
അബുദാബി : ആരോഗ്യ മന്ത്രാലയ ത്തിനു കീഴിലുള്ള അബുദാബി ഹെൽത്ത് സർവ്വീസസ് കമ്പനി യായ സെഹ (SEHA Health) യുടെ കൊവിഡ് പരിശോധനാ നിരക്ക് വീണ്ടും കുറച്ചു. ഇനി 85 ദിർഹമിന് പി. സി. ആർ. ടെസ്റ്റ് റിസല്‍ട്ട് ലഭിക്കും. മൂക്കിൽ നിന്ന് സ്വാബ് ശേഖ രിച്ചു കൊണ്ടാണ് പി. സി. ആർ. പരിശോധന നടത്തി വരുന്നത്.
തുടക്കത്തില്‍ ഇതിന്ന് 370 ദിർഹം ഈടാക്കി യിരുന്നു. സെപ്റ്റംബര്‍ 10 മുതല്‍ പരിശോധനാ നിരക്ക് 250 ദിർഹം ആക്കി കുറക്കുകയും ചെയ്തു.
മറ്റു എമിറേറ്റുകളില്‍ നിന്നും തലസ്ഥാനത്തേക്ക് വരുന്ന വര്‍ കൊവിഡ് നെഗറ്റീവ് റിസല്‍ട്ട് കാണിക്കണം എന്നുള്ള നിയമം കര്‍ശ്ശനമായി തുടരുന്ന ഈ സാഹചര്യ ത്തില്‍ അബുദാബി യിലെ പുതുക്കിയ നിരക്ക് സാധാ രണ ക്കാരായ പ്രവാസി കള്‍ക്ക് ഏറെ ആശ്വാസ കരമാണ്.




ന്യൂഡല്‍ഹി : ബിരുദാനന്തര ബിരുദം നേടിയ ആയുര്‍ വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതിക്ക് എതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ രംഗത്ത്.



















