ശൈഖ് സായിദിന്റെ പേരില്‍ ജീവ കാരുണ്യപദ്ധതി

July 5th, 2014

shaikh-zayed-merit-award-epathram
അബുദാബി : യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പേരില്‍ ‘സായിദിന്റെ ജീവ കാരുണ്യ പ്രവര്‍ത്തന ത്തിലൊരു ദിനം’ എന്ന പുതിയ ജീവ കാരുണ്യ പ്രചാരണ പദ്ധതി ക്ക് വിദ്യാഭ്യാസ മന്ത്രാലയം തുടക്കം കുറിച്ചു.

ശൈഖ് സായിദിന്റെ മാനുഷിക ജീവ കാരുണ്യ തത്ത്വങ്ങള്‍ അടി സ്ഥാന മാക്കിയുള്ള പരിപാടി കളാണ് ഇതോട് അനുബന്ധിച്ച് നടത്തുന്നത്. ശൈഖ് സായിദിന്റെ ചരമ വാര്‍ഷിക ദിനമായ റമദാന്‍ 19 വരെ ഈ പ്രവര്‍ത്തന ങ്ങള്‍ നടക്കും .

ഈ അധ്യയന വര്‍ഷ ത്തില്‍ നടത്തേണ്ട പുതിയ പ്രവര്‍ത്തന ങ്ങളില്‍ ശൈഖ് സായിദി നോടുള്ള രാഷ്ട്ര ത്തിന്റെ കടപ്പാട് വ്യക്ത മാക്കുന്ന പ്രസ്തുത പ്രവര്‍ത്തനവും ഉള്‍പ്പെടും.

- pma

വായിക്കുക: , , ,

Comments Off on ശൈഖ് സായിദിന്റെ പേരില്‍ ജീവ കാരുണ്യപദ്ധതി

ഗൾഫിൽ റമദാൻ നോമ്പ് ഞായറാഴ്ച

June 28th, 2014

ramadan-greeting-ePathram
അബുദാബി : യു. എ. ഇ. അടക്കമുള്ള ഗൾഫ് രാജ്യ ങ്ങളിൽ ജൂണ്‍ ഞായറാഴ്ച റമദാന്‍ വ്രത ത്തിനു തുടക്കമാവും.

വെള്ളിയാഴ്ച രാത്രി ചന്ദ്രക്കല ദൃശ്യ മാവാത്തതിനാൽ ശഅബാൻ 30 ശനിയാഴ്ച പൂർത്തി യാക്കി യാണ് റമദാന്‍ നോമ്പ് ആരംഭി ക്കുക എന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു.

യു. എ. ഇ. യിലും നോമ്പ് ഞായറാഴ്ച തന്നെ ആയി രിക്കും എന്നു ഉറപ്പിച്ചു കൊണ്ട് പ്രഖ്യാ പനം ഉണ്ടായി. ശഅബാന്‍ മുപ്പത് ശനിയാഴ്ച പൂര്‍ത്തി യാക്കിയ ശേഷമാണ് ഇവിടേയും വ്രതം ആരംഭിക്കുന്നത്.

- pma

വായിക്കുക: ,

Comments Off on ഗൾഫിൽ റമദാൻ നോമ്പ് ഞായറാഴ്ച

969 തടവു കാരെ വിട്ടയക്കാന്‍ ഉത്തരവ്

June 25th, 2014

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : വിവിധ കുറ്റ കൃത്യ ങ്ങളില്‍ ശിക്ഷിക്ക പ്പെട്ട് യു. എ. ഇ. യിലെ ജയിലു കളില്‍ കഴിയുന്ന 969 തടവുകാരെ പരിശുദ്ധ റമദാനിൽ മോചിപ്പിക്കാന്‍ യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

ഇതോടൊപ്പം ഇവരുടെ സാമ്പത്തിക ബാധ്യത എഴുതി ത്തള്ളാനും ഉത്തരവ് പുറപ്പെടുവിച്ചി ട്ടുണ്ട്.

തടവു കാര്‍ക്ക് പുതിയ ജീവിതം തുടങ്ങാനും കുടുംബ ങ്ങളുടെ ബുദ്ധി മുട്ട് ഇല്ലാതാക്കാനും ലക്ഷ്യ മിട്ടാണ് പൊതു മാപ്പ് നല്കി ഇവരെ വിട്ടയക്കാന്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്.

- pma

വായിക്കുക: , , ,

Comments Off on 969 തടവു കാരെ വിട്ടയക്കാന്‍ ഉത്തരവ്

റമദാനിലെ പ്രവര്‍ത്തന സമയം

June 25th, 2014

ramadan-greeting-ePathram
അബുദാബി : റമദാന്‍ വ്രതം ആരംഭിക്കുന്ന തോടെ യു. എ. ഇ. യിലെ ഗവണ്‍മെന്റ് ഓഫീസു കളുടെ യും സ്വകാര്യ സ്ഥാപന ങ്ങളുടേയും പ്രവര്‍ത്തന സമയ ത്തില്‍ മാറ്റം ഉണ്ടാവും എന്ന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സര്‍ക്കാര്‍ ഓഫീസുകള്‍ ഞായര്‍ മുതല്‍ വ്യാഴം വരെ കാലത്ത് ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ യായിരിക്കും പ്രവര്‍ത്തി ക്കുക.

സ്വകാര്യ മേഖല യില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാധാരണ സമയ ങ്ങളില്‍ നിന്ന് രണ്ട് മണി ക്കൂര്‍ കുറവ് ആയിരിക്കും എന്ന് യു. എ. ഇ. തൊഴില്‍ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് സയീദ് ഗോബാഷ് അറിയിച്ചു.

റമദാനില്‍ പ്രവര്‍ത്തി സമയം രണ്ടു മണിക്കൂര്‍ കുറക്കു ന്നതിന്റെ പേരില്‍ സ്വകാര്യ സ്ഥാപന ങ്ങള്‍ ജീവന ക്കാരില്‍ നിന്ന് ശമ്പളം വെട്ടി ക്കുറയ്ക്കരുത് എന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on റമദാനിലെ പ്രവര്‍ത്തന സമയം

റമദാൻ വ്രതം ജൂണ്‍ 29 മുതൽ

June 22nd, 2014

ramadan-epathram ഷാര്‍ജ : റമദാൻ വ്രതത്തിന് ജൂണ്‍ 29 ഞായറാഴ്ച തുടക്കമാകും എന്ന് ഷാര്‍ജ വാന നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജൂണ്‍ 27 ന് വെള്ളിയാഴ്ച സൂര്യാസ്തമയ ത്തിന് മുന്‍പു തന്നെ ചന്ദ്രന്‍ അസ്തമി ക്കുന്നതിനാല്‍ അന്ന് മാസ പ്പിറവി കാണാൻ സാധ്യത ഇല്ലാ എന്നും ആയതിനാൽ ശഅബാന്‍ മുപ്പത് പൂര്‍ത്തി യാക്കി ഞായറാഴ്ച മുതൽ റമദാൻ മാസം ആരംഭിക്കും.

- pma

വായിക്കുക: ,

Comments Off on റമദാൻ വ്രതം ജൂണ്‍ 29 മുതൽ

Page 138 of 142« First...102030...136137138139140...Last »

« Previous Page« Previous « ആണവ ഭീഷണി : അറബ് മേഖലാ ഉച്ച കോടി അബുദാബി യിൽ
Next »Next Page » ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha