അടുത്ത വര്‍ഷം പകുതിയോടെ 25 കോടി യോളം ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും 

October 5th, 2020

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : 2021 ജൂലായ് മാസത്തോടെ ഇന്ത്യയില്‍ 25 കോടിയോളം ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും എന്ന് കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍. 40 കോടി മുതല്‍ 50 കോടി യോളം വാക്‌സിനാണ് സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നും സണ്‍ഡേ സംവാദ് എന്ന പ്രോഗ്രാ മില്‍ അദ്ദേഹം സൂചിപ്പിച്ചു.

വാക്സിന്‍ ലഭിക്കുന്നതിന്ന് വേണ്ടിയുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ സംഭരിക്കുയും വളരെ അത്യാവശ്യമുള്ള വരിലേക്ക് തന്നെ മരുന്ന് എത്തുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യും. മുന്‍കൂട്ടി തീരുമാനിച്ചതു പ്രകാരം തന്നെ മുന്‍ ഗണനാ അടിസ്ഥാന ത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യും.

കൊവിഡ് വാക്സി ന്റെ ഓരോ ഡോസും അര്‍ഹതപ്പെട്ട വരിലേക്ക് കൃത്യമായി എത്തുന്നു എന്നും വഴി മാറി കരിഞ്ചന്ത യിലേക്ക് പോകുന്നില്ല എന്നും സര്‍ക്കാര്‍ ഉറപ്പു വരുത്തും. കൊവിഡ് ബാധിതരിലെ ഹൈ റിസ്‌ക് വിഭാഗം ആളുകളെ കണ്ടെത്തുവാന്‍ കേന്ദ്ര സര്‍ ക്കാര്‍ ശ്രമിക്കുന്നു. ഇതിന് സംസ്ഥാനങ്ങളുടെ സഹായം ആവശ്യമാണ്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഉള്ളവരുടെ പട്ടിക ഈ മാസം അവസാനത്തോടെ കേന്ദ്ര ത്തിനു നല്‍കാന്‍ ആവശ്യപ്പെട്ടി ട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on അടുത്ത വര്‍ഷം പകുതിയോടെ 25 കോടി യോളം ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും 

കൊവിഡ് പ്രതിരോധ വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ ലഭ്യമാകും

September 29th, 2020

logo-ministry-of-health-government-of-india-ePathram

ന്യൂഡല്‍ഹി : ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ലഭ്യമാകും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കൊവിഡ് പ്രതിരോധ വാക്സിന്‍ ഗവേഷണം ദ്രുതഗതി യില്‍ പുരോഗമിക്കുന്നു. നിലവില്‍ മൂന്നു വ്യത്യസ്ത ഗവേഷണ ങ്ങള്‍ ക്ലിനിക്കല്‍ പരീക്ഷണ ത്തിന്റെ ഘട്ട ത്തിലാണ്. അടുത്ത വര്‍ഷം ആദ്യത്തില്‍ വാക്‌സിന്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷ എന്നും കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ വ്യക്തമാക്കി.

- pma

വായിക്കുക: , ,

Comments Off on കൊവിഡ് പ്രതിരോധ വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ ലഭ്യമാകും

കൊവിഡ് പരിശോധന നിരക്ക് വീണ്ടും കുറച്ചു

September 27th, 2020

covid-19-test-result-for-uae-entry-ePathram
അബുദാബി : കൊവിഡ് ടെസ്റ്റ് റിസൾട്ടിന് വേണ്ടിയുള്ള പി. സി. ആർ. പരിശോധനാ ഫീസ് 180 ദിർഹം ആക്കി കുറച്ചു. ഈ മാസം രണ്ടാം തവണ യാണ് അബുദാബി യിൽ കൊവിഡ് പരി ശോധന നിരക്ക് കുറക്കുന്നത്.

ആദ്യം 370 ദിർഹം ആയിരുന്നു. പിന്നീട് സെപ്റ്റംബര്‍ പത്തു മുതല്‍ പരിശോ ധനാ ഫീസ് 250 ദിർഹം ആക്കി ചുരുക്കിയിരുന്നു.

ജോലി – കച്ചവട സംബന്ധമായ ആവശ്യ ങ്ങള്‍ക്ക് എപ്പോഴും തലസ്ഥാന എമിറേറ്റിലേക്ക് യാത്ര ചെയ്യേണ്ടി വരുന്ന വര്‍ക്ക് വലിയ അനുഗ്രഹം ആയിരിക്കു കയാണ് പുതിയ തീരുമാനം.

ഇതര എമിറേറ്റുകളില്‍ നിന്നും അബുദാബി യിലേക്ക് വരുന്നവര്‍ 48 മണിക്കൂര്‍ സമയ പരിധിക്കു ഉള്ളില്‍ ലഭിച്ച പി. സി. ആർ. -ഡി. പി. ഐ. നെഗറ്റീവ് ഫലം നിർബ്ബന്ധം ആക്കിയതോടെ കൂടുതൽ ആളുകള്‍ ആവശ്യക്കാരായി.

ഡി. പി. ഐ. പരിശോധന ഫീസ് നിരക്ക് 50 ദിർഹം ആണെങ്കിലും മുൻ കൂട്ടി അപേക്ഷിച്ച് ലഭിക്കുന്ന ദിവസം മാത്രമാണ് പരിശോധനക്ക് അനുമതി.

എന്നാല്‍ പെട്ടന്നുള്ള യാത്രകൾ ആവശ്യമായി വരുന്ന വർക്ക് ആശുപത്രി കളിലും ആരോഗ്യ കേന്ദ്രങ്ങ ളിലും എത്തി പി. സി. ആർ. പരിശോധന ചെയ്തു ഫലം ലഭിക്കണം.

 

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് പരിശോധന നിരക്ക് വീണ്ടും കുറച്ചു

സൗദി അറേബ്യ യിലേക്ക് വിമാന യാത്രാ വിലക്ക്

September 23rd, 2020

corona-viruses-or-germs-do-not-spread-on-flight-and-air-crafts-ePathram
റിയാദ് : സൗദി അറേബ്യ യിൽ നിന്നും ഇന്ത്യയിലേക്കും അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും ഉള്ള വിമാന സർവ്വീസുകള്‍ നിര്‍ത്തി വെച്ചു. കൊവിഡ് വ്യാപനം അധികരിച്ച സാഹചര്യ ത്തിലാണ് വ്യോമയാന ബന്ധം താല്‍ക്കാലിക മായി നിര്‍ത്തുന്നത് എന്ന് സൗദി സിവിൽ ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കി.

ഇന്ത്യയിലേക്ക് സർവ്വീസ് നടത്തി വരുന്ന വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരമുള്ള വിമാന ങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.

gaca-saudi-arabia-civil-aviation-press-release-ePathram

മാത്രമല്ല രണ്ടാഴ്ച ക്കുള്ളില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയവരും മറ്റു രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യ യിലേക്ക് വരുന്നവരു മായ യാത്ര ക്കാര്‍ക്കും വിലക്ക് ഉണ്ട്.

ഇന്ത്യ, അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ച താമസിച്ച ഇതര രാജ്യ ക്കാർക്കും സൗദി യിലേക്ക് ഇപ്പോള്‍ വരാന്‍ കഴിയില്ല എന്നും സൗദി സിവിൽ ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

Comments Off on സൗദി അറേബ്യ യിലേക്ക് വിമാന യാത്രാ വിലക്ക്

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് : നിയമ ലംഘന ങ്ങൾക്ക് കനത്തപിഴ  

September 23rd, 2020

logo-abudhabi-health-department-ePathram അബുദാബി : ആരോഗ്യ പരിരക്ഷക്കു വേണ്ടി യുള്ള ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ദുരുപയോഗത്തിന്ന് എതിരെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് അധികൃതര്‍.

ഒരു വ്യക്തി യുടെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാർഡ് മറ്റൊരാൾ ഉപയോഗിച്ചാൽ 5000 ദിർഹം പിഴ ചുമത്തും. ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താത്ത തൊഴില്‍ ഉടമകൾക്ക് 1000 ദിർഹം പിഴ ചുമത്തും.

സ്വദേശി വിദേശി വിത്യാസം ഇല്ലാതെ മുഴുവൻ ആളു കളുടെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുവാന്‍ അധികൃതര്‍ ചെയ്തു വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കര്‍ശന നിയമങ്ങള്‍ നടപ്പില്‍ വരുത്തിയത്.

നൂറു ദിര്‍ഹം മുതൽ 20,000 ദിർഹം വരെ പിഴ ഇടാവുന്ന 43 നിയമ ലംഘനങ്ങളുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് : നിയമ ലംഘന ങ്ങൾക്ക് കനത്തപിഴ  

Page 59 of 126« First...102030...5758596061...708090...Last »

« Previous Page« Previous « കൊവിഡ് മാനദണ്ഡ ങ്ങളും വ്യവസ്ഥകളും തുടരുന്നു
Next »Next Page » നാടൻ കലാകാര പുരസ്കാരം : ഫോക്‌ലോർ അക്കാദമി യില്‍ അപേക്ഷിക്കാം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha