വേനൽചൂട് കൂടുന്നു : പകൽ 11 മുതൽ 3 വരെ സൂര്യ പ്രകാശം നേരിട്ട് ഏൽക്കരുത്

April 28th, 2023

sun-hot-epathram
തിരുവനന്തപുരം : താപനില ക്രമാതീതമായി ഉയരുന്നതിനാൽ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്ന ശേഷിക്കാർ, മറ്റ് രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ ഈ സമയത്ത് സൂര്യ പ്രകാശം നേരിട്ട് ഏൽക്കാതെ ശ്രദ്ധിക്കണം.

അംഗന വാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗന വാടി ജീവന ക്കാരും നടപ്പാക്കണം. കുട്ടികളെയും വളർത്തു മൃഗങ്ങളെയും പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത് എന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.

നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കണം. ഉച്ച വെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കണം.

നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം. കുടി വെള്ളം എപ്പോഴും കയ്യിൽ കരുതണം. കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ, മദ്യം എന്നീ നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒ. ആർ. എസ്. ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കണം. ഇരുചക്ര വാഹനങ്ങളിൽ ഓൺ ലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ചൂട് ഏൽക്കാത്ത തരത്തിൽ വസ്ത്ര ധാരണം നടത്തേണ്ടതും ആവശ്യമെങ്കിൽ യാത്രക്കിടയിൽ വിശ്രമിക്കാനുള്ള അനുവാദം അതത് സ്ഥാപനങ്ങൾ നൽകേണ്ടതുമാണ്.

ദീര്‍ഘ ദൂര യാത്രക്കാര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാണ് ഉചിതം. കയ്യിൽ വെള്ളം കരുതണം. അസ്വസ്ഥകൾ അനുഭവപ്പെട്ടാല്‍ ഉടൻ വിശ്രമിക്കുകയും വൈദ്യ സഹായം തേടണം എന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. PRD

- pma

വായിക്കുക: , ,

Comments Off on വേനൽചൂട് കൂടുന്നു : പകൽ 11 മുതൽ 3 വരെ സൂര്യ പ്രകാശം നേരിട്ട് ഏൽക്കരുത്

ഏപ്രിൽ 14 : ദേശീയ ജല ദിനം

April 14th, 2023

april-14-national-water-day-in-india-ePathram
രാജ്യം ഇന്ന് ദേശീയ ജല ദിനം ആചരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ. ബി. ആർ. അംബേദ്കറുടെ ജന്മ ദിനമാണ് രാജ്യത്ത് ജല ദിനമായി ആചരിക്കുന്നത്. ജല വിഭവ വികസനത്തിന് ഡോ. ബി. ആർ. അംബേദ്കർ നൽകിയ സംഭാവന പരിഗണിച്ചാണ് ഏപ്രിൽ 14 ദേശീയ ജലദിനമായി ആചരിക്കുന്നത്. എല്ലാ വർഷവും മാർച്ച് 22 ലോക ജലദിനമായി ആചരിച്ചു വരുന്നു.

എന്നാല്‍ രാജ്യത്തെ അമൂല്യമായ ജല സ്രോതസ്സു കളുടെ പ്രാധാന്യവും അവ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ജനങ്ങളെ കൂടുതൽ ബോധ വത്കരിക്കുക എന്ന ലക്ഷ്യത്തോടെയും ഏപ്രിൽ 14 ദേശീയ ജലദിനം ആയി ആചരിക്കുക എന്നത് 2016 ലെ കേന്ദ്ര മന്ത്രി സഭയുടെ തീരുമാനം ആയിരുന്നു.

ഇന്ത്യന്‍ ഭരണ ഘടന രൂപീകരിക്കുക മാത്രമല്ല ജല സ്രോതസുകൾ കൈകാര്യം ചെയ്യുന്നതിലെ അഖിലേന്ത്യാ നയം രൂപീകരിക്കുന്നതിലും ബി. ആര്‍. അംബേദ്കർ മുഖ്യ പങ്ക് വഹിച്ചു.

ജല സ്രോതസ്സുകൾ മികച്ച രീതിയിൽ പ്രയോജന പ്പെടുത്തുന്നതിന് 1942- 1946 കാല ഘട്ടത്തിൽ രാജ്യത്ത് ഒരു പുതിയ ജല- വൈദ്യുതി നയം ഉണ്ടാക്കി എടുക്കുന്നതില്‍ ബി. ആര്‍. അംബേദ്കർ നൽകിയ സംഭാവന വളരെ വലുതാണ്. ദാമോദർ വാലി. ഹിരാ കുഡ് ഉൾപ്പെടെയുള്ള പദ്ധതികളുടെ മുഖ്യ ആസൂത്രകൻ കൂടിയായിരുന്നു ഡോ. ബി. ആര്‍. അംബേദ്കർ.

- pma

വായിക്കുക: , , , ,

Comments Off on ഏപ്രിൽ 14 : ദേശീയ ജല ദിനം

ഏപ്രിൽ 14 : ദേശീയ ജല ദിനം

April 14th, 2023

april-14-national-water-day-in-india-ePathram
രാജ്യം ഇന്ന് ദേശീയ ജല ദിനം ആചരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ. ബി. ആർ. അംബേദ്കറുടെ ജന്മ ദിനമാണ് രാജ്യത്ത് ജല ദിനമായി ആചരിക്കുന്നത്. ജല വിഭവ വികസനത്തിന് ഡോ. ബി. ആർ. അംബേദ്കർ നൽകിയ സംഭാവന പരിഗണിച്ചാണ് ഏപ്രിൽ 14 ദേശീയ ജലദിനമായി ആചരിക്കുന്നത്. എല്ലാ വർഷവും മാർച്ച് 22 ലോക ജലദിനമായി ആചരിച്ചു വരുന്നു.

രാജ്യത്തെ അമൂല്യമായ ജലസ്രോതസ്സുകളുടെ പ്രാധാന്യവും അവ കൈകാര്യം ചെയ്യുന്നതിനെ ക്കുറിച്ച് ജനങ്ങളെ കൂടുതൽ ബോധ വത്കരിക്കുക എന്ന ലക്ഷ്യത്തോടെയും ഏപ്രിൽ 14 ദേശീയ ജലദിനം ആയി ആചരിക്കുക എന്നത് 2016 ലെ കേന്ദ്ര മന്ത്രി സഭയുടെ തീരുമാനം ആയിരുന്നു. ഇന്ത്യന്‍ ഭരണ ഘടന രൂപീകരിക്കുക മാത്രമല്ല ജല സ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിലെ അഖിലേന്ത്യാ നയം രൂപീകരിക്കുന്നതിലും ബി. ആര്‍. അംബേദ്കർ മുഖ്യ പങ്ക് വഹിച്ചു.

ജല സ്രോതസ്സുകൾ മികച്ച രീതിയിൽ പ്രയോജന പ്പെടുത്തുന്നതിന് 1942- 1946 കാല ഘട്ടത്തിൽ രാജ്യത്ത് ഒരു പുതിയ ജല- വൈദ്യുതി നയം ഉണ്ടാക്കി എടുക്കുന്നതില്‍ ബി. ആര്‍. അംബേദ്കർ നൽകിയ സംഭാവന വളരെ വലുതാണ്. ദാമോദർ വാലി, ഹിരാ കുഡ് ഉൾപ്പെടെയുള്ള പദ്ധതികളുടെ മുഖ്യ ആസൂത്രകൻ കൂടിയായിരുന്നു ഡോ. ബി. ആര്‍. അംബേദ്കർ. Press Information Bureau

 

- pma

വായിക്കുക: , , , ,

Comments Off on ഏപ്രിൽ 14 : ദേശീയ ജല ദിനം

രാജ്യത്ത് വേനല്‍ കനക്കുന്നു : ജാഗ്രതാ നിര്‍ദ്ദേശം

April 8th, 2023

drought-epathram
ന്യൂഡല്‍ഹി : രാജ്യത്ത് വേനല്‍ ശക്തമാവുന്നു. അടുത്ത അഞ്ച് ദിവസങ്ങളില്‍ ചൂട് വര്‍ദ്ധിക്കും എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം.

രാജ്യത്ത് താപ നില ക്രമാനുഗതമായി 2 ഡിഗ്രീ മുതല്‍ 4 ഡിഗ്രീ സെല്‍ഷ്യസ് വരെ ഉയരാന്‍ സാദ്ധ്യതയുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രത പാലിക്കണം എന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

ബിഹാര്‍, ഉത്തര്‍ പ്രദേശ്, ഒഡിഷ, ബംഗാള്‍, മഹാ രാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ഉയര്‍ന്ന താപ നില രേഖപ്പെടുത്തും.

മാത്രമല്ല, മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ് ഗഢ് എന്നി വിടങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ അതി ശക്തമായ കാറ്റിനും ഇടി മിന്നലോട് കൂടിയ മഴക്കും സാദ്ധ്യതയുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on രാജ്യത്ത് വേനല്‍ കനക്കുന്നു : ജാഗ്രതാ നിര്‍ദ്ദേശം

മഴയും ആലിപ്പഴ വർഷവും : അസ്ഥിര കാലാവസ്ഥ തുടരുന്നു

January 28th, 2023

rain-in-dubai-ePathram
ദുബായ് : രാജ്യത്തെ താപ നില ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചു കൊണ്ട് ബുധനാഴ്ച തുടങ്ങിയ ശക്തമായ കാറ്റും മഴയും യു. എ. ഇ. യിൽ തുടരുന്നു. ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായി. ഇതോടെ തണുപ്പ് അതി കഠിനം ആവുകയും ചെയ്തു. വിവിധ എമിറേറ്റുകളില്‍ കനത്ത മഴയില്‍ റോഡു കളില്‍ ഗതാഗത തടസ്സവും നേരിട്ടു.

ബുധനാഴ്ച രാവിലെ തുടങ്ങിയ ചാറ്റല്‍ മഴ ഉച്ചയോടെ ശക്തി പ്രാപിച്ചു. ഷാർജയിലേയും ഫുജൈറയിലേ യും മിക്ക സ്കൂളുകളും ബുധനാഴ്ച ഉച്ചയോടെ അടക്കുകയും അവധി നല്‍കുകയും ചെയ്തു.

അബുദാബിയില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ തുടങ്ങിയ മഴ രാത്രിയോടെ കൂടുതല്‍ ശക്തമായി. ഇപ്പോഴും മൂടിക്കെട്ടിയ കാലാവസ്ഥ തുടരുന്നു.

അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണം എന്നും അടിയന്തര ഘട്ടങ്ങളിൽ സൂക്ഷ്മതയോടെയും സുരക്ഷാ സംവിധാനങ്ങൾ സ്വീകരിച്ചും ഡ്രൈവ് ചെയ്യണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ശനിയാഴ്ച കൂടുതൽ മഴ പെയ്യാൻ സാദ്ധ്യത ഉണ്ട് എന്നും  കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. Twitter

- pma

വായിക്കുക: , , , ,

Comments Off on മഴയും ആലിപ്പഴ വർഷവും : അസ്ഥിര കാലാവസ്ഥ തുടരുന്നു

Page 4 of 23« First...23456...1020...Last »

« Previous Page« Previous « ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കണം : സുപ്രീം കോടതി
Next »Next Page » മഞ്ജു വാര്യർ അൽ വഹ്ദ മാളിലെ ലുലുവില്‍ ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha