ദിനേശ്‌ ഗുണവര്‍ധനെ ശ്രീലങ്കയുടെ പുതിയ പ്രധാന മന്ത്രി

July 22nd, 2022

srilanka-national-flag-ePathram
കൊളംബോ : ശ്രീലങ്കയുടെ 15-ാമത് പ്രധാന മന്ത്രിയായി ദിനേശ്‌ ഗുണവര്‍ധനെ അധികാരം ഏറ്റെടുത്തു. പ്രസിഡണ്ട് റെനില്‍ വിക്രമ സിംഗെക്ക് മുമ്പാകെയാണ് സത്യ പ്രതിജ്ഞ ചെയ്തത്.

ആഭ്യന്തര യുദ്ധം രൂക്ഷമായ ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസമാണ് പുതിയ പ്രസിഡണ്ടായി റെനില്‍ വിക്രമ സിംഗെ അധികാരം ഏറ്റത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പുതിയ പ്രധാന മന്ത്രിയും സ്ഥാനമേറ്റു. വിദേശകാര്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളിലും ദിനേശ്‌ ഗുണ വര്‍ധനെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on ദിനേശ്‌ ഗുണവര്‍ധനെ ശ്രീലങ്കയുടെ പുതിയ പ്രധാന മന്ത്രി

ഗോട്ടബയ രാജ പക്സെ ശ്രീലങ്കന്‍ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു

July 15th, 2022

gota-baya-raja-paksa-president-of-srilanka-ePathram

കൊളംബോ : ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഗോട്ടബയ രാജ പക്സെ ശ്രീലങ്കന്‍ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആളിക്കത്തുന്ന ജന രോഷത്തെ തുടര്‍ന്നാണ് രാജി. പാര്‍ലിമെന്‍റ് സ്പീക്കര്‍ക്ക് ഗോട്ടബയ രാജ പക്സെ രാജിക്കത്ത് ഇ – മെയില്‍ ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

ജനങ്ങള്‍ പ്രസിഡണ്ടിന്‍റെ ഔദ്യോഗിക വസതി വളഞ്ഞതിന് പിന്നാലെ ജനരോഷം ഭയന്ന് ഗോട്ടബയ രാജ പക്സെ മാലി ദ്വീപില്‍ എത്തിയിരുന്നു. അവിടെ നിന്നും സിംഗപ്പൂരിലേക്ക് എത്തിയതിന്ന് പിന്നാലെ യാണ് ഗോട്ടബയ രാജ പക്സെ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

- pma

വായിക്കുക: ,

Comments Off on ഗോട്ടബയ രാജ പക്സെ ശ്രീലങ്കന്‍ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

April 2nd, 2022

srilankan-war-crimes-epathram
സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാറിന് എതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയ ശ്രീലങ്കയില്‍ സ്ഥിതി ഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് പ്രസിഡണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാമ്പത്തിക തകർച്ച കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം തുടങ്ങിയത്.

കഴിഞ്ഞ ദിവസം പ്രസിഡണ്ടിന്‍റെ വസതിക്കു മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തിയത് അക്രമാസക്തം ആവുകയും ചെയ്തു. അതിനു പിന്നാലെയാണ് സുരക്ഷാ സേനക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ക്കൊണ്ട് ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോട്ടബയ രാജ പക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

22 ദശ ലക്ഷ ത്തില്‍ അധികം ജന സംഖ്യയുള്ള ശ്രീലങ്കയില്‍ അവശ്യ സാധനങ്ങളുടെ കടുത്ത ക്ഷാമവും ഇന്ധന വിലയിലെ കുതിച്ചു കയറ്റവും 13 മണിക്കൂർ നീണ്ട പവ്വർ കട്ടും ഏർപ്പെടുത്തിയതോടെ ദുരിതം ഇരട്ടിയാക്കി. 1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി യാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

നാളികേര ക്ഷാമം : ശ്രീലങ്കന്‍ മന്ത്രി തെങ്ങില്‍ കയറി വാര്‍ത്താ സമ്മേളനം നടത്തി

September 21st, 2020

sri-lankan-minister-arundika-fernando-press-meet-in-coconut-tree-ePathram
കൊളംബോ : ശ്രീലങ്കയിലെ നാളികേര ക്ഷാമത്തെ കുറിച്ച് വിശദീകരിക്കുവാനും നാളികേര ത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്ന തിന്റെ ആവശ്യകതയെ കുറിച്ച് ജന ങ്ങളെ ബോധ വൽക്കരി ക്കുന്നതിനും വേണ്ടി തെങ്ങില്‍ കയറി വാര്‍ത്താ സമ്മേളനം നടത്തി ശ്രീലങ്കന്‍ നാളികേര വകുപ്പു മന്ത്രി അരുന്ധിക ഫെര്‍ണാണ്ടോ ശ്രദ്ധാ കേന്ദ്രമായി.

രാജ്യം വലിയ രീതിയില്‍ നാളികേര ക്ഷാമം നേരിടുക യാണ്. അതിനാല്‍ ലഭ്യമായ എല്ലാ സ്ഥലങ്ങളും തെങ്ങു കള്‍ വെച്ചു പിടിപ്പിച്ചു കൊണ്ട് നാളി കേര കൃഷിയെ പ്രോല്‍ സാഹി പ്പിക്കണം എന്നും നാളികേര കയറ്റു മതിയി ലൂടെ രാജ്യത്തിന് വിദേശ നാണ്യം നേടിക്കൊടു ക്കുവാന്‍ സാധിക്കും എന്നും മന്ത്രി തെങ്ങില്‍ കയറി നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

നിലവില്‍ രാജ്യത്ത് നാളികേര ക്ഷാമം ഉണ്ടെങ്കിലും വിലക്കയറ്റം നിയന്ത്രി ക്കുവാന്‍ തന്നെ യാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

- pma

വായിക്കുക: , , , ,

Comments Off on നാളികേര ക്ഷാമം : ശ്രീലങ്കന്‍ മന്ത്രി തെങ്ങില്‍ കയറി വാര്‍ത്താ സമ്മേളനം നടത്തി

ശ്രീലങ്ക യിലെ വര്‍ഗ്ഗീയ കലാപം : ഫേയ്സ് ബുക്ക് മാപ്പു പറഞ്ഞു

May 14th, 2020

facebook-ban-in-india-epathram
കൊളംബോ : രണ്ടു വർഷം മുമ്പ് ശ്രീലങ്ക യിൽ നടന്ന വര്‍ഗ്ഗീയ കലാപ ത്തിന്ന് ആക്കം കൂട്ടുവാന്‍ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പി ക്കുന്ന തില്‍ തങ്ങള്‍ വേദിയായി മാറിയതില്‍ ഫേയ്സ് ബുക്ക് മാപ്പു പറഞ്ഞു. മുസ്ലീം വിഭാഗ ത്തിന്ന് എതിരെ ആയിരുന്നു വിദ്വേഷ പ്രചരണം നടന്നത്. ഇത് വര്‍ഗ്ഗീയ കലാപത്തിനു കാരണമായി.

തങ്ങളുടെ മാധ്യമത്തെ ദുരുപയോഗം ചെയ്തതിൽ മാപ്പു പറയുന്നു എന്നായിരുന്നു ഫേയ്സ് ബുക്കിന്റെ ഇപ്പോഴത്തെ പ്രസ്താവന. ശ്രീലങ്കയിൽ ഫേയ്സ് ബുക്ക് ഉപയോഗിക്കുന്നവര്‍ 44 ലക്ഷം പേര്‍ ഉണ്ട്.

കലാപം ആരംഭിച്ച പ്പോള്‍ മുസ്ലീം വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയുവാന്‍ ഫേയ്സ് ബുക്ക് നടപടി സ്വീകരിച്ചില്ല. വര്‍ഗ്ഗീയ കലാപം രൂക്ഷമായ തോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഫേയ്സ് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തു കയും ചെയ്തു.

- pma

വായിക്കുക: , , , ,

Comments Off on ശ്രീലങ്ക യിലെ വര്‍ഗ്ഗീയ കലാപം : ഫേയ്സ് ബുക്ക് മാപ്പു പറഞ്ഞു

Page 1 of 212

« Previous « ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പാക്കേജ്‌
Next Page » സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha