20 ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധനകൾ നടത്തും

July 9th, 2020

logo-uae-ministry-of-health-ePathram.jpg

അബുദാബി : അടുത്ത 2 മാസത്തിന്ന് ഉള്ളില്‍ രാജ്യത്ത് 20 ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധനകൾ നടത്തും എന്ന് യു. എ. ഇ. ആരോഗ്യ വകുപ്പ്.

വ്യാപകമായ പരിശോധന യിലൂടെ രാജ്യത്തെ രോഗ വ്യാപന ത്തിന്റെ തോതിനെ ക്കുറിച്ച് കൃത്യമായി മനസ്സിലാക്കു ന്നതിനും സാധിക്കും.

പൊതു സമൂഹ ത്തിന്റെ സുരക്ഷ മുൻ നിർത്തി യുള്ള ഈ പ്രവർത്ത നത്തി ലൂടെ രോഗ ബാധിതരെ കണ്ടെത്തു വാനും അവരെ ഐസൊലേഷൻ കേന്ദ്ര ങ്ങളിലേക്കു മാറ്റുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്യും.

പൊതു ജനങ്ങളു മായി നിരന്തരം ബന്ധപ്പെടുന്ന സർക്കാർ ജീവനക്കാർ, പൊതു ഗതാഗത സംവിധാന ങ്ങളിലെ ജീവനക്കാർ, ഡ്രൈവർമാർ, ഹോട്ടല്‍ – വാണിജ്യ കേന്ദ്ര ങ്ങൾ തുടങ്ങിയ സ്ഥാപന ങ്ങളിലെ ജീവനക്കാർ എന്നിവര്‍ക്ക് ആയിരിക്കും ആദ്യ ഘട്ടത്തില്‍ പരിശോധന കള്‍ നടത്തുക.

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനായുള്ള മുൻ കരുതലുകളിൽ കൂടുതൽ ശ്രദ്ധ വേണം. സാമൂഹിക അകലം പാലിക്കുക എന്നതിനൊപ്പം സാനിറ്റൈസർ, മാസ്ക് എന്നിവയുടെ ഉപയോഗം നിത്യ ജീവിത ത്തിന്റെ ഭാഗമാക്കി മാറ്റുകയും വേണം.

* MoH,  W A M

- pma

വായിക്കുക: , ,

Comments Off on 20 ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധനകൾ നടത്തും

പകര്‍ച്ച വ്യാധി നിയമ ഭേദഗതി : പുറത്തിറങ്ങുമ്പോള്‍ മുഖാവരണം നിര്‍ബ്ബന്ധം

July 5th, 2020

face-mask-to-avoid-spread-of-covid-19-ePathram

തിരുവനന്തപുരം : കൊവിഡ് വൈറസി ന്റെ സമൂഹ വ്യാപനം കേരളത്തില്‍ പ്രകടമായ തോടെ പകര്‍ച്ച വ്യാധി നിയമ ഭേദഗതി വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഇതു പ്രകാരം ഫേയ്സ് മാസ്ക് ധരിക്കാത്തവര്‍ പിഴ അടക്കേണ്ടി വരും.

മുഖാവരണം മാത്രമല്ല സാനിറ്റൈസര്‍, സാമൂഹിക അകലം (ആറടി ദൂരം) എന്നിവ ഇനി യുള്ള കാലത്ത് നിര്‍ബ്ബന്ധം. ഒരുവര്‍ഷം വരെയോ ഇതേക്കുറിച്ച് പുതിയ വിജ്ഞാപനം ഇറങ്ങുന്നതു വരെയോ ആണ് നിയന്ത്രണം.

ഈ നിയമം കര്‍ശ്ശന മായി പാലിക്കാത്തവര്‍ക്ക് പകർച്ച വ്യാധി ഓർഡിനൻസ് പ്രകാരം 10,000 രൂപ വരെ പിഴയും 2 വർഷം വരെ തടവു ശിക്ഷയും ലഭിക്കും.

വീടിനു പുറത്തേക്ക് ഇറങ്ങിയാല്‍, അതു വാഹന യാത്ര യില്‍ ആയാലും ജോലി സ്ഥലത്ത് ആയാലും പൊതു സ്ഥല ങ്ങ ളില്‍ ആയാലും മൂക്കും വായും മൂടുന്ന തര ത്തില്‍ മുഖാ വരണം ധരിക്കണം.

ഫുട്പാത്തിലും റോഡുകളിലും മറ്റു പൊതു സ്ഥല ങ്ങളിലും തുപ്പരുത്. രേഖാമൂലം മുന്‍കൂര്‍ അനുമതി വാങ്ങാതെ ഘോഷ യാത്ര, സമ്മേളനം, ധര്‍ണ്ണ, സമരം, മറ്റു കൂടി ച്ചേരലുകള്‍ എന്നിവ പാടില്ല. ഇത്തരം പരിപാടി കളില്‍ പരമാവധി 10 പേർക്കു മാത്രം പങ്കെടുക്കു വാന്‍ അനുമതിയുള്ളൂ. മാത്രമല്ല ഇവര്‍ തമ്മില്‍ ആറടി അകലം പാലിക്കുകയും വേണം.

കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങ ളിലും ഒരു സമയം 25 പേരിൽ കൂടുതൽ പാടില്ല. ഇവിട ങ്ങളില്‍ പ്രവേശിക്കുന്ന വര്‍ക്ക് സാനിറ്റൈസർ കടയുടമ ലഭ്യമാക്കണം.

- pma

വായിക്കുക: , , , , , ,

Comments Off on പകര്‍ച്ച വ്യാധി നിയമ ഭേദഗതി : പുറത്തിറങ്ങുമ്പോള്‍ മുഖാവരണം നിര്‍ബ്ബന്ധം

തിരികെ വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം

July 1st, 2020

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
അബുദാബി : ലോക്ക് ഡൗണ്‍ കാലയള വില്‍ രാജ്യ ത്തിനു പുറത്ത് പോയവരും യു. എ. ഇ. റസിഡന്‍സ് വിസ ഉള്ള വരുമായ ആളുകള്‍ രാജ്യത്തേക്ക് തിരിച്ചു വരുമ്പോള്‍, യാത്രക്ക് 72 മണിക്കൂർ മുമ്പ് എങ്കിലും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫി ക്കറ്റ് വിമാന ത്താവള ങ്ങളിൽ ഹാജരാക്കണം.

2020 ജൂലായ് ഒന്നു മുതൽ യു. എ. ഇ. യിലേക്ക് തിരികെ വരുന്നവർ ഈ നിയമം കര്‍ശ്ശനമായും പാലിച്ചിരിക്കണം എന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് ഇല്ലാത്തവരെ വിമാന ത്തിൽ കയറാൻ അനുവദി ക്കുകയില്ല. 17 രാജ്യ ങ്ങളിലെ 106 നഗര ങ്ങളിലുള്ള യു. എ. ഇ. സർക്കാർ അംഗീ കരിച്ച ലബോറട്ടറി കളില്‍ ആയിരിക്കണം കൊവിഡ് പരിശോധന നടത്തേണ്ടത്.

യു. എ. ഇ. യുടെ അംഗീകൃത പരിശോധനാ കേന്ദ്ര ങ്ങൾ ഇല്ലാത്ത രാജ്യ ങ്ങളിൽ നിന്നും വരുന്ന വർക്ക് രാജ്യത്തെ എയര്‍ പോര്‍ട്ടു കളിൽ കൊവിഡ് പരി ശോധന നടത്തും.

യു. എ. ഇ. യിൽ എത്തുന്നവർ രണ്ടാഴ്ച ക്കാലം ക്വാറന്റൈനില്‍ കഴിയണം. വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

W A M

NCEMAUA : Twitter Page

യു. എ. ഇ. വിസാ നിയമങ്ങള്‍

 

- pma

വായിക്കുക: , , , , , ,

Comments Off on തിരികെ വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം

അബുദാബി യിൽ പ്രവേശിക്കുവാന്‍ കൊവിഡ് പരിശോധനാ ഫലം നിര്‍ബ്ബന്ധം

July 1st, 2020

awareness-from-abudhabi-police-ePathram

അബുദാബി : തലസ്ഥാന എമിറേറ്റി ലേക്ക് പ്രവേശി ക്കുവാന്‍ കൊവിഡ് ടെസ്റ്റ് ചെയ്ത നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണം എന്നു അധികൃതരുടെ നിര്‍ദ്ദേശം.

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗ മായി നിലനില്‍ക്കുന്ന യാത്രാ വിലക്ക് ഭാഗികമായി നീക്കി എങ്കിലും അബുദാബി യിലേക്ക് വരുന്നതിനു 48 മണിക്കൂർ മുൻപ് ലഭിച്ച കൊവിഡ് പരിശോധനാ ഫലം അതിര്‍ത്തി കളില്‍ കാണിച്ചാല്‍ മാത്രമേ കടത്തി വിടുക യുള്ളൂ. അൽ ഹൊസൻ ആപ്പ് അല്ലെങ്കില്‍ ഫോണില്‍ ലഭിച്ച എസ്. എം. എസ്. എന്നിവ കാണിച്ചാല്‍ മതിയാവും.

സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകള്‍, ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്റര്‍, നാഷണല്‍ സ്ക്രീനിംഗ് പ്രോഗ്രാം സെന്ററുകള്‍, വിവിധ സ്വകാര്യ ആശുപത്രി കള്‍ എന്നിവിടങ്ങളി ലാണ് കൊവിഡ് പരിശോധനാ സൗകര്യം ഉള്ളത്. 50 വയസ്സു കഴിഞ്ഞവർ, നിശ്ചയ ദാർഢ്യക്കാർ, ഗര്‍ഭിണി കള്‍, യു. എ. ഇ. സ്വദേശികള്‍ എന്നിവർക്ക് പരിശോധന സൗജന്യം ആയിരിക്കും.

വാഹനങ്ങൾക്ക് അകത്തും സാമൂഹിക അകലം പാലിക്കൽ, യാത്രക്കാര്‍ മാസ്‌ക് ധരിക്കൽ എന്നിവ അടക്കം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

Comments Off on അബുദാബി യിൽ പ്രവേശിക്കുവാന്‍ കൊവിഡ് പരിശോധനാ ഫലം നിര്‍ബ്ബന്ധം

ആശങ്കയൊഴിയാതെ സംസ്ഥാനം ; ഇന്ന് 121 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

June 30th, 2020

precaution-for-corona-virus-covid-19-ePathram

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. . തൃശ്ശൂരില്‍ 26 പേര്‍ക്കും കണ്ണൂരില്‍ 14 പേര്‍ക്കും , മലപ്പുറം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, പാലക്കാട് 12 പേര്‍ക്കും, കൊല്ലത്ത് 11 പേര്‍ക്കും, കോഴിക്കോട് ഒന്‍പത് പേര്‍ക്കും, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ അഞ്ച് പേര്‍ക്ക് വീതവും, കാസര്‍കോട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നാല് പേര്‍ക്ക് വീതവുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. 79 പേര്‍ രോഗമുക്തരായി.

തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം നൂറ് കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 26 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കം വഴി അഞ്ച് പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം ബാധിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും, ഒന്‍പത് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

- അവ്നി

വായിക്കുക: , ,

Comments Off on ആശങ്കയൊഴിയാതെ സംസ്ഥാനം ; ഇന്ന് 121 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

Page 62 of 123« First...102030...6061626364...708090...Last »

« Previous Page« Previous « ഒമാനിലും യു. എ. ഇ. യിലും നഴ്സുമാര്‍ക്ക് നിയമനം
Next »Next Page » അബുദാബി യിൽ പ്രവേശിക്കുവാന്‍ കൊവിഡ് പരിശോധനാ ഫലം നിര്‍ബ്ബന്ധം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha