കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കരുതെന്ന് വി.എസിനു വിലക്ക്

June 1st, 2013

പത്തനംതിട്ട: പാറപൊട്ടിക്കലിനെതിരെ ജനകീയ പ്രക്ഷോഭം നടക്കുന്ന പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്തനോട് പത്തനം ജില്ലാകമ്മറ്റി. ഇത് സംബന്ധിച്ച് ജില്ലാ നേതൃത്വം വി.എസിനു കത്തു നല്‍കിയതായാണ് സൂചന. കൊല്ലം-പത്തനം തിട്ട അതിര്‍ത്തി പ്രദേശമായ കലഞ്ഞൂരിലെ പാറഘനനത്തിനെതിരെ ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രദേശ വാസികള്‍ സമരം നടത്തി വരികയാണ്. എന്നാല്‍ മുഖ്യധാരാ രാഷ്ടീയ പാര്‍ട്ടികള്‍ ഈ സമരത്തൊട് അനുഭാവം കാണിക്കാതെ ഖനനത്തിനു അനുകൂല നിലപാടാണ് സ്വീകരിച്ചു വരുന്നത്. സമീപ ദിവസങ്ങളില്‍ വി.എസ് കലഞ്ഞൂര്‍ സന്ദര്‍ശിക്കുവാന്‍ ഇടയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം തടസ്സവുമായി രംഗത്തെത്തിയത്. നൂറുകണക്കിനു തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നു എന്നാണ് പ്രകൃതിക്കും പരിസര വാസികള്‍ക്കും ഭീഷണിയാ‍യി മാറിയ ഖനനത്തെ അനുകൂലിക്കുന്നവരുടെ നിലപാട്. യാതൊരു തത്വദീക്ഷയുമില്ലാതെ നടക്കുന്ന പാറഖനനം ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെന്ന് പരിസരവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. ഈ ഖനനത്തിനെതിരെ വി.എസ്.രംഗത്ത് വരണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കരുതെന്ന് വി.എസിനു വിലക്ക്

ചരിത്രം സാക്ഷിയായി വിന്‍സെന്റും ബ്രൂണോയും ഫ്രാന്‍സിലെ ആദ്യ സ്വവര്‍ഗ്ഗ ദമ്പതിമാരായി

May 31st, 2013

gay-marriage-epathram

മോണ്ട് പെല്ലിയര്‍: ആറു വര്‍ഷത്തെ പ്രണയ ബന്ധത്തിനൊടുവില്‍ ചരിത്രത്തെ സാക്ഷിയാക്കി വിന്‍സെന്റും ബ്രൂണോയും ഫ്രാന്‍സിലെ ആദ്യ സ്വവര്‍ഗ്ഗ ദമ്പതിമാരായി. അഞ്ഞൂറോളം ക്ഷണിക്കപ്പെട്ട അതിഥികളുടേയും നൂറ്റമ്പതോളം മാധ്യമ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. ഫ്രാന്‍സിലെ സ്വവര്‍ഗ്ഗാനുകൂല പ്രവര്‍ത്തകരില്‍ ഒരാളാണ് വിന്‍സെന്റ്. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്നതാണ് ഈ സ്വവര്‍ഗ്ഗ ദമ്പതികളുടെ ആഗ്രഹം.

പ്രതിഷേധക്കാരെ ഭയന്ന് കനത്ത സുരക്ഷാ വലയം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹത്തിനു തൊട്ടു മുമ്പ് ഹാളിന്റെ മുറ്റത്തേക്ക് പ്രതിഷേധക്കാര്‍ ആരോ പുക ബോംബ് എറിഞ്ഞിരുന്നു. യാഥാസ്ഥിതികരുടെ കടുത്ത പ്രതിഷേധത്തെ മറി കടന്ന് അടുത്തയിടെ ആണ് ഫ്രാന്‍സില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കിക്കൊണ്ട് ബില്‍ പാസ്സാക്കിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഒരു വിഭാഗം തെരുവില്‍ ഇറങ്ങിയിരുന്നു. കുടിയേറി ഫ്രാന്‍സില്‍ എത്തുന്നവരും ഫ്രാന്‍സില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍‌പന്തിയില്‍ ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ചരിത്രം സാക്ഷിയായി വിന്‍സെന്റും ബ്രൂണോയും ഫ്രാന്‍സിലെ ആദ്യ സ്വവര്‍ഗ്ഗ ദമ്പതിമാരായി

സി പി ഐ നേതാവ് അഭയ് സാഹു അറസ്റ്റില്‍

May 12th, 2013

ഭുവനേശ്വര്‍: പോസ്‌കോ പ്രതിരോധ് സംഗ്രാംസമിതി നേതാവും സി പി ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ അഭയ് സാഹുവിനെ ജഗത്‌സിംഗ് പൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പേരില്‍ ബിജുപട്‌നായിക് എയര്‍പോര്‍ട്ടിനു സമീപം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഇന്ന് ആരംഭിക്കുന്ന എ ഐ വൈ എഫ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി കോയമ്പത്തൂരിലേക്കുള്ള വിമാനത്തില്‍ യാത്രക്കായി എത്തുമ്പോഴാണ് സാഹു അറസ്റ്റിലായത്.
ആഗോള ഉരുക്കുഭീമന്‍ പോസ്‌കോയ്ക്കു വേണ്ടി കൃഷിഭൂമി ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെതിരെ കഴിഞ്ഞ എട്ടുവര്‍ഷമായി ജഗത്സിംഗ്പൂര്‍ ജില്ലയിലെ ആദിവാസികളും കര്‍ഷകരും നടത്തിവരുന്ന ചെറുത്തുനില്‍പ്പു സമരത്തിന്റെ നേതാവാണ് അഭയ്‌സാഹു. മാര്‍ച്ച് രണ്ടിന് പട്‌ന ഗ്രാമത്തില്‍ നടന്ന ഒരു ബോംബാക്രമണത്തില്‍ മൂന്ന് സംഗ്രാംസമിതി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. അധികൃതരുടെ ഒത്താശയോടെ പോസ്‌കോ ദല്ലാളുമാര്‍ സംഘടിപ്പിച്ച ബോംബ് സ്‌ഫോടനത്തിന്റെ പേരില്‍ അഭയ് സാഹുവിനെ പ്രതിയാക്കിയാണ് അറസ്റ്റ്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on സി പി ഐ നേതാവ് അഭയ് സാഹു അറസ്റ്റില്‍

ആയിരങ്ങളുടെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങി സരബ്ജിത് സിങ്ങ് യാത്രയായി

May 3rd, 2013

ഭികിവിണ്ടി: പാക്കിസ്ഥാന്‍ ജയിലില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സരബ്ജിത് സിങ്ങിനു അന്തിമോപചാരം അര്‍പ്പിക്കുവാന്‍ പഞ്ചാബിലെ ഭികിവിണ്ടി ഗ്രാമത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം. അദ്ദേഹത്തോടുള്ള ആദര സൂചകമായി മൂന്ന് ദിവസത്തേക്ക് പഞ്ചാബ് സര്‍ക്കാര്‍ ദു:ഖാചരണം പ്രഖ്യാപിച്ചു. സരബിന്റെ കുടുമ്പത്തിനു ഒരുകോടിയുടെ സഹായധനം പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടയീല്‍ ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് സരബ്ജിത്തിന്റെ മൃതദേഹം വിട്ടു നല്‍കിയതെന്ന് ഇന്ത്യയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. അമൃത് സറില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍‌നോട്ടത്തിലായിരുന്നു മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്. ശരീരത്തില്‍ പലയിടത്തും പരിക്കേറ്റതിന്റെ പാടുകള്‍ ഉണ്ട്.സരബ്ജിത്തിന്റെ കൊലപാതകത്തെ പാക്കിസ്ഥാനിലെ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ആയിരങ്ങളുടെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങി സരബ്ജിത് സിങ്ങ് യാത്രയായി

സരബ്‌ജിത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിച്ചു;സംസ്കാരം നാളെ

May 2nd, 2013

ന്യൂഡെല്‍ഹി: പാക്കിസ്ഥാന്‍ ജയിലില്‍ സഹതടവുകാരുടെ മൃഗീയമായ പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഇന്ത്യന്‍ പൌരന്‍ സരബ്‌ജിത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിച്ചു. രാത്രി 7.45 ഓടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം അമൃത്സറിലെത്തി. ലാഹോറിലെ ജിന്ന ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആണ് സരബ്‌ജിത്ത് സിങ്ങ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ മരിച്ചത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ഇന്ത്യക്ക് കൈമാറുകയ്‍ായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് സരബ് ജിത്തിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മേധാവി വ്യക്തമാക്കിയത്. കഴിഞ്ഞ വെള്ളീയാഴ്ച ആറുപേരടങ്ങുന്ന സംഘമാണ് സരബിനെ ആക്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായ പരിക്കേറ്റ സരബിനെ ജീവിന്‍ രക്ഷിക്കുവാന്‍ ആയില്ല.

സരബ്‌ജിത്തിന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്കരിക്കും. സരബ്‌ജിത്തിന്റെ കൊലപാതകത്തില്‍ സിഖ് സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ സഹോദരന്റെ മരണത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണെന്ന് സരബിന്റെ സഹോദരി ആരോപീച്ചു. പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പി ശക്തമായ വിമര്‍ശനങ്ങളാണ് സര്‍ക്കാറിനെതിരെ ഉന്നയിച്ചത്. സരബ്‌ജിത്തിന്റെ മരണത്തിനു പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. സരബ്‌ജിത്ത് സിങ്ങിനു നേരെ നടന്ന ആക്രമണത്തിന്റെ കാര്യത്തിലും ഇന്ത്യന്‍ സൈനികരുടെ തലവെട്ടിയെടുത്ത സംഭവത്തിലും പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് മോഡീ ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on സരബ്‌ജിത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിച്ചു;സംസ്കാരം നാളെ

Page 28 of 35« First...1020...2627282930...Last »

« Previous Page« Previous « അബുദാബി യില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Next »Next Page » അതിതിഥിയുടെ മരണം: രണ്ടാനമ്മ റം‌ല എന്ന ദേവകി അന്തര്‍ജ്ജനം മോഷണക്കേസ് പ്രതി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha