കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന

December 20th, 2023

multiple-spike-protein-mutations-new-covid-19-strain-ePathram

വാഷിംഗ്ടൺ : കൊവിഡ് കേസുകൾ വീണ്ടും ലോക രാജ്യങ്ങളിൽ വർദ്ധിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ വന്നതോടെ പുതിയ വക ഭേദമായ കൊവിഡ് ജെ. എൻ-1 വേരിയന്റ് പൊതു ജന ആരോഗ്യത്തിന് വലിയ ഭീഷണിയല്ല എന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

ജെ. എൻ-1 വേരിയൻറിന് എതിരെ ജാഗ്രത പാലിക്കണം എന്ന് നേരത്തെ ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെടുകയും കൊവിഡ്-19 വൈറസിന്റെ പരിണാമ സ്വഭാവത്തിനെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, വൈറസ്‌ ലക്ഷണങ്ങൾ ഇപ്പോൾ കഠിനമല്ല. ‘വേരിയന്റ് ഓഫ് ഇൻട്രസ്റ്റ്’ വിഭാഗത്തിലാണ് ഈ ഉപ വകഭേദത്തെ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരി ക്കുന്നത്.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, ജെ. എൻ-1 ഉയർത്തുന്ന പൊതു ജനാരോഗ്യ അപകട സാദ്ധ്യത നിലവിൽ കുറവാണ്. എന്നാൽ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഉത്സവ സീസൺ പശ്ചാത്തലത്തിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന

മലേറിയ വാക്സിന് അംഗീകാരം നല്‍കി

October 10th, 2023

malaria-vaccine-r-21-matrix-m-approved-who-ePathram
നാല് രാജ്യങ്ങളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി വിജയം കണ്ടിട്ടുള്ള മലേറിയ വാക്സിന് ലോക ആരോഗ്യ സംഘടന (W H O) അംഗീകാരം നല്‍കി. ഓക്സ് ഫോഡ് യൂണിവേഴ്സിറ്റിയും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്നു വികസിപ്പിച്ച R21/Matrix-M എന്ന പേരിലുള്ള മലേറിയ വാക്സിൻ ഉയര്‍ന്ന ഫലപ്രാപ്തിയും നല്ല സുരക്ഷയും നല്‍കുന്നു എന്നും കണ്ടെത്തി.

നിലവില്‍ നൈജീരിയ, ഘാന, ബുര്‍ക്കിന ഫാസോ എന്നിവിടങ്ങളില്‍ വാക്സിന്‍ ഉപയോഗത്തിന് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. കുട്ടികളില്‍ മലേറിയ തടയുന്നതിനുള്ള ലോകത്തിലെ രണ്ടാമത്തെ വാക്സിന്‍ ആണ് ഇത് എന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അവകാശപ്പെടുന്നു. W H O

- pma

വായിക്കുക: , , , , , ,

Comments Off on മലേറിയ വാക്സിന് അംഗീകാരം നല്‍കി

ഒമിക്രോൺ വളരെ വേഗത്തിൽ പടരും : ജാഗ്രതാ നിര്‍ദ്ദേശവുമായി W H O

December 15th, 2021

covid-19-omicron-variant-spread-very-fast-ePathram
ജനീവ : കൊവിഡിന്റെ ഡൽറ്റ വക ഭേദത്തേക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പകരുവാന്‍ കഴിയുന്ന വൈറസ് വകഭേദമാണ് ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്ന ഒമിക്രോൺ എന്ന കൊവിഡ് വകഭേദം. ഇത് കൊവിഡ് വാക്സിന്റെ ഫലം കുറക്കും. അതു കൊണ്ടു തന്നെ രോഗ ബാധിതരായി ആശുപത്രികളില്‍ എത്തുന്ന വരുടെ എണ്ണം അധികരിക്കും. മരണ സംഖ്യ കൂടുവാനും ഒമിക്രോൺ വകഭേദം കാരണമാവും എന്നും ലോക ആരോഗ്യ സംഘടന യുടെ (W H O) മുന്നറിയിപ്പ്. എന്നാൽ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് ഗുരുതര രോഗ ലക്ഷണങ്ങൾ കുറവാണ്.

ദക്ഷിണാഫ്രിക്കയില്‍ 2021 നവംബര്‍ ആദ്യവാരത്തിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ആഗോള തല ത്തിൽ ഒമിക്രോണ്‍ ബാധിതരുടെ ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട് ഇപ്പോൾ 77 രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

നിലവിലെ വിവരങ്ങൾ പ്രകാരം, ഡെൽറ്റ വക ഭേദം പടര്‍ന്നതിനേക്കാള്‍ അതിവേഗത്തിൽ ഒമിക്രോൺ പടർന്നു പിടിക്കുകയാണ്. സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ട്. ഒമിക്രോൺ വകഭേദ ത്തിന് ഗുരുതര രോഗ ലക്ഷണങ്ങൾ കുറവാണ് എങ്കിലും വ്യാപന ശേഷി കൂടുതലാണ് എന്നും W H O അധികൃതര്‍ വ്യക്തമാക്കി.

> Image Credit : Reuters

- pma

വായിക്കുക: , , ,

Comments Off on ഒമിക്രോൺ വളരെ വേഗത്തിൽ പടരും : ജാഗ്രതാ നിര്‍ദ്ദേശവുമായി W H O

കൊവിഡ് : മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍

July 15th, 2021

logo-who-world-health-organization-ePathram
വാഷിംഗ്ടണ്‍: കൊവിഡ് മഹാമാരി മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ എന്ന് ലോക ആരോഗ്യ സംഘടന യുടെ മുന്നറിയിപ്പ്. കൊവിഡിന്റെ ഡെല്‍റ്റ വക ഭേദം ആഗോള തലത്തില്‍ വ്യാപിക്കുന്ന സാഹ ചര്യത്തിലാണ് ഡബ്ല്യു. എച്ച്. ഒ. മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് മുന്നറിയിപ്പു നല്‍കിയി രിക്കുന്നത്.

കൊറോണ വൈറസ് വികസിച്ചു കൊണ്ടിരിക്കുകയാണ്. ഇതു മൂലം തീവ്ര വ്യാപന ശേഷിയുള്ള വക ഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാം എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇതിനോടകം 111 രാജ്യങ്ങളില്‍ കൊവിഡ് ഡെല്‍റ്റ വക ഭേദം കണ്ടെത്തി. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറും എന്ന് യു. എന്‍. റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ഡബ്ല്യു. എച്ച്. ഒ. മേധാവി കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കല്‍ വളരെ ഏറെ പ്രാധാന്യം ഏറിയതാണ്. എന്നാല്‍ അതു കൊണ്ട് മാത്രം ഈ മഹാ മാരിയെ തടയാന്‍ കഴിയില്ല.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് : മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍

കൊവിഡ്-19 : നിയന്ത്രണങ്ങള്‍ നീക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും

September 1st, 2020

logo-who-world-health-organization-ePathram
ജനീവ : കൊവിഡ് വൈറസ് വ്യാപനം തടയുന്ന തിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പിന്‍വലിക്കുവാന്‍ ഉള്ള വിവിധ രാജ്യ ങ്ങളുടെ നീക്കത്തെ വിമര്‍ശിച്ച് ലോക ആരോഗ്യ സംഘടന. നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കൊറോണയെ നേരിടുവാനുള്ള മുൻ കരുതലുകള്‍ ഇല്ലാതെ ലോക്ക് ഡൗണ്‍ പൂർണ്ണമായും നീക്കുന്നത് വൻ ദുരന്ത ത്തിന് വഴിയൊരുക്കും എന്ന് W H O ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പു നല്‍കി.

കൊവിഡ് വ്യാപനം അവസാനിച്ചു എന്നു പ്രഖ്യാപി ക്കുവാന്‍ ഒരു രാജ്യ ത്തിനും കഴിയില്ല എന്നിരിക്കെ നിയന്ത്രണങ്ങള്‍ ഇല്ലാതെ പൂർണ്ണമായി തുറന്നു കൊടു ക്കുന്നത് ദുരന്തത്തിലേക്ക് നയിക്കും. നിയന്ത്രണ ങ്ങള്‍ നീക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്ന രാജ്യങ്ങള്‍, വൈറസ് വ്യാപനം പൂര്‍ണ്ണമായും ഒതുക്കുന്ന തിനെ കുറിച്ചും ഗൗരവ പൂര്‍വ്വം ആലോചിക്കണം.

വ്യാപകമായ പരിശോ ധനകള്‍ നടത്തുക, വൈറസ് വ്യാപനം തടയു വാന്‍ ശ്രമിക്കുക, രോഗ ബാധിതരെ വേഗ ത്തില്‍ കണ്ടെത്തി ഐസൊലേഷനില്‍ ആക്കുക, രോഗികളു മായി സമ്പര്‍ക്ക ത്തില്‍ ആയ വൈകാതെ തന്നെ ക്വാറന്റൈ നില്‍ പ്രവേശിപ്പിക്കുക, ദുര്‍ബ്ബല വിഭാഗ ങ്ങളെ സംരക്ഷിക്കുക, സ്വയം സംരക്ഷി ക്കുന്ന തിനുളള നടപടി കള്‍ ജനങ്ങള്‍ സ്വയം ആര്‍ജ്ജിക്കുക എന്നീ കാര്യ ങ്ങളില്‍ എല്ലാ രാജ്യങ്ങളും ശ്രദ്ധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- pma

വായിക്കുക: ,

Comments Off on കൊവിഡ്-19 : നിയന്ത്രണങ്ങള്‍ നീക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും

Page 1 of 3123

« Previous « പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു.
Next Page » സ്വകാര്യ ജീവന ക്കാർക്ക് ശിശു പരിപാലന ത്തിന് രക്ഷാകർതൃ അവധി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha