അബുദാബി എമിറേറ്റില്‍ ഒരാഴ്ച യാത്രാ നിയന്ത്രണം

June 1st, 2020

awareness-from-abudhabi-police-ePathram

അബുദാബി : ജൂണ്‍ രണ്ട് ചൊവ്വാഴ്ച മുതൽ ഒരാഴ്ച ക്കാലം അബുദാബി എമിറേറ്റില്‍ യാത്രാ നിയന്ത്രണം നിലവില്‍ വരും. സ്വദേശി കൾക്കും വിദേശികൾക്കും നിയന്ത്രണം ബാധകമാണ്. കൊവിഡ് വൈറസ് വ്യാപനം തടയുന്ന തിനും കൊവിഡ് പരിശോധന ശക്ത മാക്കു ന്നതിന്റെ ഭാഗവു മായിട്ടാണ് ഈ നടപടി.

എമിറേറ്റിലെ വിവിധ മേഖലക ളായ അൽ ഐൻ, അൽ ദഫ്റ റീജ്യണു കള്‍ക്ക് ഇടയിൽ യാത്ര ചെയ്യുന്നതിനും തലസ്ഥാനത്തു നിന്നും മറ്റ് എമിറേറ്റുകളി ലേക്ക് യാത്ര ചെയ്യുന്ന തിനും അവിടങ്ങളില്‍ നിന്നും അബുദാബി എമിറേറ്റി ലേക്കും എത്തുന്നതി നുമാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അവശ്യ മേഖലയിൽ ജോലി ചെയ്യുന്നവരെ ഇതിൽ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്.

മാളുകൾ, റസ്റ്റോറൻറുകൾ, ഹോട്ടൽ, മ്യൂസിയ ങ്ങൾ, ബീച്ചുകൾ എന്നിവ യിലേക്ക് 40 % ആളുകൾക്ക് വരെ പ്രവേശനം അനുവദിക്കും. എന്നാൽ, 12 വയസ്സിനു താഴെ യും 60 വയസ്സിനു മുകളിലും പ്രായമുള്ളവർക്ക് ഇവിട ങ്ങളില്‍ പ്രവേശനം അനുവദിക്കില്ല.

ഇക്കാര്യങ്ങൾ വിശദമാക്കിക്കൊണ്ട് വിവിധ ഭാഷ കളിലായി ആരോഗ്യ വകുപ്പ്, അബു ദാബി പൊലീസ്, മീഡിയ ഓഫീസ് എന്നിവ യുടെ സംയുക്ത പ്രസ്താവന സോഷ്യൽ മീഡിയ കളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on അബുദാബി എമിറേറ്റില്‍ ഒരാഴ്ച യാത്രാ നിയന്ത്രണം

അണു നശീകരണ പ്രവർത്തനങ്ങൾ : സമയം പുനഃക്രമീകരിച്ചു

May 31st, 2020

covid-19-sterilization-drive-extended-fine-for-violating-uae-law-ePathram

അബുദാബി : ദേശീയ അണു നശീകരണ പ്രവർത്തന ങ്ങളുടെ സമയം പുനഃ ക്രമീകരിച്ചു. അബുദാബി യില്‍ എല്ലാ ദിവസവും രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ് പുതുക്കിയ സമയം. എന്നാല്‍ ദുബായ് എമി റേറ്റില്‍ രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെ യാണ് അണു നശീകരണ പ്രവർത്തനങ്ങള്‍ നടക്കുക.

ഈ സമയങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കു മാത്രമേ പുറത്ത് ഇറങ്ങു വാൻ അനുവാദം നല്‍കിയിട്ടുള്ളൂ. അണു നശീകരണ പ്രവര്‍ത്തന സമയത്ത് വീടിനു പുറത്ത് ഇറങ്ങുന്നവരെ നിയമ ലംഘകർ ആയി കണക്കാക്കി വൻ പിഴ ചുമത്തും.

- pma

വായിക്കുക: , , ,

Comments Off on അണു നശീകരണ പ്രവർത്തനങ്ങൾ : സമയം പുനഃക്രമീകരിച്ചു

അണു നശീകരണ സമയം പുനഃ ക്രമീകരിച്ചു

May 31st, 2020

covid-19-sterilization-drive-extended-fine-for-violating-uae-law-ePathram

അബുദാബി : ദേശീയ അണു നശീകരണ പ്രവർത്തന ങ്ങളുടെ സമയം പുനഃ ക്രമീകരിച്ചു. അബുദാബി യില്‍ എല്ലാ ദിവസവും രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ് പുതുക്കിയ സമയം. എന്നാല്‍ ദുബായ് എമി റേറ്റില്‍ രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെ യാണ് അണു നശീകരണ പ്രവർത്തനങ്ങള്‍ നടക്കുക.

ഈ സമയങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കു മാത്രമേ പുറത്ത് ഇറങ്ങു വാൻ അനുവാദം നല്‍കിയിട്ടുള്ളൂ. അണു നശീകരണ പ്രവര്‍ത്തന സമയത്ത് വീടിനു പുറത്ത് ഇറങ്ങുന്നവരെ നിയമ ലംഘകർ ആയി കണക്കാക്കി വൻ പിഴ ചുമത്തും.

- pma

വായിക്കുക: , , ,

Comments Off on അണു നശീകരണ സമയം പുനഃ ക്രമീകരിച്ചു

ആന്റി ബോഡി ടെസ്റ്റ് വ്യാപകമാക്കണം : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

May 31st, 2020

icmr- indian-council-of-medical-research-ePathram
ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസ് വ്യാപന ത്തിന്റെ കൃത്യമായ കണക്കു കള്‍ ലഭിക്കു വാനായി എലിസ ആന്റി ബോഡി ടെസ്റ്റ് വ്യാപകമായി നടത്തുവാന്‍ സംസ്ഥാനങ്ങൾക്ക് ഐ. സി. എം. ആർ. നിർദ്ദേശം നല്‍കി.

വൈറസ് വ്യാപനത്തിന്റെ തോത് പരിശോധി ക്കുന്ന തിനായി എലിസ ആന്റി ബോഡി ടെസ്റ്റി ന്റെ ഒരു പൈലറ്റ് സീറോ സര്‍വ്വേ ഐ. സി. എം. ആർ. കഴിഞ്ഞ യാഴ്ച നടത്തി യിരുന്നു.

രോഗ വ്യാപനത്തില്‍ രാജ്യം എവിടെ വരെ എത്തി നില്‍ക്കുന്നു എന്നതിന്റെ അടിസ്ഥാന വിവര ങ്ങള്‍ കിട്ടുന്ന തിനു വേണ്ടിയാണ് ഐ. സി. എം. ആർ. പൈലറ്റ് സര്‍വ്വേ നടത്തിയത്‌.

എന്‍സൈം അടിസ്ഥാനമാക്കി കൊണ്ടു ള്ള ലബോറട്ടറി പരിശോധന യാണ് എലിസ ടെസ്റ്റ്. മാത്രമല്ല, രക്തത്തിലെ ആന്റി ബോഡികളെ കണക്കാക്കി മുന്‍ കാല അണു ബാധയെ കണ്ടെ ത്തുവാനും ഈ ടെസ്റ്റി ലൂടെ സാധിക്കും. കൂടുതല്‍ ആളുകളില്‍ ടെസ്റ്റ് നടത്തുന്നതിലൂടെ രോഗ ത്തിന്റെ സമൂഹ വ്യാപന സാദ്ധ്യത മനസ്സിലാക്കാന്‍ സാധിക്കും.

വൈറസ് ബാധ എല്‍ക്കാന്‍ സാദ്ധ്യത കൂടുതല്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, കണ്ടെയ്‌നര്‍ സോണു കളിലെ വ്യക്തികള്‍ തുടങ്ങിയ വരിലാണ് ആന്റി ബോഡി ടെസ്റ്റ് നടത്തുക.

- pma

വായിക്കുക: , , , ,

Comments Off on ആന്റി ബോഡി ടെസ്റ്റ് വ്യാപകമാക്കണം : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

മുലപ്പാല്‍ കൊറോണ പ്രതിരോധത്തിന് : ഗവേഷണവുമായി റഷ്യ

May 28th, 2020

breast-feeding-milk-protein-protect-corona-virus-ePathram
മോസ്‌കോ : മുലപ്പാലില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനു കൾക്ക് കൊറോണ വൈറസിനെ പ്രതി രോധി ക്കുവാന്‍ ശേഷി ഉണ്ടായേക്കും എന്ന് റഷ്യന്‍ ഗവേഷകര്‍. മുല പ്പാലിലെ ലാക്ടോ ഫെറിന്‍ എന്ന പ്രോട്ടീന്‍ ആണ് നവ ജാത ശിശു ക്കളെ വൈറസ് ബാധയില്‍ നിന്നും സംരക്ഷിക്കുന്നത്.

മറ്റുള്ളവരെ അപേക്ഷിച്ച് നവജാത ശിശുക്കളില്‍ കൊവിഡ് വൈറസ് ബാധ കുറവ് ആണെ ന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാന ത്തിലാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമന ത്തില്‍ എത്തിയത്. ഈ വിഷയ ത്തില്‍ ഗവേഷണം നടത്തി കൊവിഡ് വൈറസിനു എതിരായ മരുന്ന് വികസിപ്പിക്കുവാന്‍ തയ്യാറെടുക്കുക യാണ് റഷ്യന്‍ അക്കാഡമി ഓഫ് സയന്‍സിലെ ജീന്‍ ബയോളജി വിഭാഗ ത്തിലെ ഗവേഷകര്‍.

ലാക്ടോ ഫെറിന്‍ ശരീരത്തിലെ പ്രതിരോധ സംവി ധാനത്തെ ശക്തി പ്പെടു ത്തുന്ന പ്രോട്ടീന്‍ ആണ്. നവജാത ശിശുക്കളില്‍ രോഗ പ്രതിരോധ സംവിധാനം വികസിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ബാക്ടീരിയ, വൈറസ് ആക്രമണങ്ങളില്‍ നിന്ന് ശിശുക്കളെ സംരക്ഷിക്കുന്നത് ലാക്ടോ ഫെറിന്‍ എന്ന പ്രോട്ടീന്‍ ആണ്.

അതിനാല്‍ ശിശുക്കളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ഈ പ്രോട്ടീന്‍ പ്രതിരോധ ശേഷി വര്‍ദ്ധി പ്പിക്കും എന്നും ഗവേഷകര്‍ പറയുന്നു. ആട്ടിന്‍ പാലില്‍ നിന്ന് ജനിതക പരിഷ്‌കരണം നടത്തിയ പ്രൊട്ടീന്‍ 2007 ല്‍ റഷ്യന്‍ ഗവേഷ കര്‍ വികസിപ്പിച്ചിരുന്നു. നിയോ ലാക്ടോ ഫെറിന്‍ എന്നാണ് ഗവേഷകര്‍ ഇതിന് പേര്‍ നല്‍കിയത്.

ഇതിന്ന് ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ പ്രതിരോധി ക്കുവാനുള്ള ശേഷി യുണ്ട്. കൊറോണ വൈറസിന് എതിരെ നിയോ ലാക്ടോ ഫെറിന്റെ ഈ ശേഷി, ഉപയോഗി ക്കാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പരിശോധിക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on മുലപ്പാല്‍ കൊറോണ പ്രതിരോധത്തിന് : ഗവേഷണവുമായി റഷ്യ

Page 71 of 126« First...102030...6970717273...8090100...Last »

« Previous Page« Previous « വിമാന യാത്രയില്‍ സാമൂഹിക അകലം വേണ്ട എന്ന് അമേരിക്ക
Next »Next Page » എം. പി. വീരേന്ദ്ര കുമാർ അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha