അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ ഡി.വൈ.എഫ്.ഐ ഉപയോഗിച്ചത് തെമ്മാടിത്തരം: ദീപ നിശാന്ത്

December 5th, 2015

തൃശ്ശൂര്‍:ഡി.വൈ.എഫ്.ഐ സമ്മേളന പോസ്റ്ററില്‍ തന്റെ ഫോട്ടോ അനുവാദം ഇല്ലാതെ ചേര്‍ത്തതിനെതിരെ എഴുത്തുകാരിയും ശ്രീകേരളവര്‍മ്മ കോളേജ് അധ്യാപികയുമായ ശ്രീമതി ദീപ നിശാന്ത്. ഡി.വൈ.എഫ്.ഐ പൊന്നാനി ബ്ലോക്ക് സമ്മേളനത്തിന്റെ പോസ്റ്ററിലാണ് ദീപയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്. കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റിവെലുമായി ബന്ധപ്പെട്ട് ദീപ ടീച്ചര്‍ നടത്തിയ അനുകൂല പരാമര്‍ശങ്ങള്‍ ഏറെ വിവാ‍ദമായിരുന്നു. എ.ബി.വി.പി, യുവമോര്‍ച്ച ഉള്‍പ്പെടെ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ അന്ന് ദീപടീച്ചര്‍ക്കെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍, ഡോ.തോമസ് ഐസക് തുടങ്ങി ഇടതു പക്ഷത്തെ പ്രമുഖര്‍ അന്ന് ദീപയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയത് തെമ്മാടിത്തരമാണെന്ന് ദീപടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെ വീണ്ടും വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. ടീച്ചറുടെ കടുത്ത പരാമര്‍ശം ബീഫ് ഫെസ്റ്റിവെല്‍ വിഷയത്തില്‍ അവരെ അനുകൂലിച്ച ഇടതുപക്ഷത്തിനെ പ്രതിരോധത്തിലാക്കി. ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ദീപടീച്ചറുടെ പോസ്റ്റിന്റെ മറവില്‍ ഉയര്‍ന്ന വിവാദം മറയാക്കി ഇടതു പക്ഷവും ഒപ്പം തീവ്ര മുസ്ലിം മത മൌലികവാദികളും സംഘപരിവാര്‍ ഉള്‍പ്പെടെ ഹിന്ദു സംഘടനകളെ വലിയതോതില്‍ ആക്രമിച്ചിരുന്നു. അവസരം കാ‍ത്തിരുന്ന സംഘപരിവാര്‍ അനുകൂലികള്‍ ഇതോടെ ഇടതു പക്ഷത്തിനെതിരെ കമന്റുകളും പോസ്റ്ററുകളുമായി തിരിച്ചടിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെയും കൂടാതെ സാമൂഹ്യമാധ്യമങ്ങളിലെ വിവിധ ഗ്രൂപ്പുകളിലും ചൂടേറിയ വാദപ്രദിവാദങ്ങളാണ് നടക്കുന്നത്.

താനറിയതെ ഒരു പരിപാടിക്ക് എന്റെ ഫോട്ടോ സഹിതം പ്രചാരണം നടത്തുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. അതാരു ചെയ്താലും ശരി തെറ്റു തന്നെയാണ്. ദീപ നിശാന്ത് അതിനു മാത്രം സാംസ്കാരിക പ്രവര്‍ത്തനമൊന്നും നടത്തിയിട്ടില്ല.സാമൂഹ്യ സാംസ്കാരിക രംഗത്ത് നിലവില്‍ ഇടപെടുന്നുണ്ടോ ഭാവിയില്‍ ഇടപെടണോ വേണ്ടയോ എന്നതൊക്കെ എന്റെ വ്യക്തിപരമായ സ്വാതന്ത്യ്രമാണ്. അതിലൊരാളും കൈകടത്തേണ്ടതില്ല.നിലവില്‍ അധ്യാപിക എന്ന ജോലിയില്‍ പൂര്‍ണ്ണസംതൃപ്തയാണ്. പ്രവര്‍ത്തനമേഖല വിപുലമാക്കുമ്പോശ് ഞാന്‍ തന്നെ അറിയിച്ചോളാം.

ഒരു വ്യക്തിയുടെ സ്വകാര്യതയെ അല്‍പ്പമെങ്കിലും മാനിക്കുക. എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും… പിന്നെ ഇതിന്റെ അനുബന്ധ പോസ്റ്റുകള്‍ ധാരാളം കണ്ടു. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ ശ്രമിക്കണമെന്ന് എതിര്‍ക്കുന്നവരോട് പറയുന്നില്ല. പറഞ്ഞിട്ടും പ്രയോജനമില്ലെന്ന് എനിക്കേറെക്കുറെ ബോധ്യപ്പെട്ടിട്ടുണ്ട്. അതു കൊണ്ട് വ്യക്തിഹത്യ നടത്തിക്കൊണ്ടേയിരിക്കുക. ആശംസകള്‍! എന്നെല്ലാമാണ് ടീച്ചര്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

Comments Off on അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ ഡി.വൈ.എഫ്.ഐ ഉപയോഗിച്ചത് തെമ്മാടിത്തരം: ദീപ നിശാന്ത്

ഇടത് പക്ഷം എന്നും പ്രവാസികൾക്കൊപ്പം: പിണറായി

December 5th, 2015

pinarayi-dubai-epathram

ദുബായ്: കേരളത്തിലെ സാമ്പത്തിക രംഗത്ത് വൻ പുരോഗതി കൊണ്ടു വരാൻ പ്രവാസികൾ വഹിച്ച പങ്ക് നിസ്തുലമാണെന്ന് സി. പി. ഐ. എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പ്രസ്താവിച്ചു. ദുബൈ ഗൾഫ് മോഡൽ സ്ക്കൂളിൽ വൻ ജനാവലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച്ച രാത്രി ദുബായിൽ നടന്ന ഇന്തോ – അറബ് സാംസ്ക്കാരിക ഉൽസവത്തിൽ മുഖ്യ അതിഥി ആയിരുന്നു പിണറായി വിജയൻ.

pinarayi-dubai-crowd

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു. എ. ഇ. യിൽ സന്ദർശനം നടത്തുന്ന പിണറായി വിവിധ ജന വിഭാഗങ്ങളുമായി ആശയ വിനിമയം നടത്തിയിരുന്നു.

ഡപ്യൂട്ടി കോൺസൽ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്ത ഇന്തോ അറബ് കൾച്ചറൽ ഫെസ്റ്റിവലിൽ അഡ്വ. നജീദ് അദ്ധ്യക്ഷത വഹിച്ചു. നിസാർ തളങ്കര, എൻ. ആർ. മായൻ, കൊച്ചുകൃഷ്ണൻ ആശംസയും, കെ. എൽ ഗോപി സ്വാഗതവും, എൻ. കെ.കുഞ്ഞഹമ്മദ് നന്ദിയും പ്രകാശിപ്പിച്ചു.

ഭൂപരിഷ്ക്കരണ നിയമത്തിന് ശേഷം കേരളത്തിൽ ഇത്രയേറെ മാറ്റങ്ങൾ നിലവിൽ വന്നതിന് പുറകിൽ അദ്ധ്വാനിക്കുന്ന ജന വിഭാഗമായ പ്രവാസി മലയാളികൾ ആണെന്ന് പിണറായി ഓർമ്മിപ്പിച്ചു. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാനും, ജീവിത നിലവാരം ഉയരുന്നതിനും ഇത് സഹായകമായി. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്നും ഇടത് പക്ഷം കൂടെയുണ്ടാവും.

കേരളത്തിലെ മത സൗഹാർദ്ദം തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. ഇത് നിസ്സംഗതയോടെ നോക്കി കാണാൻ ഇടത് പക്ഷത്തിന് ആവില്ല. കേരളത്തിലെ സാമൂഹിക മാറ്റങ്ങൾക്ക് നിദാനമായ നവോത്ഥാന ശക്തികളുടെ തുടർച്ചയാണ് ഇടതു പക്ഷം. വർഗ്ഗീയതയ്ക്കെതിരെ ഇന്നും മലയാളിയുടെ മത നിരപേക്ഷ മനസ്സ് ശക്തമായി പ്രതികരിക്കുന്നത് ഏറെ ആശ്വാസകരവും ആവേശകരവുമാണ്. ഈ മൂല്യങ്ങൾ തുടർന്നും സംരക്ഷിക്കാൻ ഇടതു പക്ഷം പ്രതിജ്ഞാബദ്ധമാണ് എന്ന് പിണറായി പറഞ്ഞു.

ഫോട്ടോ കടപ്പാട്: ഷനുജ് കല്ലാവീട്

- സ്വ.ലേ.

വായിക്കുക: , , ,

Comments Off on ഇടത് പക്ഷം എന്നും പ്രവാസികൾക്കൊപ്പം: പിണറായി

വെള്ളാപ്പള്ളിയുടെ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് വൈകീട്ട്

December 5th, 2015

തിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്ര ഇന്ന് വൈകീട്ട് തിരുവനന്തപുരം ശംഖ് മുഖം കടപ്പുറത്ത് സമാപിക്കും. സമാപന സമ്മേളനത്തില്‍ പുതിയ രാഷ്ടീയ പാര്‍ട്ടിയുടെ പ്രഖ്യാപനം വെള്ളാപ്പള്ളി നടേശന്‍ നടത്തും. മൂന്നോളം പേരുകളാണ് പുതിയ പാര്‍ട്ടിക്കായി പരിഗണിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ഭാരതീയ ധര്‍മ സേന എന്ന പേരാകും പുതിയ പാര്‍ട്ടിക്ക് നല്‍കുക എന്നാണ് സൂചന. പാര്‍ട്ടിയുടെ കൊടിയും ചിഹ്നവും ഇന്ന് നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കും. നേതൃസ്ഥാനത്ത് വെള്ളാപ്പള്ളിയാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു കാത്തിരുന്ന് കാണാമെന്നാ‍ണ് വെള്ളാപ്പള്ളി പറഞ്ഞത്. പാര്‍ട്ടി അംഗത്വം എടുക്കണം പിന്നീടാണ് സ്ഥാനങ്ങള്‍ പ്രഖ്യാപിക്കുക.

700-ഓളം പേര്‍ക്കിരിക്കാവുന്ന വലിയ വേദിയും അന്‍പതിനായിരം പേര്‍ക്കിരിക്കാവുന്ന സദസ്സും ഉള്‍പ്പെടെ സമാപന സമ്മേളനത്തിനു വിപുലമായ ഒരുക്കങ്ങളാണ് ശംഖ് മുഖത്ത് ഒരുക്കിയിരിക്കുന്നത്. സമാപന സമ്മേളനത്തില്‍ നിന്നും ജി.മാധവന്‍ നായര്‍ വിട്ടു നില്‍ക്കും. ഒഴിച്ചു കൂടാനാകാത്ത ഒരു മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ ദില്ലിക്കു പോകുന്നതിനാലാണ് പങ്കെടുക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സമത്വ മുന്നേറ്റയാത്രയുടെ സമാപന ചടങ്ങില്‍ പ്രഖ്യാപിക്കുന്ന രാഷ്ടീയ പാര്‍ട്ടിയോട് യോജിപ്പില്ലാത്തതിനാലാണ് അദ്ദേഹം വിട്ടു നില്‍ക്കുന്നതെന്ന അഭ്യൂഹവും ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on വെള്ളാപ്പള്ളിയുടെ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് വൈകീട്ട്

ഉമ്മന്‍ ചാണ്ടിക്ക് എതിരെ നിയമ നടപടി: ജേക്കബ്ബ് തോമസിന് അനുമതിയില്ല

November 30th, 2015

oommen-chandy-epathram
തിരുവനന്തപുരം : ഫ്ളാറ്റ് ഉടമ കള്‍ക്ക് എതിരെ നടപടി സ്വീകരിച്ച തന്നെ അപകീര്‍ത്തി പ്പെടുത്തി യതിന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ നിയമ നടപടി സ്വീകരി ക്കാന്‍ അനുവദിക്കണം എന്ന ഡി. ജി. പി. ജേക്കബ്ബ് തോമസിന്റെ അപേക്ഷ നിരസിച്ചു.

അഖിലേന്ത്യ സര്‍വ്വീസ് ചട്ടം അനുസരിച്ച് ഒരു ഉദ്യോഗ സ്ഥന് ഭരണ തലവന് എതിരെ കേസു കൊടുക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കാ നാകില്ല എന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.

സ്വകാര്യ പരാതി ആണെങ്കില്‍ കോടതിയെ സമീപി ക്കാവു ന്ന താണ്. അല്ലാത്ത പക്ഷം വിരമിച്ച ശേഷം നിയമ നടപടി യുമായി മുന്നോട്ട് പോകാം എന്ന നിലപാട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രി യേയും ആഭ്യന്തര മന്ത്രി യേയും അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ഉമ്മന്‍ ചാണ്ടിക്ക് എതിരെ നിയമ നടപടി: ജേക്കബ്ബ് തോമസിന് അനുമതിയില്ല

വെള്ളാപ്പള്ളി നടേശന് എതിരെ കേസ്

November 30th, 2015

vellappally-natesan-epathram
തിരുവനന്തപുരം : മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന പരാ മര്‍ശം നടത്തിയ എസ്. എന്‍. ഡി. പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ ഐ. പി. സി. 153 ആം വകുപ്പ് സെക്ഷന്‍ – എ പ്രകാരം ആലുവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കോഴിക്കോട് മാന്‍ ഹോളില്‍ വീണ് ജീവന്‍ നഷ്ട മായ നൗഷാദിന്റെ കുടുംബ ത്തിന് സര്‍ക്കാര്‍ സഹായ ധനം അനുവദിച്ചത് നൗഷാദ് മുസ്ലീം ആയതു കൊണ്ടാണ് എന്ന വിവാദ പര മായ പ്രസ്താവന യെ തുടര്‍ന്നാണ് വെള്ളാ പ്പള്ളി നടേശന് എതിരെ കേസ് എടുത്തിരി ക്കുന്നത്. തിരുവനന്ത പുരത്ത് വാര്‍ത്താ സമ്മേളന ത്തി ലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.

സാമുദായിക സ്പര്‍ദ്ദ വളര്‍ത്താനുള്ള ഒരു നീക്ക വും അംഗീകരിക്കില്ല. ജനങ്ങളെ തമ്മിലടി പ്പിക്കാനുള്ള നീക്കം വച്ചു പൊറുപ്പിക്കില്ല. ബി. ജെ. പി. യുടേയും ആര്‍. എസ്. എസ്സിന്റെയും വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് വെള്ളാ പ്പള്ളി ശ്രമിക്കുന്നത് എന്നും ചെന്നിത്തല കുറ്റ പ്പെടുത്തി. സമുത്വ മുന്നേറ്റ യാത്ര തടയാന്‍ സര്‍ക്കാരിന് യാതൊരു ഉദ്ദേശവും ഇല്ല എന്നും മന്ത്രി പറഞ്ഞു.

വെള്ളാപ്പള്ളി യുടെ വിവാദ പ്രസ്താവന സംബന്ധിച്ച് കെ. പി. സി. സി. പ്രസിഡന്റ് വി. എം. സുധീരന്റെയും ടി. എന്‍. പ്രതാപന്‍ എം. എല്‍. എ. യുടെയും പരാതി തനിക്ക് ലഭിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദനും ഇതേ ആവശ്യം ഉന്നയി ച്ചിട്ടുണ്ട്. ഈ പരാതികള്‍ എല്ലാം കണക്കില്‍ എടുത്താണ് വെള്ളാ പ്പള്ളിക്ക് എതിരെ കേസെടു ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ആലുവ പോലീസ് ഇതു സംബന്ധിച്ച് വിശദ മായ അന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാ വുന്ന കുറ്റം ചുമത്തി യാണ് കേസെടുത്തി രിക്കുന്നത്. ഈ വകുപ്പ് പ്രകാരം പ്രതിക്ക് ജാമ്യവും ലഭിക്കില്ല.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on വെള്ളാപ്പള്ളി നടേശന് എതിരെ കേസ്

Page 40 of 74« First...102030...3839404142...506070...Last »

« Previous Page« Previous « പാനായിക്കുളം സിമി ക്യാമ്പ്: കുറ്റക്കാരെ എന്‍. ഐ. എ. കോടതി ശിക്ഷിച്ചു
Next »Next Page » ഉമ്മന്‍ ചാണ്ടിക്ക് എതിരെ നിയമ നടപടി: ജേക്കബ്ബ് തോമസിന് അനുമതിയില്ല »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha