സ്മാര്‍ട്ട് സിറ്റി ഉല്‍ഘാടനം അടുത്ത വര്‍ഷം മാര്‍ച്ചില്‍

May 1st, 2014

അബുദാബി : കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം 2015 മാർച്ച് 25 ന് ഉത്ഘാടനം ചെയ്യും എന്ന് ടീകോം സി. ഇ. ഒ. അബ്ദുല്‍ ലത്തീഫ് അല്‍മുല്ല.

അബുദാബി യില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗ ത്തിനു ശേഷ മാണ് പ്രഖ്യാപനം ഉണ്ടായത്.

സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലി ക്കുട്ടി, എം. എ. യൂസഫലി, സ്മാര്‍ടി സിറ്റി എം. ഡി. ബാജു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതി യാണ് ഇതെന്നും പദ്ധതി യുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിത മായി തീര്‍ക്കാന്‍ നിര്‍ദേശം നല്‍കി യിട്ടുണ്ടെന്നും ഇതോടെ അയ്യായിരം പേർക്ക് ജോലി നല്കാൻ സാധിക്കു മെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പദ്ധതി യുടെ പൂർത്തീ കരണ ത്തിനു സാമ്പത്തിക ലഭ്യത ഒരു പ്രശ്നമാവില്ലാ എന്നും ആവശ്യാനുസരണം ഫണ്ട് ലഭ്യമാക്കും എന്നും അബ്ദുല്‍ ലത്തീഫ് അല്‍മുല്ല കൂട്ടി ച്ചേർത്തു.

തൊഴിൽ രഹിതരായ യുവ ജന ങ്ങൾക്ക്‌ തൊഴിൽ അവസര ങ്ങൾ സൃഷ്ടിക്കുക യാണ് പ്രധാന ലക്‌ഷ്യം എന്ന് ഡയരക്ടർ ബോർഡ് അംഗവും എം. കെ. ഗ്രൂപ്പ് ചെയര്മാനു മായ എം. എ. യൂസഫലി പറഞ്ഞു.

സ്മാർട്ട് സിറ്റി യുടെ പരിഗണന യിൽ വന്നിട്ടുള്ള വിവിധ പദ്ധതി കളെ കുറിച്ച് പഠിക്കാനും നിക്ഷേപ ങ്ങളുടെ വിശ്വാസ്യത യെ പറ്റി വില യിരുത്താനുമായി ഐ. ടി. പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച്. കുര്യൻ, ടീകോം പ്രതിനിധി കളായ അനിരുദ്ധ് ധാംകെ, സഞ്ജയ്‌ ഘോസ്ല എന്നിവരെ നിയമിച്ചതായും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്മാർട്ട് സിറ്റി സി. ഇ. ഓ. ജിജോ ജോസഫ്, എം. ഡി. ബാജു ജോർജ്ജ് എന്നിവരും ബോർഡ് യോഗ ത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , ,

Comments Off on സ്മാര്‍ട്ട് സിറ്റി ഉല്‍ഘാടനം അടുത്ത വര്‍ഷം മാര്‍ച്ചില്‍

മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന സ്കീമിനു തുടക്കമായി

April 28th, 2014

അബുദാബി : പ്രവാസികള്‍ക്കു വേണ്ടി ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് മന്ത്രാലയം പ്രഖ്യാപിച്ച മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന സ്കീമിനു അബുദാബി യില്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ റ്റി. പി. സീതാറാം പ്രാരംഭം കുറിച്ചു.

പാസ്പോര്‍ട്ടില്‍ ഇ. സി. ആര്‍. പതിച്ചിട്ടുള്ള വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വേണ്ടി ലൈഫ് ഇന്‍ഷ്വറന്‍സ് സ്കീമും പെന്‍ഷന്‍ പദ്ധതിയും ആവിഷ്കരിച്ചിട്ടുള്ള മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന സ്കീം പ്രാവര്‍ത്തിക മാക്കുവാന്‍ യു. എ. ഇ. എക്സ്ചേഞ്ചും അലങ്കിറ്റ് അസ്സൈന്മെന്റും തമ്മിലുള്ള ധാരണാ പത്രം ഒപ്പു വെച്ചു.

പദ്ധതി യിലൂടെ പുനരധിവാസ ത്തിനും വാര്‍ധക്യ കാല പെന്‍ഷനും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കും വേണ്ടി തൊഴിലാളി കള്‍ക്ക് നിക്ഷേപം ആരംഭിക്കാം.

പ്രതിവര്‍ഷം 5,000 രൂപ നിക്ഷേപിച്ചാല്‍ കേന്ദ്ര ഗവ. പുരുഷന്മാര്‍ക്ക് 2,900 രൂപയും സ്ത്രീകള്‍ക്ക് 3,900 രൂപയും അധികമായി നല്‍കും.

എത്ര വര്‍ഷം നിക്ഷേപിക്കുന്നുവോ അതിനനുസരിച്ച് പെന്‍ഷനും മറ്റാനുകൂല്യ ങ്ങളും ലഭ്യമാകും. യു. എ. ഇ.യിലെ ലക്ഷ ക്കണക്കിന് തൊഴിലാളി കള്‍ക്ക് പദ്ധതി നേരിട്ട് എത്തിക്കാനാണ് യു. എ. ഇ. എക്‌സ്‌ചേഞ്ചു മായി സഹകരിക്കുന്നത്.

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ റ്റി. പി. സീതാറാം, അലങ്കിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ അലോക് കുമാര്‍ അഗര്‍വാള്‍, യു. എ. ഇ. എക്സ്ചേഞ്ചു സി. ഓ. ഓ. സുധീര്‍ കുമാര്‍ ഷെട്ടി, ഇന്ത്യന്‍ എംബസ്സി യിലെ ഫസ്റ്റ് സെക്രട്ടറി ആനന്ദ് ബര്‍ദന്‍ മറ്റു ഉദ്യോഗസ്ഥരും സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന സ്കീമിനു തുടക്കമായി

ഉഭയലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം

April 16th, 2014

third-gender-epathram

ന്യൂഡൽഹി: ചരിത്ര പ്രാധാന്യമുള്ള ഒരു ഉത്തരവിലൂടെ സുപ്രീം കോടതി ഉഭയലിംഗത്തിന് അംഗീകാരം നൽകി. പരമ്പരാഗത സങ്കൽപ്പത്തിനുപരിയായി സ്ത്രീക്കും പുരുഷനും മാത്രമല്ല ഇതിനു പുറമെ ഉഭയലിംഗക്കാർക്കും സമൂഹത്തിൽ തുല്യ പദവിക്കും അവകാശ സംരക്ഷണത്തിനുമുള്ള അവസരം ഒരുക്കുന്നതിൽ ചരിത്രപരമായ പങ്ക്‍ വഹിക്കുന്നതാണ് വൈകി വന്ന ഈ ഉത്തരവ്.

കാലാ കാലങ്ങളായി സമൂഹം അവജ്ഞയോടെ നോക്കിക്കാണുകയും, അകറ്റി നിർത്തുകയും ചെയ്തു പോന്ന ഹിജഡകൾക്കും, നപുംസകങ്ങൾക്കും ഏറെ ആശ്വാസം പകരുന്ന ഈ ഉത്തരവ് സമൂഹത്തിൽ വൻ ചലനങ്ങൾ ഉണ്ടാക്കുവാൻ ഉതകുന്നതാണ്.

ഉഭയലിംഗക്കാരെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക വർഗ്ഗമായി കണക്കിലാക്കി ഇവർക്ക് വിദ്യാഭാസം തൊഴിൽ എന്നീ രംഗങ്ങളിൽ സംവരണം ഏർപ്പെടുത്തണം എന്ന് സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി.

ലൈംഗിക സ്വത്വ ബോധം വ്യക്തിയുടെ സ്വയം പര്യാപ്തതയുടേയും അന്തസ്സിന്റേയും കാതലാണ് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ഉഭയലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം

കൊറോണ വൈറസ് ബാധ : ആശങ്ക വേണ്ട എന്ന് അധികൃതര്‍

April 15th, 2014

middle-east-respiratory-syndrome-coronavirus-mers-ePathram
അബുദാബി : യു. എ. ഇ. യില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തി യതിനെ തുടര്‍ന്ന് ജന ങ്ങള്‍ക്ക് ഇതു പകരും എന്നുള്ള ആശങ്ക വേണ്ട എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വൈറസ് ബാധയെ സംബന്ധിച്ച് ആശങ്കാ ജനകമായ സാഹചര്യം ഇല്ല എന്ന് ലോകാരോഗ്യ സംഘടനയും സ്ഥിരീ കരിച്ചു.

രോഗ വ്യാപനത്തെ ക്കുറിച്ച് പരക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത് എന്നും ആധികാരിക വിവര ങ്ങള്‍ക്കായി ഔദ്യോഗിക സ്ഥാപന ങ്ങളെ സമീപിക്കണം എന്നും അബുദാബി ഹെല്‍ത്ത് അതോറിറ്റി വാര്‍ത്താ ക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ശ്വാസ കോശ ങ്ങളുടെ പ്രവര്‍ത്തന ങ്ങളെ ബാധിക്കുന്ന മിഡില്‍ ഈസ്റ്റ് റാസ്പറേറ്ററി സിന്‍ഡ്രോം എന്ന ഈ രോഗം ബാധിച്ച് അബുദാബി യില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ രോഗത്തെ കുറിച്ചുള്ള നിരവധി കിം വദന്തികള്‍ ഇപ്പോള്‍ പ്രചരിക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് രോഗ വ്യാപനം തടയുന്ന തിനുള്ള മാര്‍ഗ ങ്ങള്‍ വിശദമാക്കി അതോറിറ്റി പ്രസ്താവന ഇറക്കിയത്.

പൊതുജനം ആശങ്കപ്പെടാന്‍ തക്ക നില യിലുള്ള സാഹചര്യമില്ല. വിഷയ ത്തില്‍ ആരോഗ്യ മന്ത്രാലയ വുമായി സഹകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. രോഗനിര്‍ണയം അടക്കമുള്ള കാര്യങ്ങളില്‍ ലോകാരോഗ്യ സംഘടന യുടെ നിര്‍ദേശം അനുസരിച്ചുള്ള നടപടി ക്രമങ്ങളാണ് സ്വീകരിക്കുന്നത്.

ഇതുകൊണ്ടു തന്നെ മറ്റു രാജ്യങ്ങളി ലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയോ തുറമുഖ ങ്ങളിലും വിമാന ത്താവള ങ്ങളിലും പരിശോധന നടത്തു കയോ ചെയ്യേണ്ട ആവശ്യമില്ല എന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , ,

Comments Off on കൊറോണ വൈറസ് ബാധ : ആശങ്ക വേണ്ട എന്ന് അധികൃതര്‍

വിവരാവകാശ നിയമം : ഓണ്‍ലൈനില്‍ അപേക്ഷാ ഫീസ് അടയ്ക്കാം

April 11th, 2014

അബുദാബി : വിവരാവകാശ നിയമ പ്രകാരം പ്രവാസി കള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കുന്ന തിന് ഓണ്‍ലൈനില്‍ അപേക്ഷാ ഫീസ് അടയ്ക്കാന്‍ അവസരം.

ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കുന്ന തിനുള്ള ഇലക്ട്രോണിക് ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ (ഇ. ഐ. പി. ഒ) സംവിധാനം പ്രവാസി കള്‍ക്കും ഉപയോഗ പ്പെടുത്താം എന്ന്‍ ഇന്ത്യന്‍ എംബസ്സി അറിയിച്ചു.

അപേക്ഷ സമര്‍പ്പി ക്കുമ്പോള്‍ തുക അടച്ചതിന് തെളി വായി ഇ. ഐ. പി. ഒ. യുടെ പ്രിന്റ്ഔട്ട് കൂടെ വെക്കണം.

ഓണ്‍ലൈന്‍ വഴി യാണ് അപേക്ഷ നല്‍കുന്നത് എങ്കി ല്‍ ഇ. ഐ. പി. ഒ. അറ്റാച്ച് ചെയ്താല്‍ മതി. ഇ. ഐ. പി ഓര്‍ഡറു കള്‍ക്കായി ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ വെബ്‌ സൈറ്റില്‍ ഫീസ് അടക്കാം. കൂടാതെ ഇ – പോസ്റ്റ് ഓഫീസ് വെബ് സൈറ്റ് വഴിയും ഇതിനുള്ള സൗകര്യം ഉണ്ട്.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഫീസ് അടയ്ക്കാം. ഇ. ഐ. പി. ഒ. ഓണ്‍ ലൈന്‍ ആയി വാങ്ങുന്ന തിന് മാത്രമാണ് ഇതെന്നും മറ്റ് നടപടി കള്‍ വിവരാ വകാശ നിയമ പ്രകാരം ചെയ്യണം എന്നും ഇന്ത്യന്‍ എംബസ്സി വൃത്തങ്ങള്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on വിവരാവകാശ നിയമം : ഓണ്‍ലൈനില്‍ അപേക്ഷാ ഫീസ് അടയ്ക്കാം

Page 115 of 122« First...102030...113114115116117...120...Last »

« Previous Page« Previous « ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍
Next »Next Page » പ്രവാസികള്‍ക്ക് ഇപ്രാവശ്യം വോട്ടില്ല : സുപ്രീം കോടതി »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha