
അബുദാബി : അടിയന്തര ഘട്ടങ്ങളിൽ നിർത്തി ഇടാനുള്ള എമർജൻസി പാർക്കിംഗ് ഏരിയയിൽ അനാവശ്യമായി വാഹനങ്ങൾ നിർത്തിയിട്ടാൽ നടപടി എടുക്കും എന്ന് പോലീസ് മുന്നറിയിപ്പ്.
പ്രധാന ഹൈവേ കളിൽ റോഡുകളുടെ അരികു ചേർന്നുള്ള എമർജൻസി ലൈനിൽ അനാവശ്യമായി വാഹനങ്ങൾ നിർത്തുന്നത് അപകടങ്ങളുണ്ടാക്കും. ഇത്തരം വാഹന അപകടങ്ങളുടെ ദൃശ്യങ്ങൾ പങ്കു വെച്ചാണ് അബുദാബി പോലീസ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ബ്രെയ്ക് ഡൗൺ ആവുന്ന വാഹനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം എന്നും പോലീസ് ഓർമ്മിപ്പിച്ചു FB Post & Instagram

































