ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം

April 29th, 2026

lakshawdeep-islands-ePathram

കൊച്ചി : വിനോദ സഞ്ചാരികൾക്കു ലക്ഷ ദ്വീപ് സന്ദര്‍ശിക്കാന്‍ ഇനി മുതല്‍ ദ്വീപില്‍ നിന്നുള്ള സ്പോൺസർ ആവശ്യമില്ല. പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. പകരം ഓണ്‍ ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കി.

1967 മുതലുള്ള വ്യവസ്ഥയാണ് ഇപ്പോൾ ഒഴിവാക്കിയത്. ഓൺ ലൈൻ പെർമിറ്റിലൂടെ സന്ദർശകർക്ക് അനുമതി നൽകുന്നതോടെ ലക്ഷ ദ്വീപ് സമൂഹത്തിലേക്കുള്ള സന്ദർശകരുടെ എണ്ണം വർദ്ധിക്കും എന്നും കണക്കു കൂട്ടുന്നു.

മാത്രമല്ല ലക്ഷ ദ്വീപിലേക്കുള്ള കണക്ടിവിറ്റി കൂടുതൽ വിപുലമാക്കുവാൻ സീ-പ്ലെയ്ന്‍ സര്‍വ്വീസുകള്‍ ആരംഭിക്കും എന്നും റിപ്പോർട്ടുകളുണ്ട്.

lakshadweep-a-secluded-paradise-in-the-arabian-sea-ePathram

മുൻപ്, ലക്ഷദ്വീപ് സന്ദർശനത്തിന് പെര്‍മിറ്റ് കിട്ടാൻ ലക്ഷ ദ്വീപിലെ താമസക്കാരൻ, സ്വകാര്യ ടൂര്‍ ഓപ്പറേറ്റർ, സ്പോര്‍ട്സ് (സൊസൈറ്റി ഫോര്‍ പ്രൊമോഷന്‍ ഓഫ് നേച്ചര്‍ ടൂറിസം ആന്‍ഡ് സ്പോര്‍ട്സ്) പോലെയുള്ള അംഗീകൃത സംഘടന എന്നിവയിൽ ഏതെങ്കിലും ഒരു സ്പോണ്‍സര്‍ വേണം എന്നുള്ള നിയമം ഉണ്ടായിരുന്നു.

മാത്രമല്ല ദ്വീപ് സന്ദര്‍ശിക്കുന്നതിന് ആവശ്യമായ പ്രധാന രേഖ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി. സി. സി). ആയിരുന്നു. സന്ദർശകന്റെ പേരിൽ ക്രിമിനല്‍ കേസുകൾ ഇല്ല എന്ന് പോലീസ് അധികാരി ഉറപ്പു നൽകുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യവസ്ഥയും ഇപ്പോൾ ഒഴിവാക്കുകയും ചെയ്തു.

ആധാർ കാർഡ് / പാസ്സ്‌പോർട്ട് വിവരങ്ങൾ, ഫ്‌ളൈറ്റ് ടിക്കറ്റു/ യാത്രാ രേഖകൾ, ഹോട്ടൽ ബുക്കിംഗ് തുടങ്ങി അധികൃതർ ആവശ്യപ്പെടുന്ന രേഖകൾ ഓൺ ലൈനിൽ അപ്ലോഡ് ചെയ്താൽ എൻട്രി പെർമിറ്റ് കരസ്ഥമാക്കാം.

* Image Credit : Incredible India!

- pma

വായിക്കുക: , , , , , ,

Comments Off on ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം

മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും

November 5th, 2025

minister-k-b-ganesh-kumar-ePathram
തൊടുപുഴ : മൂന്നാറില്‍ വെച്ച് വിനോദ സഞ്ചാരിയായ മുംബൈ സ്വദേശിനിക്കു ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നു മോശം അനുഭവം ഉണ്ടായ സംഭവത്തില്‍ കുറ്റക്കാരായ എല്ലാ ഡ്രൈവർമാരുടെയും ലൈസന്‍സ് റദ്ദാക്കും എന്ന് സംസ്ഥാന ഗതാഗത വകുപ്പ് വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍.

അറസ്റ്റിലായ ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് ആര്‍. ടി. ഒ. ക്ക് കത്തു നല്‍കി. ഇവരുടെ വാഹന പെര്‍മിറ്റ് റദ്ദു ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ ലൈന്‍ ടാക്‌സി ഒരിടത്തും നിര്‍ത്തലാക്കിയിട്ടില്ല.

മൂന്നാറിലും ഓണ്‍ ലൈന്‍ ടാക്‌സി ഓടും. തടയാന്‍ ടാക്‌സി തൊഴിലാളികള്‍ക്ക് അവകാശമില്ല. മൂന്നാറില്‍ ഉണ്ടായത് തനി ഗുണ്ടായിസം ആയിരുന്നു. ഓണ്‍ ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും തൊഴിലാളികളാണ്. ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്കു ശല്യം ആവരുത്. ഡബിള്‍ ഡെക്കര്‍ ബസ്സു വന്നപ്പോഴും ടാക്‌സി ഡ്രൈവര്‍മാര്‍ ഇതേ നിലപാട് സ്വീകരിച്ചു. അതിന്റെ ഫലം അവര്‍ അനുഭവിച്ചു. മൂന്നാറില്‍ പരിശോധന ശക്തമാക്കും. പിഴ അടക്കാത്തവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും.

ഓൺ ലൈനിൽ ബുക് ചെയ്ത ടാക്സിയിൽ എത്തിയ മുംബൈ സ്വദേശി ജാന്‍വി എന്ന പ്രൊഫസർക്കാണ് മൂന്നാറില്‍ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.

മൂന്നാറിൽ ഓണ്‍ ലൈന്‍ ടാക്സി അനുവദിക്കുകയില്ല എന്നും പറഞ്ഞു ഇവര്‍ സഞ്ചരിച്ച കാർ മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിച്ചു എങ്കിലും സംഭവ സ്ഥലത്തു എത്തിയ പോലീസ് ഉദ്യോഗസ്ഥർ ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

ഇക്കാര്യം ഇവരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നുണ്ട്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും

ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും

October 21st, 2025

ksrtc-logo-airport-smart-bus-service-launching-ePathram
തിരുവനന്തപുരം : തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്ന് കേരളത്തിലേക്ക് കെ. എസ്. ആര്‍. ടി. സി. യുടെ വാരാന്ത്യ സർവ്വീസ് ഈ മാസം 24 മുതല്‍ ആരംഭിക്കും.

ആദ്യ ഘട്ടം എന്ന നിലയില്‍ വെള്ളി, ശനി ദിവസ ങ്ങളിൽ ഹൊസൂരില്‍ നിന്ന്‌ മൈസ‍ൂരു വഴി കണ്ണൂരി ലേക്കുള്ള ഈ സർവ്വീസ്  വിജയകരം ആയാൽ തിരുവനന്തപുരം, തൃശൂർ അടക്കം മറ്റു പ്രധാന നഗര ങ്ങളിലേക്കും ഹൊസൂരില്‍ നിന്നും സർവ്വീസുകൾ തുടങ്ങും. മാത്രമല്ല ബംഗളൂരുവില്‍ നിന്നും വരുന്ന കെ. എസ്. ആര്‍. ടി. സി. ബസ്സുകൾക്ക് ഹൊസൂര്‍ നഗര ത്തിനു പുറത്ത് ഫ്‌ളൈ ഓവറിന് സമീപം സ്റ്റോപ്പും ഫെയര്‍ സ്റ്റേജും അനുവദിക്കും.

- pma

വായിക്കുക: , , , , , , ,

Comments Off on ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും

അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും

August 4th, 2025

athirapally-waterfall-epathram

തൃശൂര്‍ : കഴിഞ്ഞ ദിവസം രാത്രി പെയ്ത അതിശക്ത മഴ യിൽ, ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ അതിരപ്പിള്ളി മലക്കപ്പാറ റൂട്ടിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താൽക്കാലികമായി അടച്ചിടും എന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഞായറാഴ്ച രാത്രി നാലു മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്ത സാഹചര്യത്തിലാണ് തീരുമാനം. മലക്കപ്പാറ റൂട്ടില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അടുത്ത നാലു ദിവസം കൂടി ശക്തമായ മഴ തുടരും എന്നാണു മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കൻ തമിഴ്നാടിന് മുകളിലായി രൂപം കൊണ്ട ചക്രവാതച്ചുഴി നില നിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് അതി തീവ്ര മഴ പെയ്യുന്നത് എന്നാണു കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.

- pma

വായിക്കുക: , , , , , , ,

Comments Off on അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും

ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.

November 30th, 2023

nk-akbar-guruvayur-mla-2021-ePathram
ഗുരുവായൂർ : ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് തിരയിൽ പെട്ട് തകർന്നു എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധം ആണെന്നും യാഥാർത്ഥ്യവുമായി പുല ബന്ധം പോലും ഇല്ലാത്തതാണ് എന്നും ഗുരുവായൂർ എം. എൽ. എ. എൻ. കെ. അക്ബർ.

സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൽ നിന്നും ലഭിച്ച ജാഗ്രതാ നിർദേശ പ്രകാരം ഉയർന്ന തിരമാല ഉള്ളതിനാൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അഴിച്ചു മാറ്റാൻ തീരുമാനിച്ചിരുന്നു. രാവിലെ വേലിയേറ്റം ഉണ്ടായി തിരമാലകൾ ശക്തമായിരുന്നതിനാൽ ബ്രിഡ്ജ് അഴിച്ചു മാറ്റാൻ സാധിച്ചില്ല. ബീച്ചിൽ വന്ന സഞ്ചാരികൾക്ക് ഫ്ലോട്ടിംഗ് ബ്രിഡ്ജിൽ പ്രവേശനം ഇല്ലാ എന്നും അറിയിച്ചിരുന്നു. പിന്നീട് ഓരോ ഭാഗങ്ങളായാണ് ബ്രിഡ്ജ് അഴിച്ചു മാറ്റിയത്.

ഘട്ടം ഘട്ടമായുള്ള ഈ പ്രക്രിയയുടെ ചെറിയ ഭാഗങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയും സത്യാവസ്ഥ അറിയാതെ പാലം പിളർന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തു.

chavakkad-beach-tourism-new-floating-bridge-ePathram

ഫ്ലോട്ടിംഗ് ബ്രിഡ്ജ് പരസ്പരം സെൻറർ പിന്നുകളാൽ ബന്ധിച്ചാണ് സ്ഥാപിച്ചിട്ടുള്ളത്. തിരമാല കൂടിയ സമയത്ത് ഇത്തരം സെന്റർ പിന്നുകൾ അഴിച്ചു ബ്രിഡ്ജ് വ്യത്യസ്ത ഭാഗങ്ങളായി കരയിലേക്ക് കയറ്റി വെക്കാനും സാധിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട് (NIWS) ൽ നിന്നും പരിശീലനം ലഭിച്ച 11 സ്റ്റാഫുകളുടെ നിയന്ത്രണത്തിലാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിക്കുന്നത്.

കൂടാതെ സുരക്ഷക്കായി റെസ്ക്യൂ ബോട്ട്, ലൈഫ് ജാക്കറ്റ്, എമർജൻസി ആംബുലൻസ് എന്നിങ്ങനെയുള്ള സംവിധാനങ്ങളും പ്രവർത്തിക്കുന്നു.

കാലവർഷം ശക്തിപ്പെടുന്ന ജൂൺ, ജൂലായ് മാസ ങ്ങളിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജിൽ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. ഇത്തരം വസ്തുതകൾ നിലനിൽക്കേ ടൂറിസം മേഖലയിൽ കേരളം കൈവരിക്കുന്ന നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ചില ശക്തി കളുടെ ശ്രമങ്ങൾ പൂർണ്ണമായി തള്ളിക്കളയണം എന്നും എം. എൽ. എ. പറഞ്ഞു.

ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) ജാഗ്രതാ നിർദ്ദേശം പിൻവലിക്കുന്ന മുറക്ക് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തനം പുനരാരംഭിക്കും എന്നും എൻ. കെ. അക്ബർ എം. എൽ. എ. കൂട്ടിച്ചേർത്തു. PRD  FB Post

- pma

വായിക്കുക: , , , ,

Comments Off on ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.

Page 1 of 3123

« Previous « ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിക്ക് അംഗീകാരം നല്കി
Next Page » ദേശീയ ദിനാഘോഷം : മൂന്നു ദിവസം അവധി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha