കൊവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും

November 11th, 2020

election-ink-mark-epathram
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് ചെയ്യാൻ കൊവിഡ് ബാധിതര്‍ക്ക് പ്രത്യേക സമയം അനുവദിക്കും എന്ന് മന്ത്രി സഭാ യോഗ തീരുമാനം

വോട്ടെടുപ്പിന് തൊട്ടു മുൻപ് കൊവിഡ് ബാധ സ്ഥിരീ കരിക്കുന്ന വർക്ക് പോളിംഗ് സമയ ത്തിന്റെ അവസാന മണിക്കൂർ ബൂത്തില്‍ എത്തി വോട്ട് ചെയ്യുവാന്‍ കഴിയും വിധം ആയിരിക്കും നിയമ ഭേദഗതി വരുത്തുക. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികം ആയിരിക്കും എന്നു കണ്ടറിയണം.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും

ശബരിമല ദര്‍ശനം : കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പുറപ്പെടുവിച്ചു.

November 9th, 2020

sabarimala-epathram
തിരുവനന്തപുരം :  ശബരിമല തീര്‍ത്ഥാടന ത്തിന് എത്തുന്നവര്‍ക്കുള്ള കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. ദര്‍ശനത്തിന് എത്തുന്നതിന് 24 മണി ക്കൂര്‍ മുമ്പ് എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തീര്‍ത്ഥാടകര്‍ നിലക്കലില്‍ ഹാജരാക്കണം.

സമീപ കാലത്ത് കൊവിഡ് ബാധിച്ചവര്‍, പനി, ചുമ, ശ്വാസ തടസ്സം, മണവും രുചിയും തിരിച്ചറിയുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ തുടങ്ങി കൊവിഡ് ലക്ഷണങ്ങള്‍ ഉള്ള വരെയും ദര്‍ശനം നടത്തുവാന്‍ അനുവദി ക്കുകയില്ല.

ഫേയ്സ് മാസ്ക് ധരിക്കുക, ഇടക്കിടെ കൈകള്‍ കഴുകി വൃത്തിയാക്കുക, അണു വിമുക്ത മാക്കുവാന്‍ സാനി റ്റൈസര്‍ കരുതുക എന്നിവയും നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. മല കയറു മ്പോഴും ഇറങ്ങുമ്പോഴും തീര്‍ത്ഥാടകര്‍ തമ്മില്‍ ശാരീരിക അകലം പാലിക്കണം.

ശബരിമലയിലേക്കുള്ള യാത്രയില്‍ ലഭ്യമായ അംഗീകൃത സര്‍ക്കാര്‍ – സ്വകാര്യ ലാബു കളില്‍ നിന്ന് കൊവിഡ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങാം. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് റിസള്‍ട്ട് കിട്ടിയാല്‍ കോവിഡ് പ്രതിരോധ മുന്‍കരുതലുകളില്‍ വിട്ടു വീഴ്ച ചെയ്യരുത് എന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on ശബരിമല ദര്‍ശനം : കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പുറപ്പെടുവിച്ചു.

അബുദാബിയില്‍ എത്തിയാല്‍ നാലാം ദിനം കൊവിഡ് പരിശോധന

November 5th, 2020

covid-virus-spreading-new-entry-requirements-for-abudhabi-ePathram
അബുദാബി : കൊറോണ വൈറസ് വ്യാപനം തടയുന്ന തിന്റെ ഭാഗമായി തലസ്ഥാന എമിറേറ്റിലേക്ക് വരുന്ന യാത്രക്കാര്‍ക്ക്  കൂടുതല്‍ കര്‍ശ്ശന നിയ ന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. 2020 നവംബർ 8 ഞായറാഴ്ച മുതൽ മറ്റു എമിറേറ്റു കളിൽ നിന്ന് അബുദാബി യിൽ എത്തു ന്നവർ ഇവിടെ നാലു ദിവസങ്ങളിൽ കൂടുതൽ തങ്ങുകയാണ് എങ്കില്‍ നാലാം ദിവസം പി. സി. ആർ. പരിശോധന നടത്തണം.

എട്ടു ദിവസ ങ്ങളില്‍ കൂടുതല്‍ നില്‍ക്കുന്നു എങ്കില്‍ നാലാം ദിവസവും എട്ടാം ദിവസവും പി. സി. ആർ. പരിശോധന നടത്തുകയും വേണം. നിയമ ലംഘ കര്‍ക്ക് 5,000 ദിർഹം വരെ പിഴ ശിക്ഷയുണ്ടാവും.

താമസ വിസക്കാര്‍, സന്ദര്‍ശക വിസ യില്‍ ഉള്ളവര്‍ സ്വദേശത്തു നിന്നും തിരിച്ച് എത്തുന്ന വര്‍ക്കും സ്വദേശി കള്‍ക്കും ഈ നിയമം ഒരു പോലെ ബാധകം എന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. നിലവിലുള്ള നിയമം അനുസരിച്ച് അബുദാബി യിലേക്ക് പ്രവേശിക്കുന്ന തിന് 48 മണി ക്കൂറിനുള്ളിൽ എടുത്ത PCR അല്ലെങ്കില്‍ DPI ടെസ്റ്റ് റിസല്‍ട്ട് മതിയാകും.

കൊവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളികളായ സന്നദ്ധ പ്രവർത്ത കർക്കും അടിയന്തര തൊഴിലു മായി ബന്ധപ്പെട്ട ഉദ്യോഗ സ്ഥര്‍ക്കും ഈ നിയമം ബാധകമല്ല എന്നും എമര്‍ജന്‍സി വാഹന ങ്ങൾക്ക് കടന്നു പോകുന്ന തിനു അടയാളപ്പെടുത്തിയ വരിയിലൂടെ ഇവര്‍ക്ക് അബുദാബി യിലേക്ക് പ്രവേശിക്കാം എന്നും പുതിയ മാർഗ്ഗ നിർദ്ദേശങ്ങളിൽ വ്യക്ത മാക്കിയിട്ടുണ്ട്.

കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കുന്ന തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ജൂലായ് മാസം മുതല്‍ കൊവിഡ് ടെസ്റ്റ് ചെയ്ത നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണം എന്നുള്ള നിയമം കര്‍ശ്ശനമാക്കിയിരുന്നു.

- pma

വായിക്കുക: , , , , , , , , ,

Comments Off on അബുദാബിയില്‍ എത്തിയാല്‍ നാലാം ദിനം കൊവിഡ് പരിശോധന

തദ്ദേശ തെരഞ്ഞെടുപ്പ് : കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ

October 22nd, 2020

election-ink-mark-epathram
തിരുവനന്തപുരം : കൊവിഡ് വ്യാപനം സംസ്ഥാനത്ത് തുടരുന്ന സാഹചര്യ ത്തിൽ ഈ വർഷം നടത്തുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥി കളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ട തായ മുൻ കരുതലു കൾ സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടു വിച്ച് ഉത്തരവ് ഇറക്കി എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ കരട് മാർഗ്ഗ നിർദ്ദേശങ്ങൾ ചർച്ച ചെയ്തിരുന്നു. ആ യോഗത്തിലെ തീരുമാന ങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മാർഗ്ഗ നിർദ്ദേശ ങ്ങൾ തയ്യാറാക്കിയത്.

941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തു കൾ, 86 മുനിസിപ്പാലിറ്റികൾ, ആറു മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നി വിടങ്ങളിലായി 21,865 വാർഡുകളിലേക്കാണ് ഈ വർഷം പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത്.

ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് പരി ശീലനം, ഇ. വി. എം. ഫസ്റ്റ് ലെവൽ ചെക്കിംഗ് എന്നിവ പുരോഗമിച്ച് വരികയാണ്. അന്തിമ വോട്ടർ പട്ടിക ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീ കരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെ ടുപ്പിന് മുമ്പ് വോട്ടർ പട്ടിക യിൽ പേര് ചേർക്കു ന്നതി നും മറ്റും ഒരു അവസരം കൂടി നൽകും.

(പി. എൻ. എക്സ്.  3642/2020)

- pma

വായിക്കുക: , , ,

Comments Off on തദ്ദേശ തെരഞ്ഞെടുപ്പ് : കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ

കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് പരിഷ്‌കരിച്ച് ഉത്തരവ്  

October 21st, 2020

injection-antigen-tests-to-dominate-rt-pcr-ePathram
തിരുവനന്തപുരം : കൊവിഡ് പരിശോധനാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു കൊണ്ട് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കി. നിലവിൽ 2750 രൂപ ഈടാക്കുന്ന ആർ. ടി. പി. സി. ആർ. (ഓപ്പൺ സിസ്റ്റം) 2100 രൂപയാക്കി.

ട്രൂനാറ്റ് ടെസ്റ്റ് : 2100 രൂപ. രണ്ടു ഘട്ടമായി നടത്തുന്ന പരിശോധനക്ക് 1500 രൂപ വീതം 3000 രൂപ യായിരുന്നു ഇതു വരെ ഈടാക്കി കൊണ്ടിരുന്നത്. ആന്റിജന്‍ ടെസ്റ്റിന്റെ നിരക്ക് പഴയതു തന്നെ തുടരും. 625 രൂപ. ജീൻ എക്സ്പർട്ട് ടെസ്റ്റ് : 2500 രൂപ.

മത്സരാധിഷ്ഠിതമായി ടെസ്റ്റ് കിറ്റുകളുടെ  നിർമ്മാണം വ്യാപകം ആയതിനാൽ ഐ. സി. എം. ആർ. അംഗീ കരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ ചെലവിൽ ലഭ്യമായ സാഹചര്യ ത്തി ലാണ് പുതിയ നിരക്കുകൾ പ്രാബല്യ ത്തില്‍ വന്നത്.

പി. എൻ. എക്സ്. 3644/2020

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് പരിഷ്‌കരിച്ച് ഉത്തരവ്  

Page 57 of 126« First...102030...5556575859...708090...Last »

« Previous Page« Previous « പി. ഗോപികുമാർ അന്തരിച്ചു
Next »Next Page » തദ്ദേശ തെരഞ്ഞെടുപ്പ് : കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha