ലോക്ക് ഡൗണ്‍ മേയ് 17 വരെ നീട്ടി

May 1st, 2020

covid-19-india-lock-down-for-21-days-ePathram
ന്യൂഡല്‍ഹി : കടുത്ത നിയന്ത്രണ ങ്ങളില്‍ ഇളവുകള്‍ വരുത്തി മൂന്നാം ഘട്ടം ലോക്ക് ഡൗണ്‍ 14 ദിവസ ത്തേക്ക് കൂടി നീട്ടി. നില വിലെ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ കാലാവധി മെയ് മൂന്നാം തിയ്യതി അവസാനി ക്കുവാന്‍ ഇരിക്കെ യാണ് മെയ് 17 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നീ സോണു കള്‍ക്ക് പ്രത്യേകം നിബന്ധന കള്‍ കൊണ്ടു വരികയും ഗ്രീന്‍, ഓറഞ്ച് സോണു കളില്‍ നിയന്ത്രിത ഇളവു കള്‍ നല്‍കും എന്നും മന്ത്രാലയം അറിയിച്ചു.

വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ഏഴു മണി വരെ അത്യാവശ്യ യാത്രകള്‍ മാത്രമേ അനുവദി ക്കുക യുള്ളൂ. ഗര്‍ഭി ണി കളും പത്തു വയസ്സിനു താഴെ പ്രായ മുള്ള കുട്ടികളും 65 വയസ്സിനു മുക ളില്‍ ഉള്ള വരും ഗുരുതര രോഗം ഉള്ള വരും ആശു പത്രി ആവശ്യങ്ങൾ പോലെ യുള്ള അടിയന്തര കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുത്.

വ്യോമ – റെയില്‍ – മെട്രോ ഗതാഗതവും അന്തര്‍ സംസ്ഥാന യാത്ര കളും അനുവദിക്കില്ല. കൂടാതെ സ്‌കൂള്‍, കോളേജ് അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തി ക്കുകയില്ല. ആരാധനാലയ ങ്ങളിലെ സമൂഹ പ്രാര്‍ത്ഥന കളും അനുവദിക്കില്ല. സിനിമാ തിയ്യേറ്ററുകള്‍, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, സ്പോര്‍ട്സ് കോംപ്ലക്സ്‌,  ഓഡിറ്റോ റിയം, അസംബ്ലി ഹാള്‍, ബാര്‍ എന്നിവ തുറന്നു പ്രവർത്തിക്കില്ല.

ജില്ല കളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണു കള്‍ എന്ന രീതി യിൽ വിഭജിച്ചു നിയന്ത്രണങ്ങള്‍ ഉണ്ടാവും.

* Ministry of Home Affairs  : Press  Release 

 

 

- pma

വായിക്കുക: , , , , ,

Comments Off on ലോക്ക് ഡൗണ്‍ മേയ് 17 വരെ നീട്ടി

കൊവിഡ്-19 : വിറയലും കുളിരും അടക്കം ആറു പുതിയ രോഗ ലക്ഷണ ങ്ങള്‍ കണ്ടെത്തി

April 28th, 2020

corona-virus-epathram

വാഷിംഗ്ടണ്‍ : കൊവിഡ്-19 വൈറസ് ബാധിതര്‍ക്ക് വിറയലും കുളിരും അടക്കം ആറു പുതിയ രോഗ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തി.

ഇടവിട്ടുള്ള വിറയൽ, കുളിര്, പേശി വേദന, തലവേദന, മണവും രുചിയും നഷ്ടപ്പെടൽ എന്നിവ യാണ് പുതിയ തായി കണ്ടെ ത്തിയ രോഗ ലക്ഷണങ്ങള്‍. വൈറസ് ബാധ ഏറ്റവര്‍ക്ക് ഏറ്റവും ചുരുങ്ങിയ രീതിയില്‍ മുതല്‍ കഠിനമായ രീതിയില്‍ വരെ മേല്‍ പ്പറഞ്ഞ രോഗ ലക്ഷണ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ടു ദിവസം മുതൽ 14 ദിവസ ത്തിനകം ഇൗ ലക്ഷണ ങ്ങൾ കണ്ടു തുടങ്ങും എന്ന് അമേരിക്ക യിലെ സെന്റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻറ് പ്രിവൻഷൻ (ഡി. സി. സി.) അറി യിച്ചു.

എന്നാൽ, ലോക ആരോഗ്യ സംഘടന യുടെ സൈറ്റില്‍ ഈ പുതിയ ലക്ഷണ ങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.

പനി, തൊണ്ട വേദന, വരണ്ട ചുമ, ക്ഷീണം, വേദന, വയറിളക്കം, മൂക്കൊലിപ്പ് എന്നിവ യാണ് കൊവിഡ്-19 ലക്ഷണ ങ്ങള്‍ എന്ന് WHO പറയുന്നത്.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ്-19 : വിറയലും കുളിരും അടക്കം ആറു പുതിയ രോഗ ലക്ഷണ ങ്ങള്‍ കണ്ടെത്തി

സാമൂഹിക വ്യാപനം ഉണ്ടായില്ല : നിയന്ത്രണ ങ്ങളില്‍ അയവു വരുത്തി ന്യൂസിലന്‍ഡ്

April 28th, 2020

Jacinda-Ardern-epathram
വെല്ലിംഗ്ടണ്‍ : കൊവിഡ്-19 വൈറസ് വ്യാപനം തടയാന്‍ സാധിച്ചതിനാല്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ നീക്കുന്നതായി ന്യൂസിലന്‍ഡ് ഭരണ കൂടം. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ വളരെ കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്ത് നടപ്പാക്കിയിരുന്നു.

വിദേശത്തു നിന്നും എത്തിയവരെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചു. ഓഫീസുകള്‍, സ്‌കൂളു കള്‍, ബീച്ചുകള്‍, ബാറുകള്‍, റെസ്റ്റോറന്റു കള്‍ തുടങ്ങീ പൊതുജന സമ്പര്‍ക്കം ഉണ്ടാകുന്ന ഇടങ്ങള്‍ മാര്‍ച്ച് 26 ന് തന്നെ അടച്ചു. കര്‍ശ്ശന ഉപാധികളുമായി സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. വിപുലമായ രീതി യില്‍ പരിശോധന കള്‍ നടത്തി. വൈറസ് ബാധിത രുടെ സമ്പര്‍ക്ക ചരിത്രം ശേഖരിച്ചു. അതു കൊണ്ടു തന്നെ കഴിഞ്ഞ കുറച്ചു ദിവസ ങ്ങളില്‍ ഏതാനും പോസിറ്റീവ് കേസുകള്‍ മാത്രമാണ് ന്യൂസിലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്ക് ഡൗണ്‍ നീക്കാനുള്ള തീരുമാന ത്തില്‍ ഭരണ കൂടം എത്തിയത്.

അവശ്യ സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, വിദ്യാ ഭ്യാസ പ്രവര്‍ത്തന ങ്ങള്‍ തുടങ്ങി യവ ചൊവ്വാഴ്ച മുതല്‍ വീണ്ടും ആരംഭി ക്കുവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊവിഡ്-19 വൈറസ് വ്യാപനം പൂര്‍ണ്ണമായും അവസാനിച്ചു എന്ന് കരുതുന്നില്ല. ആളുകള്‍ വീടുകളില്‍ തന്നെ തുടരണം എന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഇറങ്ങുന്നവര്‍ സാമൂഹിക ഇടപെട ലുകള്‍ ഒഴിവാക്കണം എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on സാമൂഹിക വ്യാപനം ഉണ്ടായില്ല : നിയന്ത്രണ ങ്ങളില്‍ അയവു വരുത്തി ന്യൂസിലന്‍ഡ്

ഹോട്ട് സ്പോട്ടു കളില്‍ ലോക്ക് ഡൗണ്‍ തുടരുക : പ്രധാന മന്ത്രി യുടെ നിര്‍ദ്ദേശം

April 28th, 2020

narendra modi-epathram
ന്യൂഡല്‍ഹി : കൊവിഡ്-19 രൂക്ഷമായ പ്രദേശ ങ്ങ ളില്‍ ലോക്ക് ഡൗണ്‍ തുടരണം എന്ന് സംസ്ഥാ ന ങ്ങളോട് പ്രധാന മന്ത്രി യുടെ നിര്‍ദ്ദേശം. മെയ് മാസം മൂന്നാം തിയ്യതി ലോക്ക് ഡൗണ്‍ അവസാനി ക്കുവാന്‍ ഇരിക്കെ യാണ് ഈ നിര്‍ദ്ദേശം. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാന ങ്ങളുടെ അഭിപ്രായം തേടി ക്കൊണ്ട് മുഖ്യമന്ത്രി മാരു മായി നടത്തിയ വീഡിയോ കോണ്‍ ഫറന്‍ സിലാണ് പ്രധാന മന്ത്രി ഈ നിര്‍ദ്ദേശം വെച്ചത്.

മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്‍ (ഡല്‍ഹി), ഉദ്ധവ് താക്കറെ (മഹാ രാഷ്ട്ര), എടപ്പാടി പളനി സാമി (തമിഴ് നാട്), കോണ്‍റാഡ് സാംഗ്മ (മേഘാലയ),യോഗി ആദിത്യ നാഥ് (ഉത്തര്‍ പ്രദേശ്), ത്രിവേന്ദ്ര സിംഗ് റാവത്ത് (ഉത്തരാഖണ്ഡ്‌) എന്നിവര്‍ യോഗത്തില്‍ സംബ ന്ധിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചില്ല. പകരം ചീഫ് സെക്രട്ടറി യാണ് സംസ്ഥാനത്തെ പ്രതി നിധീ കരിച്ച് പങ്കെടുത്തത്.

കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി അമിത് ഷാ, ആരോഗ്യ വകുപ്പു മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ എന്നി വരും പ്രധാന മന്ത്രി യുടെ ഓഫീസി ലെയും ആരോഗ്യ മന്ത്രാലയ ത്തിലെയും ഉന്നത ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു. ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച വിലയിരുത്തലും കൊവിഡ്-19 വൈറസ് വ്യാപന ത്തിന്ന് തടയിടാനുള്ള പ്രവര്‍ത്ത നങ്ങളെ കുറിച്ചുള്ള പദ്ധതി കള്‍ ചര്‍ച്ച ചെയ്യലും ആയിരുന്നു യോഗ ത്തിന്റെ അജണ്ട.

- pma

വായിക്കുക: , , , , ,

Comments Off on ഹോട്ട് സ്പോട്ടു കളില്‍ ലോക്ക് ഡൗണ്‍ തുടരുക : പ്രധാന മന്ത്രി യുടെ നിര്‍ദ്ദേശം

ലോക്ക് ഡൗൺ ഇനിയും നീട്ടണം എന്ന ആവശ്യവുമായി ആറു സംസ്ഥാനങ്ങള്‍

April 26th, 2020

covid-19-india-lock-down-for-21-days-ePathram
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ്-19 വൈറസ് ബാധ നിയന്ത്രണം ഇല്ലാതെ ഉയരുന്ന സാഹ ചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണം എന്ന് ആവശ്യപ്പെട്ട് ആറു സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാ റിന്ന് കത്തയച്ചു.

മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, പഞ്ചാബ്, ഒഡീഷ, ഡല്‍ഹി എന്നീ സംസ്ഥാന ങ്ങളാണ് ഈ ആവശ്യം ഉന്നയി ച്ചിരി ക്കുന്നത്. ഇതു സംബ ന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച സംസ്ഥാന ങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സി ലൂടെ ചര്‍ച്ച നടത്തും.

ലോക്ക്ഡൗണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കും എന്ന് ഗുജറാത്ത്, അന്ധ്രാ പ്രദേശ്, തമിഴ്‌ നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാന ങ്ങള്‍ അറിയിച്ചിട്ടുണ്ട്. പ്രധാന മന്ത്രി യുമാ യുള്ള ചര്‍ച്ചക്കു ശേഷം കേരളം, ആസ്സാം എന്നീ സംസ്ഥാന ങ്ങള്‍ ലോക്ക് ഡൗണ്‍ വിഷയത്തില്‍ തീരുമാനം എടുക്കും.

- pma

വായിക്കുക: , , , ,

Comments Off on ലോക്ക് ഡൗൺ ഇനിയും നീട്ടണം എന്ന ആവശ്യവുമായി ആറു സംസ്ഥാനങ്ങള്‍

Page 70 of 123« First...102030...6869707172...8090100...Last »

« Previous Page« Previous « സ്‌കൂള്‍ അഫിലിയേഷൻ ജൂണ്‍ 30 വരെ നീട്ടി
Next »Next Page » പ്രവാസി മടക്കയാത്ര : നോർക്ക രജിസ്‌ട്രേഷൻ ആരംഭിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha