തിരുവനന്തപുരം : സംസ്ഥാനത്തെ ക്ഷീര കര്ഷകര്ക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പാല് വിലയിൽ വർദ്ധനവ് ഉണ്ടാകും എന്ന് മന്ത്രി ജെ. ചിഞ്ചു റാണി. പാൽ വില കൂട്ടുവാൻ ഉള്ള അധികാരം മില്മക്കാണ്. ഇതിനുള്ള നടപടി ക്രമങ്ങൾ പൂര്ത്തിയായി വരുന്നു എന്നും മന്ത്രി നിയമ സഭയില് പറഞ്ഞു. തോമസ് കെ. തോമസ് എം. എല്. എ. യുടെ സബ്മിഷന്നു നൽകിയ മറുപടിയിലാണ് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഇക്കാര്യം അറിയിച്ചത്. പാലിന് ഏറ്റവും കൂടുതല് വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളം.