അബുദാബി : കൊവിഡ് വൈറസ് ബാധിതരു മായി അടുത്ത് ഇടപഴകി യാൽ 14 ദിവസം നിർബ്ബന്ധിത ക്വാറന്റൈനില്‍ പോകണം എന്ന് ആരോഗ്യ- രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് ഇത്തരം നിബന്ധനകൾ അനിവാര്യമാണ്.
ക്വാറന്റൈന്‍ നിയമ വ്യവസ്ഥകള്‍ പാലിക്കാത്തതു കൊണ്ട് കഴിഞ്ഞ ദിവസ ങ്ങളില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. വിവാഹം, മരണം ഉൾപ്പെടെ വിവിധ സന്ദർഭ ങ്ങളിലെ ഒത്തു കൂടലുകള്‍ രോഗ വ്യാപന ത്തിന് കാരണം ആകുന്നുണ്ട്.
For every person in contact with a positive case, an approved quarantine protocol must be followed.#CommitToWin
— NCEMA UAE (@NCEMAUAE) September 10, 2020
വിദേശത്തു നിന്ന് എത്തിയവർ ക്വാറന്റൈന്‍ വ്യവസ്ഥ കള്‍ പാലിക്കാത്തതും ഒരു ഘടക മാണ്. കൊവിഡ് കേസു കളുടെ എണ്ണം 12% വർദ്ധിക്കുവാന്‍ കാരണം ഇതാണെന്നു ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹൊസനി പറഞ്ഞു.