എൽ. എൽ. എച്ച്. ആശു പത്രിയിൽ വൈദ്യ ശാല പ്രവർത്തനം തുടങ്ങി

December 9th, 2022

vaidyashala-ayurveda-in-abudhabi-llh-hospital-ePathram
അബുദാബി : ആയുർവേദ വിദഗ്ദരുടെ സമഗ്ര സേവന ങ്ങൾ അബുദാബി യിൽ ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ എൽ. എൽ. എച്ച്. ആശു പത്രിയിൽ ‘വൈദ്യ ശാല’ ആയുർ വേദ കേന്ദ്രം പ്രവർത്തനം തുടങ്ങി. ഇന്ത്യൻ എംബസി കോൺസൽ ഡോ. രാമസ്വാമി ബാലാജി കേന്ദ്രം ഉദ്ഘാടനം ചെയ്തു.

dr-ramaswamy-balaji-inagurating-vaidyashala-llh-ayurveda-hospital-ePathram

രോഗ ശാന്തി, പ്രതിരോധം, പുനരധിവാസം എന്നിവ യില്‍ ഊന്നിയുള്ള ആയുർ വേദ ചികിത്സയുടെ ഗുണ ഫലങ്ങളെപ്പറ്റി അവബോധം ഉയർന്നിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇത് യു. എ. ഇ. അടക്കമുള്ള രാജ്യ ങ്ങളിൽ ആയുർ വേദത്തിന് പ്രചാരമേകുന്നുണ്ട്.

ആയുർവേദ ചികിത്സയെ ഇൻഷൂറൻസ് കവറേജ് പരിധിയിൽ കൊണ്ടു വരാനുള്ള അധികൃതരുടെ തീരുമാനം ഇക്കാര്യത്തിൽ ഏറെ സഹായകരമായി. വൈദ്യ ശാല പോലെയുള്ള ആയുർവേദ കേന്ദ്രങ്ങൾ അനുഭവ സമ്പന്നരായ ആയുർവേദ വിദഗ്ദരിൽ നിന്ന് മികച്ച നില വാരമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ജനങ്ങൾക്ക് സഹായകരമാകും എന്നും ഡോ. രാമ സ്വാമി ബാലാജി കൂട്ടിച്ചേർത്തു.

സാംക്രമികേതരമായ വിട്ടു മാറാത്ത രോഗങ്ങളുടെ ദോഷഫലങ്ങൾ ലഘൂകരിക്കുന്നതിനായി വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് വൈദ്യശാല പ്രവർത്തിക്കുക. സന്ധിവാതം, അലർജികൾ, ആസ്ത്മ, മൈഗ്രെയ്ൻ, ചർമ്മ രോഗങ്ങൾ, ഗൈനക്കോളജി സംബന്ധമായ പ്രശ്നങ്ങൾ എന്നിവക്ക് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആയുർവേദ ചികിത്സയാണ് വൈദ്യശാല ഉറപ്പു നൽകുന്നത്.

ശാരീരിക വേദന, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, എന്നിവയിൽ നിന്ന് മുക്തി നേടാനുള്ള ചികിത്സാ പാക്കേജു കളും ശരീര ഭാരം കുറക്കുക പ്രസവാനന്തര പരിചരണം, ഡിടോക്സ് ചികിത്സകൾ, ജീവിത ശൈലി പരിഷ്ക്കരണം എന്നിവക്കുള്ള സേവനങ്ങളും കേന്ദ്ര ത്തിൽ നിന്ന് ലഭ്യമാക്കാം.

ആധുനിക ചികിത്സാ രീതിയും പരമ്പരാഗത ആയുർ വേദവും സമന്വയിപ്പിച്ച് ഗുണ ഫലം ലഭ്യമാക്കാനാണ് ശ്രമം എന്ന് വൈദ്യശാല മേധാവി ഡോ. ശ്യാം വിശ്വ നാഥൻ പറഞ്ഞു. വിട്ടു മാറാത്ത രോഗങ്ങളുടെ ഫലങ്ങൾ കുറച്ചു കൊണ്ട് ആവശ്യമായ ആശ്വാസം നൽകുന്നതിൽ ആയുർവേദ സമ്പ്രദായം യു. എ. ഇ. യിലെ ജനങ്ങൾക്ക് ഏറെ ഗുണകരം ആകും എന്നും അദ്ദേഹം പറഞ്ഞു. FB Page

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം

December 7th, 2022

hayya-card-for-qatar-fifa-world-cup-2022-ePathram

ദോഹ : ഗള്‍ഫ് രാജ്യങ്ങളിലെ ഫുട് ബോള്‍ പ്രേമി കള്‍ക്ക് ലോകകപ്പു മല്‍സരങ്ങള്‍ കാണാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സൗകര്യം ഒരുക്കി. നിലവില്‍ ഹയാ കാര്‍ഡ് കൈവശം ഇല്ലാത്ത ജി. സി. സി. പൗരന്മാര്‍ക്കും സാധുതയുള്ള വിസക്കാരായ താമസ ക്കാര്‍ക്കും വ്യോമ മാര്‍ഗ്ഗവും സ്വകാര്യ വാഹനങ്ങള്‍ വഴി റോഡു മാര്‍ഗ്ഗവും ഖത്തറിലേക്ക് പ്രവേശിക്കാം.

വാഹനങ്ങളുടെ പ്രവേശനത്തിനു ഫീസ് നൽകേണ്ടതില്ല. എന്നാല്‍ പ്രവേശന തീയ്യതിക്ക് 12 മണിക്കൂർ മുമ്പായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് ഇല്ല.

ഖത്തറിലേക്ക് വരാൻ ഹയാ കാർഡോ ലോക കപ്പ് മത്സര ടിക്കറ്റോ ആവശ്യമില്ല എങ്കിലും സ്റ്റേഡിയ ത്തില്‍ കയറി മത്സരം കാണണം എങ്കിൽ ഹയാ കാർഡിനായി അപേക്ഷിക്കണം. മത്സര ടിക്കറ്റ്, കൂടെ ഹയാ കാർഡും കൈവശം കരുതണം.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ഖത്തറിന് അഭിനന്ദനങ്ങളുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

December 6th, 2022

uae-president-sheikh-muhamed-bin-zayed-qatar-ameer-sheikh-tamim-bin-hamed-al-thani-ePathram
ദോഹ : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തര്‍ സന്ദര്‍ശിച്ചു. ഹമദ് അന്താരാഷ്ട്ര വിമാന ത്താവള ത്തില്‍ എത്തിയ അദ്ദേഹത്തെ ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ്‌ ആല്‍ഥാനി നേരിട്ടെത്തി സ്വീകരിച്ചു. ഇരു നേതാക്കളും ദോഹ അമീരി ദീവാനിൽ നടത്തിയ കൂടി ക്കാഴ്ചയിൽ ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സഹകരണവും സാഹോദര്യവും കൂടുതല്‍ ശക്തമാക്കുവാന്‍ ഉതകുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

2022 ഫിഫ ലോക കപ്പിന് ഖത്തർ ആതിഥേയത്വം വഹിച്ചതിന് ശൈഖ് തമീമിനെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അഭിനന്ദിച്ചു.

എല്ലാ ജി. സി. സി. രാജ്യങ്ങൾക്കും അറബ് ലോകത്തിന് ഒട്ടാകെയും ഇത് അഭിമാനം ആണെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും സാമ്പത്തിക നിക്ഷേപ വ്യാപാര മേഖലകളിലുള്ള അഭിവൃദ്ധിയും പൊതു താത്പര്യ ങ്ങൾ നടപ്പാക്കാൻ സഹകരണം ശക്തമാക്കുവാന്‍ ഉള്ള സാദ്ധ്യതകളും പരിശോധിച്ചു.

ഖത്തറിനു മേൽ യു. എ. ഇ. യും സൗദി അറേബ്യയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തി യിരുന്ന ഉപരോധം പിൻ വലിച്ച ശേഷം ആദ്യമായി നടത്തുന്ന സന്ദര്‍ശനം എന്ന പ്രത്യേകത കൂടിയുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. ലോകത്തിന് മാതൃക : എം. എ. യൂസഫലി

December 6th, 2022

ma-yusuffali-speech-indian-islamic-centre-ePathram
അബുദാബി : യു. എ. ഇ. മുന്നോട്ടു വെക്കുന്ന മാനവിക സന്ദേശം അതി മഹത്തരം എന്നും സമാധാനവും സഹിഷ്ണുതയും സഹവർത്തിത്വവും മുഖ മുദ്ര യാക്കിയ യു. എ. ഇ. വികസനത്തിലും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും ലോകത്തിനു മാതൃക യാണ് എന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി.

ദേശീയ ദിന ആഘോഷങ്ങളോട് അനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച പരിപാടി കളില്‍ വിശിഷ്ട അതിഥിയായി സംബന്ധിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. യു. എ. ഇ. ഔഖാഫ് ചെയർമാൻ മുഹമ്മദ് മത്തർ സാലിം അൽ കഅബി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ടിന്‍റെ മത കാര്യ മുന്‍ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാഷിമി മുഖ്യ പ്രഭാഷണം നടത്തി. ഔഖാഫ് ഇമാമും ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് മുഅദ്ദിന്‍ അല്‍ ഹാഫിള് അഹ്മദ് നസീം ബാഖവി ഖുര്‍ ആന്‍ പാരായണം നടത്തി.

islamic-center-celebrate-uae-51-national-day-ePathram

ഇന്ത്യന്‍ എംബസി കോണ്‍സല്‍ ഡോ. ബാലാജി രാമ സ്വാമി, ഷംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍ (റീജന്‍സി ഗ്രൂപ്പ്), മാര്‍ഗിറ്റ് മുള്ളര്‍, (ഫാല്‍ക്കണ്‍ ഹോസ്പിറ്റല്‍) കെ. എം. സി. സി. നേതാക്കളായ യു. അബ്ദുല്ല ഫാറൂഖി, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഹാരിസ് ബാഖവി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ച ആഘോഷ പരിപാടി യില്‍ ജനറല്‍ സെക്രട്ടറി ടി. കെ. അബ്ദുല്‍ സലാം സ്വാഗതവും ട്രഷറര്‍ എ. വി. ഷിഹാബുദ്ദീന്‍ നന്ദിയും പറഞ്ഞു.  *  F B Page

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1000 ദിർഹത്തിന്‍റെ പുതിയ പോളിമര്‍ കറൻസി നോട്ടുകൾ

December 5th, 2022

uae-central-bank-launched-new-bank-note-1000-denomination-ePathram
അബുദാബി : യു. എ. ഇ. യുടെ 51-ാമത് ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ ബാങ്ക് (സി. ബി. യു. എ. ഇ.) പുതിയ 1000 ദിർഹ ത്തിന്‍റെ പോളിമര്‍ കറൻസി നോട്ടുകള്‍ പുറത്തിറക്കി.

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, അബുദാബി ബറാഖ ആണവോർജ്ജ നിലയം, ചൊവ്വാഗ്രഹ പര്യവേക്ഷണത്തിനായി യു. എ. ഇ. വിക്ഷേപിച്ച ഹോപ്പ് പ്രോബ് എന്നീ ചിത്രങ്ങള്‍ നോട്ടില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

2023 ആദ്യ പകുതി യോടെ പുതിയ നോട്ടുകൾ ബാങ്ക് വഴിയും എ. ടി. എം. വഴിയും പൊതു ജനങ്ങൾക്ക് ലഭ്യമാവും. ഇപ്പോള്‍ നിലവിലുള്ള 1000 ദിർഹം നോട്ടുകൾ തുടർന്നും പ്രാബല്യത്തില്‍ ഉണ്ടാവും.

അതി നൂതന സുരക്ഷാ സംവിധാനങ്ങളും അന്ധർക്ക് കൈകാര്യം ചെയ്യുവാനായി ബ്രെയ്ലി ഭാഷയും പോളിമര്‍ നോട്ടിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോളിമർ നോട്ട് നാഷണൽ കറൻസി പ്രോജക്റ്റിന്‍റെ മൂന്നാമത്തെ ഇഷ്യുവിൽ നാലാമതാണ് ആയിരം ദിര്‍ഹം നോട്ടുകള്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 201910112030»|

« Previous Page« Previous « രക്തദാനം മഹാദാനം : പെരുമ പയ്യോളി ദേശീയ ദിന ആഘോഷം
Next »Next Page » യു. എ. ഇ. ലോകത്തിന് മാതൃക : എം. എ. യൂസഫലി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine