തിരുവനന്തപുരം : വിമാന മാര്‍ഗ്ഗം കേരള ത്തി ലേക്ക് വരുന്ന പ്രവാസി കള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫി ക്കറ്റ് നിര്‍ബ്ബന്ധം എന്ന് സംസ്ഥാന മന്ത്രി സഭാ യോഗ തീരുമാനം.
ട്രൂ നെറ്റ് റാപ്പിഡ് ടെസ്റ്റ് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്ര ക്കാരെ വിമാനത്തില്‍ കൊണ്ടു വരാവൂ എന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
അതതു രാജ്യങ്ങളിലെ എംബസ്സികള്‍ ട്രൂ നെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഏര്‍പ്പെടു ത്തണം. ഒരു മണിക്കൂര്‍ കൊണ്ട് ഇതിന്റെ ഫലം അറിയും. ഈ പരിശോധന യില്‍ നെഗറ്റീവ് ആകുന്നവരെ മാത്രം വിമാനത്തില്‍ കയറ്റുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം.
കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നു വരുന്നവർ രോഗ ബാധിതരല്ല എന്നുള്ള സർട്ടിഫിക്കറ്റ് വിമാന യാത്രക്കു മുന്‍പ് സമര്‍പ്പിക്കണം എന്ന് കേന്ദ്ര സർക്കാർ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉണ്ടായതിനെ തുടര്‍ന്ന് നിയമം കര്‍ശ്ശനം ആക്കിയിരുന്നില്ല.
എന്നാല്‍ പുറത്തു നിന്ന് വരുന്നവര്‍ക്ക് രോഗ ബാധ കൂടുതല്‍ ആയിട്ടുള്ള സ്ഥിതി ആയതി നാലാണ് ഇപ്പോള്‍ പരിശോധന നടത്തണം എന്ന തീരുമാന ത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നത്.
കൊവിഡ് ബാധിതര്‍ വിമാനത്തിൽ വരുന്നില്ല എന്ന് ഉറപ്പു വരുത്തിയാല്‍ വിമാന ജീവന ക്കാരുടെ ക്വാറന്റൈന്‍ അടക്കം ഒഴിവാക്കുവാന്‍ സാധിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വര്‍ക്ക് 14 ദിവസം നിര്‍ബ്ബന്ധിത ക്വാറന്റയിന്‍