വിറ്റാമിന്‍ ഡി ലഭിക്കില്ല : ബുര്‍ഖ നിരോധിക്കും എന്ന് യു. കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി

May 28th, 2017

niqab-burqa-purdah-epathram
ലണ്ടന്‍ : ബ്രിട്ടനില്‍ ബുര്‍ഖ നിരോധിക്കും എന്ന് യു. കെ. ഇന്‍ഡി പ്പെന്‍ ഡന്‍സ് പാര്‍ട്ടി. പൊതു തെര ഞ്ഞെടു പ്പിന്റെ ഭാഗ മായി പാര്‍ട്ടി തയ്യാറാ ക്കിയ പ്രകടന പത്രിക യിലാണ് ഇത്തരം ഒരു വാഗ്ദാനം നല്‍കി യിരി ക്കുന്നത്. സൂര്യ പ്രകാശ ത്തില്‍ നിന്നുള്ള ‘വിറ്റാമിന്‍ ഡി’ ലഭിക്കു ന്നതിന് ബുര്‍ഖ തടസ്സം സൃഷ്ടി ക്കുന്നു എന്നുള്ള കാരണ ങ്ങള്‍ ചൂണ്ടി ക്കാട്ടിയാണ് ബുര്‍ഖ നിരോധി ക്കുന്ന തിനെ പാര്‍ട്ടി ന്യായീ കരിക്കു ന്നത്.

burqa-ban-france-epathram

ആളെ തിരിച്ചറിയാന്‍ ബുദ്ധി മുട്ട് സൃഷ്ടിക്കുന്ന ഇത്തരം വസ്ത്ര ങ്ങള്‍ ആളു കള്‍ തമ്മിലുള്ള വിനിമയ ത്തിന് തടസ്സം സൃഷ്ടിക്കുന്നു എന്നും ഇത്തരം വസ്ത്രങ്ങള്‍ ആളു കളുടെ തൊഴില്‍ അവസര ങ്ങള്‍ നിഷേധി ക്കുന്നു എന്നും ഉടന്‍ നടക്കാനിരിക്കുന്ന പൊതു തെര ഞ്ഞെടു പ്പില്‍ ജയിച്ചാല്‍ തങ്ങള്‍ ബുര്‍ഖ നിരോധനം പ്രാബല്യ ത്തില്‍ കൊണ്ടു വരും എന്നും യു. കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി ഇലക്ഷന്‍ മാനി ഫെസ്റ്റോ വ്യക്ത മാക്കുന്നു.

- pma

വായിക്കുക: , , , , , , , ,

Comments Off on വിറ്റാമിന്‍ ഡി ലഭിക്കില്ല : ബുര്‍ഖ നിരോധിക്കും എന്ന് യു. കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി

ഇന്ത്യ ഭീകരവാദത്തിന്റെ ഇര : ട്രംപ്

May 23rd, 2017

Trump_epathram

റിയാദ് : ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിയാദില്‍ അറബ്-ഇസ്ലാമിക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദ സംഘടനകള്‍ രാജ്യത്ത് നിലയുറപ്പിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആഫ്രിക്ക, സൗത്ത് അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളും ഭീകരവാദത്തിനിരകളാണ്. ഭീകരവാദത്തിനെതിരെ ഏഷ്യന്‍ രാജ്യങ്ങളുടെ കൂടെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യേഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ ശത്രുവിനെ ഇല്ലാതാക്കാന്‍ അമേരിക്ക വരുന്നതും കാത്തിരിക്കരുതെന്നും ട്രംപ് പറഞ്ഞു. റാഡിക്കല്‍ ഇസ്ലാമിക്ക് തീവ്രവാദം എന്ന പതിവ് പ്രയോഗം ഇത്തവണ അദ്ദേഹം പ്രസംഗത്തില്‍ നിന്നും ഒഴിവാക്കിയത് ശ്രദ്ധിക്കപ്പെട്ടു.

- അവ്നി

വായിക്കുക: , , ,

Comments Off on ഇന്ത്യ ഭീകരവാദത്തിന്റെ ഇര : ട്രംപ്

കശ്മീര്‍ പ്രശ്‌നം എന്നെന്നേക്കുമായി പരി ഹരിക്കും : ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

May 21st, 2017

central-minister-rajnath-singh-ePathram
ന്യൂഡൽഹി : കശ്മീര്‍ പ്രശ്‌ന ത്തിന്ന് കേന്ദ്ര സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണും എന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സിക്കി മിൽ ഒരു പൊതു റാലി യിൽ സംസാരി ക്കുക യായിരുന്നു അദ്ദേഹം. കശ്മീരും അവിടെയുള്ള ജന ങ്ങളും സംസ്കാരവും ഇന്ത്യ യുടേ താണ്. കശ്മീരില്‍ നിരന്തരം പ്രശ്‌ന ങ്ങളു ണ്ടാക്കി ഇന്ത്യ യെ അസ്ഥിര പ്പെടു ത്തുവാ നാണ് പാകി സ്ഥാന്‍ ശ്രമി ക്കുന്നത് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. കശ്മീര്‍ വിഷയത്തില്‍ പരി ഹാരം കാണും എന്ന് പറഞ്ഞു എങ്കിലും ഏതു വിധ മുള്ള പരിഹാര മാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചി ക്കുന്നത് എന്ന് അദ്ദേഹം വ്യക്ത മാക്കി യിട്ടില്ല.

 

- pma

വായിക്കുക: , , , ,

Comments Off on കശ്മീര്‍ പ്രശ്‌നം എന്നെന്നേക്കുമായി പരി ഹരിക്കും : ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

Page 15 of 15« First...1112131415

« Previous Page « ഇന്ത്യൻ മീഡിയ അബു ദാബിക്ക് പുതിയ ഭാര വാഹികൾ
Next » ഇന്ത്യ ഭീകരവാദത്തിന്റെ ഇര : ട്രംപ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha