പൊടിക്കാറ്റ് : മുന്നറിയിപ്പുമായി പോലീസ്

June 25th, 2022

sand-storm-2014-in-abudhabi-ePathram

അബുദാബി : ശക്തമായ പൊടിക്കാറ്റ് കാരണം ദൂരക്കാഴ്ച കുറയും എന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ വേഗത കുറക്കുകയും കൂടുതല്‍ ജാഗ്രത പാലിക്കുകയും വേണം എന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്.

അശ്രദ്ധമായ ഡ്രൈവിംഗ് അപകടങ്ങളെ ക്ഷണിച്ചു വരുത്തും എന്നതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ ചിത്രങ്ങളും വീഡിയോ പകര്‍ത്തലും ഒഴിവാക്കണം എന്നും മൊബൈല്‍ ഫോണ്‍ ഉപയോഗം പാടില്ല എന്നും സാമൂഹിക മാധ്യമ ങ്ങളിലൂടെ പോലീസ് വീണ്ടും ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പൊടിക്കാറ്റ് : മുന്നറിയിപ്പുമായി പോലീസ്

കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴ : ജാഗ്രതാ നിര്‍ദ്ദേശം

May 16th, 2022

lightning-rain-thunder-storm-kerala-ePathram
തൃശൂര്‍ : സംസ്ഥാനത്ത് മെയ് 19 വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടി മിന്നല്‍ ദൃശ്യമല്ല എങ്കിലും മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ നിന്നും ആരും വിട്ടു നില്‍ക്കരുത് എന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

* അന്തരീക്ഷം മേഘാവൃതം ആണെങ്കില്‍ തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കുക.

* ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കണം.

* ഇടിമിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണ ങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

* ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്.

* ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പബ്ലിക് റിലേഷന്‍സ് വാര്‍ത്താക്കുറിപ്പ് വായിക്കാം. പൊതുജനങ്ങൾക്കായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന പ്രത്യേക നിർദ്ദേശങ്ങൾ ഇവിടെ വായിക്കാം

- pma

വായിക്കുക: , ,

Comments Off on കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴ : ജാഗ്രതാ നിര്‍ദ്ദേശം

ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ തുടരും

April 13th, 2022

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : കേരളത്തില്‍ ശനിയാഴ്ച വരെ ശക്തമായ വേനല്‍ മഴ തുടരും. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ലഭിച്ചത്. ഇടിമിന്നലിന്‍റെ അകമ്പടിയോടെയുള്ള മഴയും ശക്തമായ കാറ്റും വീശും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാദ്ധ്യതയുണ്ട്. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി പത്തു മണി വരെ കൂടുതല്‍ ജാഗ്രത പാലിക്കണം. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

- pma

വായിക്കുക: ,

Comments Off on ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ തുടരും

ഇടി മിന്നലോടു കൂടിയ മഴ പെയ്യും : ജാഗ്രതാ നിര്‍ദ്ദേശം

April 3rd, 2022

lightning-rain-thunder-storm-kerala-ePathram
കൊച്ചി : ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോടു കൂടിയ മഴ പെയ്യും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ യുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യത കൂടും എന്നതിനാല്‍ കാര്‍മേഘം ഉരുണ്ടു കൂടി കാണുമ്പോള്‍ തന്നെ ജാഗ്രത പാലിക്കുവാനും മുന്‍ കരുതലുകള്‍ എടുക്കണം എന്നും മുന്നറിയിപ്പുണ്ട്.

കേരളം, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സം ഇല്ലാ എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഇടി മിന്നലോടു കൂടിയ മഴ പെയ്യും : ജാഗ്രതാ നിര്‍ദ്ദേശം

പുതു വര്‍ഷ പുലരിയെ വരവേറ്റത് കനത്ത മഴ

January 1st, 2022

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : തലസ്ഥാന നഗരിയില്‍ 2022 ജനുവരി ഒന്നിനു പുലര്‍ച്ചെ ശക്തമായ മഴ പെയ്തു. കനത്ത ഇടി മിന്നലിന്‍റെയും ശക്തമായി വീശിയടിച്ച കാറ്റിന്‍റെയും അകമ്പടിയോടെ പെയ്ത മഴ നഗരത്തെ തണുപ്പിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ആകെ മൂടിക്കെട്ടി നിന്ന അന്തരീക്ഷമായിരുന്നു. മഴ പെയ്തു മാനം തെളിഞ്ഞതോടെ പുതു വര്‍ഷം പിറന്ന പകലിനു നല്ല തെളിച്ചമായി.

പുതുവത്സര ദിനത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി ആയതിനാല്‍ മാളുകളും കച്ചവട സ്ഥാപനങ്ങളും പാര്‍ക്കു കളും ആളുകളെ കൊണ്ട് നിറഞ്ഞു. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കുവാനുള്ള കര്‍ശ്ശന നിര്‍ദ്ദേശങ്ങളുമായി സെക്യൂരിറ്റി ജീവനക്കാര്‍ പൊതു സ്ഥലങ്ങളില്‍ ആളുകളെ നിയന്ത്രിക്കുന്നുണ്ടായിരുന്നു.

അബുദാബിയുടെ എല്ലാ ഭാഗങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. പലയുടത്തും റോഡുകളിലെ വെള്ളക്കെട്ടു കാരണം ഗതാഗത തടസ്സങ്ങള്‍ നേരിട്ടു.

യു. എ. ഇ. യിൽ കനത്ത മഴ പെയ്യും എന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ് രംഗത്തുണ്ട്.

ദുബായ്, ഷാർജ, അജ്മാന്‍, ഫുജൈറ, റാസല്‍ ഖൈമ, ഖോർഫുക്കാൻ, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങി മറ്റു എമിറേറ്റുകളില്‍ ഇന്നലെ തന്നെ ശക്തമായ മഴ പെയ്തു. വിവിധ എമിറേറ്റുകളിൽ ഞായറാഴ്ച വരെ മഴ തുടരും.

വാഹനം ഓടിക്കുന്നവരും കടലില്‍ ഇറങ്ങുന്നവരും കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

  • കാലാവസ്ഥാ വകുപ്പ് : Twitter

- pma

വായിക്കുക: , ,

Comments Off on പുതു വര്‍ഷ പുലരിയെ വരവേറ്റത് കനത്ത മഴ

Page 4 of 22« First...23456...1020...Last »

« Previous Page« Previous « പച്ചത്തേങ്ങ സംഭരണം ജനുവരി അഞ്ചു മുതൽ
Next »Next Page » കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്‍ കുത്തിവെപ്പിനു തുടക്കമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha