ദുബായ്: ടെർമിനൽ ഒന്നിൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ച് കൊണ്ട് ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക് വരുന്ന പ്രക്രിയ ആരംഭിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത മഴയും വെള്ളപ്പൊക്കവും മൂലം 884 ഫ്ലൈറ്റുകൾ ആണ് റദ്ദാക്കിയിരുന്നത്.
വ്യാഴാഴ്ച്ച മുതൽ ആഗമന സർവ്വീസുകൾ ഭാഗികമായി പുനസ്ഥാപിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഊർജ്ജിതമായ പ്രവർത്തന കൊണ്ട് അടുത്ത 24 മണിക്കൂറിനകം വെള്ളപ്പൊക്കം മൂലമുണ്ടായ തടസ്സങ്ങൾ പൂർണ്ണമായി നീക്കം ചെയ്യാൻ ആണ് അധികൃതർ ലക്ഷ്യമിട്ടിരിക്കുന്നത്.
75 വർഷങ്ങൾക്ക് ഇടയിൽ ഉണ്ടായ ഏറ്റവും വലിയ മഴയാണ് ചൊവ്വാഴ്ച്ച രാജ്യത്ത് ലഭിച്ചത്. ഇത് മൂലം ദുബായ്, അബു ദാബി, ഷാർജ്ജ എന്നിവിടങ്ങളിലെ റോഡുകളിൽ വെള്ളപ്പൊക്കം മൂലം യാത്രാ തടസ്സങ്ങൾ ഉണ്ടാവുകയും ജന ജീവിതം നിശ്ചലമാവുകയും ഉണ്ടായി.