നമ്മൾ എല്ലാവരും പോലീസുകാർ : സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

March 1st, 2017

mlayalee-members-of-abudhabi-police-we-are-all-police-ePathram.jpg
അബുദാബി : നമുക്ക് ചുറ്റും നടക്കുന്ന കുറ്റ കൃത്യ ങ്ങളും സാമൂഹ്യ ദ്രോഹ പര മായ നട പടി കളും നാം തന്നെ തടയുക എന്ന ആശയ ത്തോടെ അബുദാബി പോലീസ് തുടക്കം കുറിച്ച ‘നമ്മൾ എല്ലാവരും പോലീസുകാർ’ പദ്ധതി യില്‍ പരിശീലനം പൂര്‍ത്തി യാക്കിയ 1000 കമ്യൂണിറ്റി പൊലീസു കാര്‍ക്ക് ഗ്രാജു വേഷൻ സർട്ടി ഫിക്കറ്റു കൾ സമ്മാനിച്ചു.

അബു ദാബി പോലീസ് ഓഫീസേഴ്‌സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ അബു ദാബി പോലീസ് മേധാവി ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി യാണ് സർട്ടി ഫിക്ക റ്റുകൾ വിതരണം ചെയ്തത്. പരിശീലനം പൂർത്തി യാക്കിയ ഇവർ ഉടന്‍ സേവന ത്തിനായി ഇറങ്ങും.

യു. എ. ഇ. പൗരന്മാരും റെസിഡന്‍റ് വിസയിലുള്ള വിദേശി കളും കമ്മ്യൂ ണിറ്റി പൊലീസില്‍ അംഗങ്ങ ളാണ്. കഴിഞ്ഞ വർഷം ആരംഭിച്ച കമ്മ്യുണിറ്റി പോലീസ് പദ്ധതി ക്ക് മികച്ച പ്രതി കരണ മാണ് ലഭി ച്ചത്. പദ്ധതി യിലേക്ക് അപേക്ഷിച്ച 5000 പേരിൽ നിന്നാണ്1000 പേരെ തെരഞ്ഞെടുത്തത്.

വിവിധ സാഹചര്യ ങ്ങളെ നേരിടല്‍, ഗതാഗത നിയ ന്ത്രണം, റിപ്പോര്‍ട്ട് തയ്യാ റാക്കുക തുടങ്ങി യവ യാണ് പരിശീലന ക്ലാസ്സു കളിലെ വിഷയ ങ്ങൾ.

പ്രാഥമിക ശുശ്രുഷ,  ജന ങ്ങള്‍ തമ്മിലെ സംഘ ര്‍ഷ ങ്ങളില്‍ ഇടപെടുക, വിവിധ പരി പാടി കള്‍ക്ക് എത്തുന്ന ജന ങ്ങളെ നിയന്ത്രി ക്കുക, അപകടം ഉണ്ടാ യാല്‍ ഗതാഗത നിയന്ത്രണം നട ത്തുക തുടങ്ങി യവ യാണ് ഇവരുടെ പ്രധാന ചുമതല കള്‍.

സിഗ്നലു കള്‍ തകരാറില്‍ ആയാല്‍ ഗതാഗത നിയ ന്ത്രണ ചുമതല കമ്യൂണിറ്റി പൊലീസി നാണ്. ജനങ്ങള്‍ തമ്മി ലുള്ള വഴക്കു കളില്‍ ഇട പെട്ട് പ്രശ്നം പരി ഹരിക്കു വാനും ഇവര്‍ക്ക് അധി കാര മുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on നമ്മൾ എല്ലാവരും പോലീസുകാർ : സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

സ്വകാര്യ സന്ദര്‍ശനം : ശൈഖ് ഖലീഫ ബിൻ സായിദ് വിദേശ ത്തേക്ക്

March 1st, 2017

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram

അബുദാബി : സ്വകാര്യ സന്ദർശന ത്തിനായി യു. എ. ഇ. പ്രസിഡണ്ട് ഹിസ് ഹൈനസ്സ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ വിദേശ ത്തേക്ക് പുറപ്പെട്ടു.

ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.

- pma

വായിക്കുക: ,

Comments Off on സ്വകാര്യ സന്ദര്‍ശനം : ശൈഖ് ഖലീഫ ബിൻ സായിദ് വിദേശ ത്തേക്ക്

ജനന സർട്ടി ഫിക്കറ്റു കൾ ഇനി വി. പി. എസ്. ആശു പത്രി കളില്‍ നിന്നും ലഭ്യ മാവും

February 27th, 2017

logo-uae-ministry-of-health-ePathram.jpg
അബുദാബി : വി. പി. എസ്. ഹെല്‍ത്ത് കെയറിനു കീഴിലുള്ള ആശുപത്രി കളില്‍ നിന്നും ജനന സര്‍ട്ടിഫിക്കറ്റ് അനു വദിക്കു വാനുള്ള കരാറില്‍ അബു ദാബി ഹെല്‍ത്ത് അഥോറിറ്റി യും (ഹാദ്) വി. പി. എസ്. ഹെല്‍ത്ത് കെയറും ധാരണ യില്‍ ഒപ്പു വെച്ചു.

നവ ജാത ശിശു ക്കളുടെ ജനന സര്‍ട്ടി ഫിക്ക റ്റിന് ആശു പത്രി യില്‍ നിന്നുള്ള ജനന രേഖകള്‍, രക്ഷി താക്കളുടെ പാസ്സ് പോര്‍ട്ട് – വിസ കോപ്പി, വിവാഹ സര്‍ട്ടി ഫിക്കറ്റ് കോപ്പി, തിരി ച്ചറി യല്‍ കാര്‍ഡി ന്റെ കോപ്പി എന്നിവ ഇലക്ട്രോ ണിക് ലിങ്ക് മുഖേനെ ആശു പത്രി കള്‍ ഹാദിന് അയച്ചു കൊടു ക്കണം. ഈ രേഖ കള്‍ പരി ശോധിച്ച് ഹാദ് അംഗീകാരം നല്‍കിയ ശേഷം ആശു പത്രി കളില്‍ നിന്ന് ജനന സര്‍ട്ടി ഫിക്കറ്റു കള്‍ ലഭ്യമാകും.

ഹാദ് ഡയറക്ടര്‍ ഹിലാല്‍ ഖമീസ് അല്‍ മുറൈഖി യും വി. പി. എസ്. ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ എന്നിവരാണ് കരാറില്‍ ഒപ്പു വെച്ചത്.

കരാര്‍ പ്രകാരം വി. പി. എസ്. ഹെല്‍ത്ത് കെയറിന്‍െറ ഉടമസ്ഥത യിലുള്ള ബുര്‍ജീല്‍, മെഡിയോര്‍, ലൈഫ് കെയര്‍, എല്‍. എല്‍. എച്ച്. എന്നീ ആശുപത്രി കളില്‍ ജനി ക്കുന്ന കുട്ടി കളുടെ ജനന സര്‍ട്ടി ഫിക്കറ്റ് അതത് ആശു പത്രി കളില്‍ നിന്നും ലഭിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ജനന സർട്ടി ഫിക്കറ്റു കൾ ഇനി വി. പി. എസ്. ആശു പത്രി കളില്‍ നിന്നും ലഭ്യ മാവും

യു. എ. ഇ. സൈനികന് യെമനില്‍ വീര മൃത്യു

February 25th, 2017

അബുദാബി : സൗദി അറേബ്യ യുടെ നേതൃത്വ ത്തിലുള്ള സഖ്യ സേന യുടെ ഭാഗ മായി യെമ നിൽ കലാപ കാരി കള്‍ക്ക് എതിരേ നിയോഗി ക്കപ്പെട്ട സെര്‍ജന്റ് ഖാലിദ് അലി ഗാരിബ് അൽ ബലൂഷി കൃത്യ നിര്‍വ്വഹ ണത്തി നിടെ വീര മൃത്യു വരിച്ച തായി യു. എ. ഇ. സായുധ സേന യുടെ ജനറൽ കമാൻഡ് അറിയിച്ചു. സേന യിലെ മികച്ച പോരാളി കളിൽ ഒരാളാ യാണ് ഖാലിദ് അറി യപ്പെട്ടി രുന്നത്.

ഖാലിദ് അലി ഗാരിബ് അല്‍ ബലൂഷി യുടെ മരണ ത്തില്‍ യു. എ. ഇ. സായുധ സേന ജനറല്‍ കമാന്‍ഡ് അനുശോ ചിച്ചു. അദ്ദേഹ ത്തിന്‍െറ ആത്മാവിന് നിത്യ ശാന്തി ക്കായി പ്രാര്‍ത്ഥിച്ചു.

 

 

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. സൈനികന് യെമനില്‍ വീര മൃത്യു

ഇസഡ് പോര്‍ട്ടല്‍ സ്‌കാനര്‍ സ്ഥാപിച്ചു

February 23rd, 2017

police-logo-moi-uae-ministry-of-interior-ePathram.jpg
അബുദാബി : ഒമാന്‍ അതിര്‍ത്തി യിലെ ഖതം അല്‍ ശിക്ല യില്‍ അബു ദാബി കസ്റ്റംസ്, ഇസഡ് പോര്‍ട്ടല്‍ എന്നറിയ പ്പെടുന്ന സ്കാനര്‍ സ്ഥാപിച്ചു.

ഈ സ്കാനര്‍ വഴി അതിര്‍ ത്തി കടന്നു പോകുന്ന വാഹന ങ്ങള്‍ കൃത്യത യോടെ പരി ശോധി ക്കുവാന്‍ സാധിക്കും. മണി ക്കൂറില്‍ 120 കാറുകള്‍ വരെ ഇസഡ് പോര്‍ട്ടല്‍ വഴി സ്കാന്‍ ചെയ്യാനാവും.

ലോഹങ്ങള്‍, സ്ഫോടക വസ്തു ക്കള്‍, ആയുധ ങ്ങള്‍, മയക്കു മരുന്ന്, ആല്‍ക്ക ഹോള്‍ തുടങ്ങിയവ യുടെ ചിത്ര ങ്ങള്‍ ഈ സ്കാനര്‍ പിടിച്ചെടുക്കും.

അല്‍ഐനില്‍ നിന്നും 15 കിലോ മീറ്ററോളം വടക്കു കിഴക്ക് സ്ഥിതി ചെയ്യുന്ന ഖതം അല്‍ ശിക്ല അതിര്‍ത്തി യിലൂടെ യാണ് ഒമാനിലെ ബുറൈമി യിലേക്ക് പോവുക.

യാത്രക്കാര്‍ക്കോ ഭക്ഷണ വസ്തു ക്കള്‍ക്കോ ദോഷം വരാത്ത വിധം വാഹന ത്തിന് ഉള്ളിലെ എല്ലാ വസ്തുക്കളും തിരിച്ചറി യുവാന്‍ ഇസഡ് പോര്‍ട്ടലിന് സാധിക്കും എന്നും അനധികൃത പ്രവര്‍ത്തന ങ്ങള്‍ തട യുക എന്നതി നോടൊപ്പം യാത്രാ നടപടി കള്‍ വേഗ ത്തില്‍ ആക്കു വാനും ഈ സംവിധാനം ഉപകരിക്കും എന്നും അബു ദാബി കസ്റ്റംസ് ജനറല്‍ അഡ്മിനി സ്ട്രേ ഷന്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഹമേലി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഇസഡ് പോര്‍ട്ടല്‍ സ്‌കാനര്‍ സ്ഥാപിച്ചു

Page 139 of 157« First...102030...137138139140141...150...Last »

« Previous Page« Previous « നായിഫ് -1 അറബിക് സന്ദേശങ്ങള്‍ കൈ മാറിത്തുടങ്ങി
Next »Next Page » മുഷ്രിഫ് മാളില്‍ ‘എക്സ് പ്ലോർ കേരള’ പ്രദര്‍ശനം തുടങ്ങി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha