കശ്മീര്‍ പ്രശ്‌നം എന്നെന്നേക്കുമായി പരി ഹരിക്കും : ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

May 21st, 2017

central-minister-rajnath-singh-ePathram
ന്യൂഡൽഹി : കശ്മീര്‍ പ്രശ്‌ന ത്തിന്ന് കേന്ദ്ര സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണും എന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സിക്കി മിൽ ഒരു പൊതു റാലി യിൽ സംസാരി ക്കുക യായിരുന്നു അദ്ദേഹം. കശ്മീരും അവിടെയുള്ള ജന ങ്ങളും സംസ്കാരവും ഇന്ത്യ യുടേ താണ്. കശ്മീരില്‍ നിരന്തരം പ്രശ്‌ന ങ്ങളു ണ്ടാക്കി ഇന്ത്യ യെ അസ്ഥിര പ്പെടു ത്തുവാ നാണ് പാകി സ്ഥാന്‍ ശ്രമി ക്കുന്നത് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. കശ്മീര്‍ വിഷയത്തില്‍ പരി ഹാരം കാണും എന്ന് പറഞ്ഞു എങ്കിലും ഏതു വിധ മുള്ള പരിഹാര മാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചി ക്കുന്നത് എന്ന് അദ്ദേഹം വ്യക്ത മാക്കി യിട്ടില്ല.

 

- pma

വായിക്കുക: , , , ,

Comments Off on കശ്മീര്‍ പ്രശ്‌നം എന്നെന്നേക്കുമായി പരി ഹരിക്കും : ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

ഗുരുവായൂര്‍ ക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി

May 20th, 2017

guruvayur-temple

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി. രാവിലെ ഓഫീസ് ലാന്റ്ലൈനിലേക്കാണ് സന്ദേശം വന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ആലപ്പുഴ പോലീസിന്റെ സഹായവും തേടുന്നുണ്ട്.

കേരളത്തിലെ പ്രധാന ക്ഷേത്രമായ ഗുരുവായൂര്‍ അമ്പലം ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് വിളിച്ച വ്യക്തി പറഞ്ഞത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട പോലെയായിരിക്കും സ്ഫോടനമെന്നും വിളിച്ച വ്യക്തി പറഞ്ഞു.ഫോണ്‍ വിളിച്ച വ്യക്തിയെപ്പറ്റി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

Comments Off on ഗുരുവായൂര്‍ ക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി

നംഗര്‍ഹാറില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. 5 പേര്‍ മലയാളികള്‍

April 19th, 2017

bomb blast

നംഗര്‍ഹാര്‍ : അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 90 ലേറെ ഐഎസ് ഭീകരറില്‍ 13 പേര്‍ ഇന്ത്യന്‍ ഐഎസ് ഭീകരര്‍. ഇവരില്‍ 5 പേര്‍ മലയാളികളാണെന്ന സൂചനയുണ്ട്. നംഗര്‍ഹാറില്‍ നടന്ന വ്യോമാക്രമണം അഫ്ഗാനിസ്ഥാന്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അഫ്ഗാനിസ്ഥാന്‍ എന്‍ ഐ എ ഇന്റര്‍പോളിന്റെ സഹായം തേടി.

കഴിഞ്ഞ ശനിയാഴ്ചയാണ് ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു 43ബി ഉപയോഗിച്ച് അമേരിക്ക ആക്രമണം നടത്തിയത്.

- അവ്നി

വായിക്കുക: , , ,

Comments Off on നംഗര്‍ഹാറില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. 5 പേര്‍ മലയാളികള്‍

പാകിസ്ഥാന്‍ ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്നു : മലാല

April 15th, 2017

malala-yousufzai-epathram
ന്യൂദല്‍ഹി : പാകിസ്ഥാനി കളുടെ ചില പ്രവര്‍ത്തന ങ്ങള്‍ ലോക ത്തിനു മുന്നില്‍ രാജ്യ ത്തിനും ഇസ്ലാമിനും മോശം പ്രതിച്ഛായ ഉണ്ടാക്കുന്നു എന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്. മാധ്യമ പഠന വിദ്യാര്‍ത്ഥി യെ ദൈവ നിന്ദ ആരോ പിച്ച് ജന ക്കൂട്ടം തല്ലി ക്കൊന്ന സംഭവ വുമായി ബന്ധ പ്പെട്ട് പുറത്തു വിട്ട വീഡിയോ സന്ദേശ ത്തിലാണ് മലാല ഇങ്ങിനെ പ്രതികരിച്ചത്.

മതത്തെ അവ ഹേളി ക്കുന്ന കുറിപ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന് ആരോ പിച്ചു കൊണ്ടാ യിരുന്നു ഇരുപത്തി മൂന്നു കാരനായ മാഷാല്‍ ഖാനെ ഒരു കൂട്ടം ജനങ്ങള്‍ തല്ലി ക്കൊ ന്നത്.

മാഷാല്‍ ഖാനെ കൊല പ്പെടു ത്തുന്നതും മൃത ദേഹ ത്തെ മര്‍ദ്ദി ക്കുന്നതും ഉള്‍പ്പെടെ യുള്ള ദൃശ്യ ങ്ങള്‍ സോഷ്യല്‍ മീഡിയ യില്‍ പ്രചരി ച്ചിരുന്നു. ലോകത്തിനു മുന്നില്‍ രാജ്യത്തിനും ഇസ്ലാമിനും മോശം പ്രതി ച്ഛായ സൃഷ്ടി ക്കുവാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകുന്നു.

ഇസ്ലാ മിനെ ആക്ഷേപി ക്കുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കി കൊടുത്ത് മതത്തി നെതി രായ വിവേചന ത്തെ ക്കുറിച്ച് എങ്ങനെ നമുക്ക് സംസാരി ക്കുവാന്‍ സാധിക്കും എന്നും മലാല ചോദിക്കുന്നു. രാജ്യ ത്തിനും മത ത്തിനും എതിരായി പ്രവര്‍ത്തി ക്കുന്നത്‌ നമ്മള്‍ തന്നെ ആണെന്നും മലാല പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on പാകിസ്ഥാന്‍ ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്നു : മലാല

Page 14 of 14« First...1011121314

« Previous Page « വിഷുദിനാശംസകള്‍…
Next » ഈസ്റ്റര്‍ ആശംസകള്‍… »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha