ബീഹാറിലെ വിധവകൾ ബീഹാറിൽ മതിയെന്ന് ഹേമമാലിനി

September 18th, 2014

widows-of-vrindavan-epathram

മധുര: വിധവകളുടെ നഗരം എന്ന് അറിയപ്പെടുന്ന മധുരയിലെ വൃന്ദാവൻ നഗരത്തിൽ ബീഹാറിൽ നിന്നും ബംഗാളിൽ നിന്നും വിധവകൾ വരേണ്ട എന്ന് സ്ഥലം എം.പി. യായ നടി ഹേമമാലിനിയുടെ വിലക്ക്.

പുനർ വിവാഹം ചെയ്യുവാൻ ആചാരം അനുവദിക്കാതെ സ്വന്തം കുടുംബങ്ങളിൽ നിന്നും തിരസ്കൃതരായ ഹിന്ദു വിധവകൾ മധുരയിലെ വൃന്ദാവനിലേക്ക് ചേക്കേറുന്ന പതിവുണ്ട്. തീർഥാടകർ നൽകുന്ന ഭിക്ഷയാണ് ഇവരുടെ വരുമാനം. ഭജന പാടി ജീവിതം കഴിക്കുന്ന ഇവരെ സംരക്ഷിക്കാനായി ചില സന്നദ്ധ സംഘടനകളും നിലവിലുണ്ട്.

എന്നാൽ വൃന്ദാവനിലെ വിധവകളുടെ എണ്ണം ക്രമാതീതമായിരിക്കുന്നു എന്നാണ് മധുര സന്ദർശിച്ച ഹേമമാലിനി കഴിഞ്ഞ ദിവസം പറഞ്ഞത്. ബംഗാളിലും ബീഹാറിലും നല്ല അമ്പലങ്ങൾ ഉണ്ടെന്നിരിക്കെ എന്തിനാണ് ബംഗാളിലും ബീഹാറിലും നിന്നും വിധവകൾ മധുരയിലേക്ക് വരുന്നത് എന്നും അവർ ചോദിച്ചു. അതത് സംസ്ഥാനങ്ങളിലെ വിധവകളുടെ സംരക്ഷണം അതത് സംസ്ഥാനങ്ങൾ തന്നെ ഏറ്റെടുക്കണം. ഈ കാര്യം താൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി താൻ ചർച്ച ചെയ്യും എന്നും അവർ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on ബീഹാറിലെ വിധവകൾ ബീഹാറിൽ മതിയെന്ന് ഹേമമാലിനി

ഏതു തരത്തിലുള്ള ഭീകര പ്രവർത്തനത്തെയും ഇന്ത്യ ഒറ്റക്കെട്ടായി എതിർത്തു തോല്പിക്കും : കാന്തപുരം

September 10th, 2014

kantha-puram-aboobacker-musliyar-in-abudhabi-ePathram
ദുബായ് : ഏതു തരത്തിലുള്ള ഭീകര പ്രവർത്തന ത്തെയും ഇന്ത്യ ഒറ്റ ക്കെട്ടായി എതിർത്തു തോല്പിക്കുമെന്നും ഭാരത ത്തിൽ മുസ്‌ലിംകൾക്ക് തങ്ങളുടെ പ്രശ്‌നങ്ങൾ ഭരണ ഘടന ക്കുള്ളിൽ നിന്നു കൊണ്ട് പരിഹരി ക്കാൻ അവസര മുണ്ടെന്നും അതിൽ ബാഹ്യ ശക്തി കളുടെ ഇടപെടൽ വേണ്ടെന്നും കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ.

ഇസ്‌ലാം ഒരിക്കലും തീവ്രവാദ ത്തെയും ഭീകരത യെയും പ്രോത്സാഹി പ്പിക്കില്ല. നൂറ്റാണ്ടു കളായി ഇസ്‌ലാമിന്റെയും മുസ്‌ലിം കളുടെയും പാരമ്പര്യം ഇതാണ്. ഇന്ത്യയിലെ മുസ്‌ലിംകൾ പീഡിപ്പിക്ക പ്പെടുന്നു വെന്നും അതിന് രാജ്യ ത്തോട് യുദ്ധത്തിന് ഒരുങ്ങണ മെന്നുമുള്ള അൽ ഖാഇദ തലവൻ അൽ സവാഹരി യുടെ പ്രസ്താവന യോട് പ്രതികരി ക്കുക യായിരുന്നു അദ്ദേഹം.

ഏതു പ്രശ്‌ന ങ്ങളെയും നേരിടാൻ ഇന്ത്യയിൽ നിയമ മുണ്ട്. അത് ഭരണഘടനാ പര മായിത്തന്നെ എല്ലാ വിഭാഗ ങ്ങൾക്കും അനുവദിച്ചു കിട്ടിയ താണെന്നും കാന്തപുരം പറഞ്ഞു.

മറ്റു പല രാജ്യ ങ്ങളും നേരിടുന്ന തര ത്തിലുള്ള ഭീഷണി നമ്മുടെ രാജ്യ ത്തില്ലാത്തത് നമ്മുടെ നാടിന്റെ ഐക്യവും ഒരുമയും കൊണ്ടാണ്. ഇത് തകർക്കാനുള്ള ഗൂഢാലോചന യാണ് സവാഹിരി യുടെ പ്രസ്താവന യിലൂടെ പുറത്തു വന്നിരി ക്കുന്നത്.

ഇസ്‌ലാമിന്റെ സൗഹൃദ പാരമ്പര്യത്തെ അംഗീകരിക്കുന്ന ഒരു മുസ്‌ലിം ഈ പ്രസ്താവനയെ പിന്തുണക്കില്ല. അത്തരത്തിൽ പ്രതീക്ഷി ക്കുന്നവർ വിഡ്ഡി കളുടെ സ്വർഗ ത്തിലാ ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൽ ഖാഇദ തലവന്റെ പേരിൽ പുറത്തു വന്ന പ്രസ്താവന യുടെ പേരിൽ മുസ്‌ലിംകളെ ഒറ്റ പ്പെടുത്താനും അക്രമിക്കാനും ആരെങ്കിലും ശ്രമിക്കുന്നു ണ്ടെങ്കിൽ അതിന് അനുവദി ക്കില്ല. സമൂഹ ത്തിനിട യിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന രാജ്യത്തിന് അകത്തെയും പുറത്തെയും ശക്തി കളെപ്പറ്റി ഭരണ കൂടങ്ങൾ പ്രത്യേകം ജാഗ്രത കാണിക്ക ണമെന്നും കാന്തപുരം പറഞ്ഞു.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on ഏതു തരത്തിലുള്ള ഭീകര പ്രവർത്തനത്തെയും ഇന്ത്യ ഒറ്റക്കെട്ടായി എതിർത്തു തോല്പിക്കും : കാന്തപുരം

അൽ ഖൈദ ഇന്ത്യ ലക്ഷ്യമിടുന്നു

September 4th, 2014

terrorist-epathram

കാബൂൾ: ജിഹാദിന്റെ പതാക ഉപഭൂഖണ്ഡത്തിൽ വ്യാപകമാക്കുന്നതിന്റെ അടുത്ത പടിയായി ഇന്ത്യയെ ലക്ഷ്യം വെച്ച് ഒരു ഇന്ത്യൻ ശാഖ ആരംഭിച്ചതായി അൽ ഖൈദ അറിയിച്ചു. ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം. ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ ചിത്രത്തിലാണ് അൽ ഖൈദ നേതാവ് അയ്മാൻ അൽ സവാഹിരി ഈ കാര്യം അറിയിച്ചത്. 55 മിനിറ്റ് ദൈർഘ്യമുണ്ട് ഈ വീഡിയോ ചിത്രത്തിന്. അൽ ഖൈദയുടെ ഇന്ത്യൻ ശാഖയുടെ രൂപീകരണം ബർമ, ബംഗ്ളാദേശ്, അസം, ഗുജറാത്ത്, കാശ്മീർ എന്നിവിടങ്ങളിലെ മുസ്ലീങ്ങൾക്ക് അനീതിക്കും അടിച്ചമർത്തലിനും എതിരെ പരിരക്ഷ നല്കും എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

Comments Off on അൽ ഖൈദ ഇന്ത്യ ലക്ഷ്യമിടുന്നു

മരണത്തില്‍ ആഹ്ളാദ പ്രകടനം : അഞ്ചു പേര്‍ അറസ്റ്റില്‍

August 28th, 2014

ur-ananthamurthy-epathram
മംഗലാപുരം : ജ്ഞാനപീഠം ജേതാവും മഹാത്മ ഗാന്ധി സര്‍വ കലാ ശാല യുടെ ആദ്യ വൈസ് ചാന്‍സലറും കന്നട സാഹിത്യ ത്തിലെ അതി കായനു മായ ഡോക്ടര്‍ യു. ആര്‍. അനന്ത മൂര്‍ത്തി യുടെ മരണ ത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ച അഞ്ചു പേര്‍ മംഗലാ പുരത്ത് അറസ്റ്റിലായി.

ഉജ്ജോടി സ്വദേശി യായ കെ. ബി. മനോജ് പൂജാരി, ശക്തി നഗറിലെ വിജേഷ് പൂജാരി, അമ്പല മൊഗരു വിലെ ശരത് ഷെട്ടി, പമ്പു വെല്‍ സ്വദേശി കളായ അനില്‍, ഉമേഷ് എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 22 നാണ് സംഭവം നടന്നത്. യു. ആര്‍. അനന്ത മൂര്‍ത്തി മരിച്ചു എന്ന വാര്‍ത്ത ചാനലു കളില്‍ വന്നയുടനെ മംഗലാ പുരത്ത് വിവിധ സ്ഥല ങ്ങളില്‍ ചിലര്‍ പടക്കം പൊട്ടിക്കുകയും ആഹ്ളാദ പ്രകടനം നടത്തുകയും ചെയ്തി രുന്നു.

കദ്രിയില്‍ പടക്കം പൊട്ടിച്ച പ്രസ്തുത സംഘത്തെ പോലീസ് തെരയുക യായിരുന്നു. ഇവര്‍ ഭജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആണെന്ന് പോലീസ് പറഞ്ഞു.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on മരണത്തില്‍ ആഹ്ളാദ പ്രകടനം : അഞ്ചു പേര്‍ അറസ്റ്റില്‍

അനന്ത മൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ളാദ പ്രകടനം: ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

August 24th, 2014

ur-ananthamurthy-epathram

ബാംഗ്ളൂര്‍ : ഡോക്ടര്‍ യു. ആര്‍. അനന്ത മൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ളാദിച്ച് പ്രകടനം നടത്തിയ ബി. ജെ. പി. പ്രവര്‍ത്തകര്‍ക്ക് എതിരെ കര്‍ണാടക പോലീസ് കേസ് എടുത്തു. കലാപം, പൊതുശല്യം, നിയമാനുസൃത മല്ലാതെ സംഘം ചേരല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തി യിട്ടുള്ളത്.

നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാന മന്ത്രിയായി അധികാരത്തിൽ എത്തിയാൽ താൻ ഇന്ത്യ വിടും എന്നുള്ള അനന്ത മൂര്‍ത്തിയുടെ പ്രസ്താവന ഹിന്ദു സംഘടന കളെ പ്രകോപിപ്പി ച്ചിരുന്നു. ഇവർ അനന്ത മൂര്‍ത്തിക്ക് എതിരെ ഭീഷണി ഉയർത്തിയിരുന്നു.

എന്നാൽ പെട്ടെന്ന് ഒരു നിമിഷത്തിൽ വികാരാധീനനായി താൻ അങ്ങനെ പറഞ്ഞതാണെന്നും തനിക്ക് ജീവിക്കാൻ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യമില്ല എന്നും പിന്നീട് അനന്തമൂർത്തി വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ച്ച അനന്ത മൂര്‍ത്തിയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ യാണ് ബി. ജെ. പി., ഹിന്ദു ജാഗരണ വേദിക് പ്രവര്‍ത്തകര്‍ ചിക്മഗളൂര്‍, മംഗലാപുരം എന്നിവിട ങ്ങളില്‍ പ്രകടനങ്ങള്‍ നടത്തിയത്.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on അനന്ത മൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ളാദ പ്രകടനം: ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

Page 10 of 18« First...89101112...Last »

« Previous Page« Previous « ഏക ദിന ക്യാമ്പ് ശ്രദ്ധേയമായി
Next »Next Page » സംസ്ഥാനത്തെ മദ്യ നിരോധത്തില്‍ പ്രവാസികള്‍ക്കും ആഹ്ളാദം »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha