കൊച്ചി : കോണ്ഗ്രസ്സ് നേതാവും വയനാട് ലോക് സഭാ മണ്ഡലം എം. പി. യും കെ. പി. സി. സി. വര്ക്കിംഗ് പ്രസി ഡണ്ടു മായ എം. ഐ. ഷാ നവാസ് (67) അന്തരിച്ചു. കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ യെ തുടർന്ന് ചെന്നൈ യിലെ സ്വകാര്യ ആശുപത്രി യിൽ ചികിത്സ യില് ആയി രുന്നു. ഇന്നു പുലര്ച്ചെ ഒന്നര മണി യോടെ യായിരുന്നു അന്ത്യം. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ എറണാ കുളം തോട്ടത്തും പടി പള്ളി ഖബര് സ്ഥാനില് നടക്കും.
പ്രശസ്ത അഭിഭാഷകൻ എം. വി. ഇബ്രാഹിം കുട്ടി – നൂർജഹാൻ ബീഗം ദമ്പതി കളുടെ രണ്ടാ മത്തെ മകന് ആയി 1951 സെപ്റ്റംബർ 22 ന് കോട്ടയത്ത് ജനിച്ചു.
ആലപ്പുഴ എസ്. ഡി. വി. ഹൈസ്കൂൾ, എസ്. ഡി. കോളജ് എന്നി വിട ങ്ങളിലെ പഠന ശേഷം കോഴിേക്കാട് ഫാറൂഖ് കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യ ത്തിൽ ബിരുദവും ബിരു ദാന ന്തര ബിരുദവും കരസ്ഥ മാക്കി. തുടര്ന്ന് എറണാകുളം ലോ കോളജിൽ നിന്നും നിയമ ബിരുദവും നേടി.
സ്കൂൾ പഠന കാലത്ത് കെ. എസ്. യു. വിലൂടെ രാഷ്ട്രീയ രംഗത്ത് എത്തി. കെ. എസ്. യു. അമ്പല പ്പുഴ താലൂക്ക് പ്രസിഡണ്ട് (1969), കെ. എസ്. യു. ആലപ്പുഴ ജില്ലാ സെക്ര ട്ടറി (1970), കോഴി ക്കോട് ജില്ലാ സെക്രട്ടറി ( 1971) എന്നീ നില കളില് പ്രവര് ത്തിച്ചു. തുടര്ന്ന് 1972 – 73 കാലത്ത് കാലിക്കറ്റ് യൂണി വേഴ്സിറ്റി യൂണിയന് ചെയര് മാന്, 1978 ല് യൂത്ത് കോണ് ഗ്രസ്സ് വൈസ് പ്രസി ഡണ്ട്, 1983 ല് കെ. പി. സി. സി. ജോയന്റ് സെക്ര ട്ടറി, 1985 ല് കെ. പി. സി. സി. വൈസ് പ്രസിഡണ്ട് എന്നീ പദവി കള് വഹിച്ചി രുന്നു.
1987 ലും 1991 ലും വടക്കേ ക്കര യിലും 1996 ല് പട്ടാമ്പി നിയമ സഭാ തെരഞ്ഞെ ടുപ്പു കളിലും 1999 – 2004 വര്ഷ ങ്ങളില് ചിറയന് കീഴ് ലോക് സഭാ മണ്ഡല ത്തിലും മത്സരിച്ച് പരാജയ പ്പെട്ടു എങ്കിലും 2009 ലും 2014 ലും വയനാട് ലോക് സഭാ മണ്ഡല ത്തില് നിന്നും വിജയിച്ച് പാര്ല മെന്റ് മെംബര് ആയി.
ഭാര്യ: ജുബൈരിയത്ത് ബീഗം.
മക്കൾ : അമീന ഷാനവാസ്, ഹസീബ് ഷാനവാസ്. മരു മക്കള് : മുഹമ്മദ് ഹനീഷ് ഐ. എ. എസ്., തെസ്ന.