ഇന്ത്യൻ മൽസ്യബന്ധന തൊഴിലാളിയെ അമേരിക്കൻ നാവിക സേന വെടി വെച്ച് കൊന്നു

July 17th, 2012

us-navy-epathram

ദുബായ് : ദുബായ് തീരത്തിനടുത്ത് മൽസ്യബന്ധനം നടത്തുന്ന ബോട്ടിന് നേരെ അമേരിക്കൻ നാവിക സേനാ കപ്പൽ വെടി വെച്ചു. വെടിവെപ്പിൽ ബോട്ടിലെ ഇന്ത്യാക്കാരനായ മൽസ്യബന്ധന തൊഴിലാളി കൊല്ലപ്പെട്ടു. തമിഴ് നാട്ടിലെ രാമനാഥപുരം പെരിയപട്ടണം സ്വദേശിയായ ശേഖർ ആണ് കൊല്ലപ്പെട്ടത്. ഇയാളോടൊപ്പം ബോട്ടിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കും പരിക്കുണ്ട്. ഇവരോടൊപ്പം ബോട്ടിൽ മൂന്ന് യു.എ.ഇ. സ്വദേശികളും ഉണ്ടായിരുന്നു.

കപ്പലിനു നേരെ വന്ന ചെറു ബോട്ടിനോട് ഗതി മാറ്റാൻ പല വട്ടം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാഞ്ഞതിനെ തുടർന്നാണ് ബോട്ടിനു നേരെ വെടി വെച്ചത് എന്നാണ് അമേരിക്കയുടെ വിശദീകരണം.

എന്നാൽ കപ്പലിൽ നിന്നും തങ്ങൾക്ക് യാതൊരു വിധ മുന്നറിയിപ്പും ലഭിച്ചിരുന്നില്ല എന്നാണ് അമേരിക്കൻ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന 28കാരൻ മുത്തു മുനിരാജ് പറയുന്നത്. വളരെ പെട്ടെന്നാണ് കപ്പൽ ആക്രമണം ആരംഭിച്ചത്. എന്താണ് സംഭവിച്ചത് എന്ന് പോലും അറിയുന്നതിന് മുൻപ് തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊല്ലപ്പെട്ടു എന്നും മുനിരാജ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ഇന്ത്യൻ മൽസ്യബന്ധന തൊഴിലാളിയെ അമേരിക്കൻ നാവിക സേന വെടി വെച്ച് കൊന്നു

വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ഭരത് ഭൂഷനെ പുറത്താക്കി

July 15th, 2012

bharath-bhushan-epathram

ന്യൂഡല്‍ഹി : വ്യോമയാന മന്ത്രാലയത്തില്‍ ജോയന്റ് സെക്രട്ടറിയും സാമ്പത്തിക ഉപദേശകനുമായ ഇ. കെ. ഭരത് ഭൂഷണ്‍ വ്യോമയാന മന്ത്രാലയത്തില്‍നിന്നു പുറത്താക്കി. വ്യോമയാന വ്യോമയാന മന്ത്രി അജിത് സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഈ തീരുമാനത്തിനു പിന്നിൽ എന്ന് കരുതുന്നു. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വിമാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് സുരക്ഷാ പ്രശ്നം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി ഭരത് ഭൂഷണ്‍ എതിര്‍ത്തിരുന്നു. ഇത് കൂടുതല്‍ ബാധിച്ചത് മദ്യ രാജാവ് വിജയ്‌ മല്ല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷറിനെ ആയിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും സര്‍വീസുകള്‍ താറുമാറാവുകയും ചെയ്ത കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന നിലപാടിലായിരുന്നു ഭരത് ഭൂഷണ്‍. 15 വര്‍ഷം എന്നത് 25 വര്‍ഷമായി ഉയര്‍ത്തണമെന്ന ചില വ്യവസായ ഗ്രൂപ്പുകളുടെ ആവശ്യത്തിന് മന്ത്രി അജിത് സിങ് അംഗീകാരം നല്‍കിയിരുന്നു. ഉരുക്കു മന്ത്രാലയത്തിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. എന്നാല്‍ ഈ സ്ഥലം മാറ്റത്തില്‍ ഏതെങ്കിലും വിമാനക്കമ്പനിയുമായി ബന്ധം ഇല്ലെന്നും, പതിവു നടപടി മാത്രമാണ് ഇതെന്നും വ്യോമയാന മന്ത്രി അജിത് സിങ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ഭരത് ഭൂഷനെ പുറത്താക്കി

ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകി ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ട് വാങ്ങി

December 2nd, 2011

football-team-cleaning-stadium-epathram

ഇന്‍ഡോര്‍: മധ്യപ്രദേശ് സംസ്ഥാന ഫുട്‌ബോള്‍ ടീമിലെ ഏഴ് താരങ്ങള്‍ ബൂട്ട് വാങ്ങാന്‍ വേണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകുന്നു. ഇന്ത്യ വെസ്റ്റിന്റീസ് നാലാം ഏകദിനം നടക്കുന്ന ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയം കഴുകുന്നത് മധ്യപ്രദേശ് ഫുട്‌ബോള്‍ താരങ്ങളാണ്. ഇവിടെ കസേരകള്‍ കഴുകിയാല്‍ ഒരു ലക്ഷത്തോളം രൂപ ലഭിക്കും. ലീഗ് കിരീടം ജയിച്ചാല്‍ വെറും 5,000 രൂപയാണ് ലഭിക്കുക. അതു കൊണ്ട് കീറിയ ബൂട്ടുകള്‍ നേരെയാക്കാന്‍ തികയില്ലെന്ന് താരങ്ങള്‍ പറയുന്നു.

ഞായറാഴ്ച ഇന്‍ഡോര്‍ ലീഗ് ചാമ്പ്യന്‍മാരായ ആനന്ദ് ഇലവന്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളാണ് ഇവര്‍. ഒരു സീറ്റ് കഴുകി വൃത്തിയാക്കിയാല്‍ 2.75 പൈസയാണ് ഇവര്‍ക്ക് കൂലിയായി ലഭിക്കുക. അങ്ങനെ മുപ്പതിനായിരത്തോളം സീറ്റുകള്‍ സ്റ്റേഡിയത്തില്‍ ഉണ്ട്. ലീഗില്‍ കളിച്ച് ജയിച്ച 15 താരങ്ങളാണ് ജോലിയ്‌ക്കെത്തിയത്. കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന് മുമ്പ് സ്റ്റേഡിയം കഴുകി വൃത്തിയാക്കിയതും ഇവര്‍ തന്നെയാണ്. അതിനാല്‍ ഇവരെ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഈ ജോലി വീണ്ടും ഏല്‍പ്പിക്കുകയായിരുന്നു.

‘ഈ പണം ഞങ്ങളുടെ കീറിയ ബൂട്ടുകള്‍ ഒഴിവാക്കി പുതിയതു വാങ്ങാന്‍ ഉപയോഗിക്കും’ ഫുട്‌ബോള്‍ ക്ലബിന്റെ കോച്ച് സഞ്ജയ് നിധാന്‍ പറഞ്ഞു. ക്രിക്കറ്റ്‌ താരങ്ങള്‍ കോടികള്‍ വാങ്ങുമ്പോളാണ് ഈ ഫുട്ബോള്‍ താരങ്ങള്‍ ഇങ്ങനെ കഷ്ടപ്പെടുന്നത്.

-

വായിക്കുക: , , ,

Comments Off on ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകി ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ട് വാങ്ങി

Page 25 of 25« First...10...2122232425

« Previous Page « ലിയോ ടോള്‍സ്റ്റോയി ലോക സാഹിത്യത്തിലെ മഹാപ്രതിഭ
Next » നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha