കെ. എം. സി. സി. നേതാക്കൾ ഐ. എൻ. എൽ. ലേക്ക്

December 31st, 2018

flag-inl-indian-national-league-ePathram

അബുദാബി : ഇന്ത്യന്‍ നാഷ ണല്‍ ലീഗിന്റെ ഇടതു മുന്നണി പ്രവേശനത്തിന് പിറകെ മുസ്‌ലിം ലീഗി ന്റെ പ്രവാസി സംഘടന യായ കെ. എം. സി. സി. ഉൾപ്പെടെ വിവിധ ന്യൂന പക്ഷ സംഘടന കളിൽ നിന്നും നിര വധി പ്രവർത്തകർ ഐ. എന്‍. എല്‍. ലേക്ക് ചേക്കേറുവാൻ ഒരുങ്ങുന്നു.

യു. എ. ഇ. യിലും മറ്റു ഗൾഫ് രാജ്യ ങ്ങളി ലുമുള്ള നിരവധി കെ. എം.സി. സി നേതാക്കളും പ്രവർ ത്തകരു മാണ് രണ്ട് ദിവസ ത്തിനിടെ ഇന്ത്യന്‍ നാഷ ണല്‍ ലീഗി ലേക്ക് വരാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ട് ഐ. എൻ. എൽ. നേതൃത്വ വുമായി ബന്ധപ്പെട്ടത്.

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ നിലപാടിൽ അതൃപ്തിയുള്ള നിരവധി പ്രവർത്തകർ തങ്ങളു മായി നേരിട്ടും ദൂതന്മാർ മുഖേനയും ബന്ധ പ്പെടുന്നുണ്ട്.

എല്ലാവരെ യും തുറന്ന മനസ്സോടെ ഇന്ത്യന്‍ നാഷ ണല്‍ ലീഗി ലേക്ക് സ്വാഗതം ചെയ്തു എന്നും പാർട്ടി യിലേക്ക് കടന്നു വരാൻ ആഗ്ര ഹിക്കുന്ന വരിൽ ഭൂരി ഭാഗം പേരും പഴയ കാലത്ത് തങ്ങ ളോട് സഹ കരി ച്ചവർ ആണെന്നും നാഷണൽ ലീഗി ന്റെ പ്രവാസി സംഘടന യായ ഐ. എം. സി. സി. വൃത്തങ്ങൾ അറി യിച്ചു.

പുതുതായി കടന്നു വരുന്നവർക്ക് സ്വീകരണ പരിപാടി സംഘടി പ്പിക്കാൻ ഒരുങ്ങുകയാണ് ഐ. എം. സി. സി. പ്രവർത്തകർ.

- pma

വായിക്കുക: , , ,

Comments Off on കെ. എം. സി. സി. നേതാക്കൾ ഐ. എൻ. എൽ. ലേക്ക്

ഇടതു മുന്നണി പ്രവേശനം : മതേതര ചേരി ശക്തി പ്പെടുത്തും എന്ന് ഐ. എം. സി. സി

December 27th, 2018

imcc-celebration-inl-added-in-left-democratic-federation-ePathram
അബുദാബി : ഇന്ത്യന്‍ നാഷ ണല്‍ ലീഗ് (ഐ. എന്‍. എല്‍.) ഉൾ പ്പെടെ യുള്ള പാര്‍ട്ടി കളുടെ ഇടതു മുന്നണി പ്രവേ ശന ത്തോടെ മുന്‍ കാലങ്ങ ളില്‍ നിന്നും വിഭിന്ന മായി ഇടതു മതേതര ചേരി കൂടുതല്‍ ശക്തി പ്പെടും എന്ന് ഇന്ത്യന്‍ മുസ്ലിം കല്‍ചറല്‍ സെന്റര്‍ (ഐ. എം. സി. സി.) യു. എ. ഇ. കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറി യിച്ചു.

25 വർഷ ക്കാലം മുൻപ് ഐ. എൻ. എൽ. രൂപീ കരി ക്കുമ്പോൾ ഉള്ള പ്രഖ്യാപിത നില പാടി നുള്ള അംഗീ കാരം കൂടി യാണ് മുന്നണി പ്രവേശനം. മത ന്യൂന പക്ഷ ങ്ങൾക്കും ദളിതു കൾക്കും ഇടതു മുന്നണിയോടുള്ള വിശ്വാസം കൂടു തൽ വർദ്ധി പ്പിക്കും എന്നും ഇന്ത്യന്‍ നാഷണല്‍ ലീഗി ന്റെ മുന്നോട്ടുള്ള പ്രയാണ ത്തിന് ശക്തി പകരും എന്നും ഐ. എം. സി. സി. നേതൃത്വം അറിയിച്ചു.

എല്ലാ പ്രതി സന്ധി കളെയും അതി ജീവിച്ചു 25 വർഷ ക്കാലം പാർട്ടിയെ നയിച്ച മുഴുവൻ നേതാ ക്കൾക്കും അച്ചടക്ക ത്തോടെ യും അതി ലേറെ ക്ഷമ യോടെയും പാർട്ടി യോടൊപ്പം ഉറച്ചു നിന്ന ഐ. എൻ. എൽ. പ്രവർ ത്തകർക്കും ഏറെ ആഹ്ലാദിക്കു വാനുള്ള അവ സര മാണ് കൈവന്നത്.

ഈ സന്തോഷ ത്തിൽ ഐ. എം. സി. സി. യും പങ്കു ചേരുന്നു എന്നും ഭാര വാഹി കളായ കുഞ്ഞാവുട്ടി ഖാദർ, ഖാൻ പാറ യിൽ,ഗഫൂർ ഹാജി, എൻ. എം. അബ്ദുല്ല, നബീൽ അഹ മ്മദ്, അഷ്‌റഫ് വലിയ വളപ്പിൽ, റഷീദ് താനൂർ, താഹിറലി പുറപ്പാട്, എ. ആർ. സാലി, ഫാറൂഖ് മൊയ്തീൻ, റിയാസ് തിരു വനന്ത പുരം തുടങ്ങി യവർ അറി യിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇടതു മുന്നണി പ്രവേശനം : മതേതര ചേരി ശക്തി പ്പെടുത്തും എന്ന് ഐ. എം. സി. സി

ഇടതു മുന്നണി യില്‍ നാലു പാര്‍ട്ടി കള്‍ കൂടി അംഗ ങ്ങളായി

December 26th, 2018

ldf-election-banner-epathram
തിരുവനന്തപുരം : നാലു രാഷ്ട്രീയ പാര്‍ട്ടികളെ കൂടി ഉള്‍ പ്പെടുത്തി ഇടതു മുന്നണി വിപുലീ കരിച്ചു.

ഇരുപത്തി അഞ്ചു വര്‍ഷ ങ്ങളോളം ഇടതു ജനാധിപത്യ മുന്നണി യോട് സഹകരിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ നാഷ ണല്‍ ലീഗ് (ഐ. എന്‍. എല്‍.), ആര്‍. ബാല കൃഷ്ണ പിള്ള യുടെ കേരള കോണ്‍ ഗ്രസ്സ് (ബി), എം. പി. വീരേന്ദ്ര കുമാ റിന്റെ ലോക് താന്ത്രിക് ജനതാ ദള്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന ജനാധി പത്യ കേരള കോണ്‍ഗ്രസ്സ് എന്നിവ യാണ് എല്‍. ഡി. എഫിലെ പുതിയ അംഗ ങ്ങള്‍.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എല്‍. ഡി. എഫ്. വിപുലീ കരി ക്കുവാന്‍ തീരു മാനിച്ചത്.

ഇടതു മുന്നണി യില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യ പ്പെട്ട് നിര വധി പാര്‍ട്ടി കള്‍ കത്തു നല്‍കി യിരുന്നു എങ്കിലും ഇപ്പോള്‍ നാലു പാര്‍ട്ടി കളെ യാണ് ഉള്‍പ്പെടു ത്തുവാന്‍ തീരു മാനി ച്ചിരി ക്കുന്നത്. കത്തു നല്‍കിയ മറ്റുള്ള പാര്‍ട്ടി കളു മായി സഹക രിച്ച് പ്രവര്‍ ത്തിക്കും. ഇവരെ മുന്നണി യില്‍ ഉള്‍ പ്പെടു ത്തുന്ന കാര്യം പിന്നീട് പരിഗണിക്കും.

- pma

വായിക്കുക: , , , ,

Comments Off on ഇടതു മുന്നണി യില്‍ നാലു പാര്‍ട്ടി കള്‍ കൂടി അംഗ ങ്ങളായി

കെ. കൃഷ്ണന്‍ കുട്ടി മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു

November 28th, 2018

janata-dal-secular-leader-chittur-mla-k-krishnankutty-ePathram
തിരുവനന്തപുരം : ജനതാദള്‍ (സെക്കുലര്‍) നേതാവും ചിറ്റൂർ എം. എൽ. എ. യുമായ കെ. കൃഷ്ണൻ കുട്ടി, ജല വിഭവ വകുപ്പു മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു അധി കാരമേറ്റു.

ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഗവർണ്ണർ പി. സദാശിവം സത്യ വാചകം ചൊല്ലി ക്കൊ ടുത്തു.

jds-leader-k-krishnankutty-sworn-kerala-minister-water-resources-ePathram

 

മുഖ്യ മന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമ കൃഷ്ണന്‍, ഇടതു പക്ഷ നേതാ ക്കളും ചടങ്ങില്‍ സംബ ന്ധിച്ചു.

ജനതാദള്‍ (എസ്) ദേശീയ നേതൃത്വ ത്തിന്റെ നിര്‍ദ്ദേശം അനു സരിച്ച് മാത്യു ടി. തോമസ്, മന്ത്രി സ്ഥാനം രാജി വെച്ച സാഹ ചര്യ ത്തിലാണ് ജെ. ഡി. എസ്. സംസ്ഥാന പ്രസിഡണ്ട് കൂടി യായ കെ. കൃഷ്ണന്‍ കുട്ടി മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തത്.

- pma

വായിക്കുക: , ,

Comments Off on കെ. കൃഷ്ണന്‍ കുട്ടി മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു

പി. കെ. ശശിക്ക് ആറു മാസം സസ്പെൻഷൻ

November 26th, 2018

shornur-mla-of-cpm-pk-sasi-ePathram
തിരുവനന്തപുരം : ലൈംഗിക പീഡന പരാതി യില്‍ ഷൊര്‍ണ്ണൂര്‍ എം. എല്‍. എ. യും സി. പി. എം. നേതാവും പാലക്കാട് ജില്ലാ സെക്രട്ടറി യേറ്റ് അംഗവു മായ പി. കെ. ശശി യെ പാര്‍ട്ടി യുടെ പ്രാഥമിക അംഗത്വ ത്തില്‍ നിന്നും ആറു മാസ ത്തേക്ക് സസ്‌ പെന്‍ഡ് ചെയ്തു.

ഡി. വൈ. എഫ്. ഐ. വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന്, പി. കെ. ശശി യുടെ വിശദീ കരണം ചർച്ച ചെയ്ത ശേഷ മാണ് സി.പി. എം. സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി സ്വീകരി ച്ചത്. പരാതി അന്വേഷി ക്കു വാന്‍ മന്ത്രി എ. കെ. ബാലന്‍, പി. കെ. ശ്രീമതി എന്നി വര്‍ ഉള്‍ പ്പെ ടുന്ന അന്വേഷണ കമ്മീഷനെ പാര്‍ട്ടി നിയോ ഗി ച്ചിരുന്നു.

- pma

വായിക്കുക: , , ,

Comments Off on പി. കെ. ശശിക്ക് ആറു മാസം സസ്പെൻഷൻ

Page 36 of 60« First...102030...3435363738...5060...Last »

« Previous Page« Previous « കുടുംബാംഗ ങ്ങളുടെ ചിത്ര ങ്ങള്‍ സമൂഹ മാധ്യമ ങ്ങളില്‍ പോസ്റ്റ് ചെയ്യരുത് : പോലീസ് മുന്നറിയിപ്പ്
Next »Next Page » ശബരിമല സ്ത്രീ പ്രവേശനം : സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി യിലേക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha