശ്വസന പ്രക്രിയ കൂടുതല്‍ മെച്ചപ്പെടു ത്തുവാനും യോഗ ചെയ്യാൻ രോഗി കളോട് നിർദ്ദേശിക്കാം.
ചിറ്റമൃത് എന്ന പേരില്‍ നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഗുളീചി ഘനവടികയും തിപ്പലി അല്ലെങ്കിൽ ആയുഷ്-64 ഗുളിക, അശ്വഗന്ധ ഗുളിക /ചൂര്‍ണ്ണം, ച്യവന പ്രാശം തുടങ്ങിയവ കൊവിഡ് പ്രതിരോധ ത്തിനായി നിത്യവും ഉപയോഗിക്കാം.
മഞ്ഞളും ഉപ്പും ചൂടു വെള്ള ത്തിൽ ചേർത്ത് തൊണ്ട യിൽ എത്തും വിധം വായിൽ ക്കൊള്ളുക, ത്രിഫല, ഇരട്ടി മധുരം എന്നിവ ചേർത്ത് വെള്ളം തിളപ്പിച്ച് വായിൽ ക്കൊള്ളുക, ചൂടു വെള്ളം കുടിക്കുക തുടങ്ങിയവയും ആയുഷ് മന്ത്രാലയ ത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കൊവിഡ് ബാധിച്ചവരും എന്നാല്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത വര്‍ക്കും നേരിയ ലക്ഷണം ഉള്ളവര്‍ക്കും ഈ ചികില്‍സ ഫലപ്രദമാകും.
* Press Release : AYUSH MINISTRY , Twitter