രാജ്യത്ത് 11 അക്ക ഫോണ്‍ നമ്പര്‍ ഉപയോഗിക്കണം : നിര്‍ദ്ദേശവുമായി ട്രായ്

May 30th, 2020

inda-mobile-users-epathram
ന്യൂഡല്‍ഹി : രാജ്യത്തെ ഏകീകൃത നമ്പറിംഗ് പ്ലാനി ന്റെ ഭാഗ മായി മൊബൈല്‍ സര്‍വ്വീസ് നമ്പറു കള്‍, ഫിക്‌സഡ് ലൈന്‍ എന്നിവ നല്‍കുന്നതിന് പുതിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പുറത്തിറക്കി. ഇതിന്റെ ഭാഗമായി രാജ്യത്ത് 11 അക്ക മൊബൈല്‍ നമ്പറുകള്‍ ഉപയോഗി ക്കണം എന്നാണ് പുതിയ നിര്‍ദ്ദേശം.

ഇതോടെ നിലവിലുള്ള മൊബൈല്‍ ഫോണ്‍ നമ്പറുക ളില്‍ മാറ്റം വരും. പുതിയ മൊബൈല്‍ നമ്പറു കള്‍ക്ക് തുടക്ക ത്തില്‍ 9 എന്ന അക്കം കൂടി ചേര്‍ത്ത് ആകെ11 അക്കങ്ങള്‍ ആയി മാറും. നിലവില്‍ എസ്. ടി. ഡി. കോളു കള്‍ക്ക് മാത്രം പൂജ്യം ചേര്‍ത്താല്‍ മതി. എന്നാല്‍ ഇനി മൊബൈല്‍ ഫോണ്‍ നമ്പറുകളിലേക്ക് വിളിക്കുമ്പോഴും പൂജ്യം ചേര്‍ക്കണം.

ഇനി മുതല്‍ ഫികസ്ഡ് ലൈനു കളില്‍ നിന്നും മൊബൈല്‍ ഫോണു കളിലേക്ക് വിളിക്കുമ്പോള്‍ ‘പൂജ്യം’ കൂടി ചേര്‍ക്കണം. രാജ്യത്ത് കൂടുതല്‍ നമ്പറു കള്‍ ലഭ്യമാക്കു വാനാണ് അഥോറിറ്റി യുടെ ശ്രമം. പുതിയ തീരുമാനം വഴി 1000 കോടി നമ്പറു കള്‍ ഉള്‍ക്കൊള്ളു വാന്‍ സാധിക്കും എന്നു കരുതുന്നു.

- pma

വായിക്കുക: , , ,

Comments Off on രാജ്യത്ത് 11 അക്ക ഫോണ്‍ നമ്പര്‍ ഉപയോഗിക്കണം : നിര്‍ദ്ദേശവുമായി ട്രായ്

ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം: മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യാ​റെ​ന്ന് ട്രം​പ്‌

May 28th, 2020

Trump_epathram

വാഷിംഗ്‌ടണ്‍: ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി പ്ര​ശ്‌​ന​ത്തി​ല്‍ മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യാ​റെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊണാൾഡ് ട്രം​പ്. ത​നി​ക്ക് അ​തി​നു സാ​ധി​ക്കും. ഇ​ക്കാ​ര്യം ഇ​രു രാ​ജ്യ​ങ്ങ​ളേ​യും അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ട്രം​പ് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.
ട്രംപിന്‍റെ വാക്കുകൾക്ക് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരണമോ മറുപടിയോ നൽകിയിട്ടില്ല. ഇന്ത്യന്‍ വ​ക്താ​ക്ക​ള്‍ ഇ​തു​വ​രെ ഈ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

നേരത്തെയും ഇന്ത്യ – പാക്കിസ്ഥാൻ പ്രശ്നങ്ങളിൽ ഇടപെടാൻ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ മറ്റൊരു രാജ്യത്തിന്‍റെ ഇടപെടല്‍ ആവശ്യമില്ല എന്നുതന്നെയായിരുന്നു ഇന്ത്യയുടെ നിലപാട്.അ​തി​ര്‍​ത്തി​യി​ല്‍ അടുത്തിടെ ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ര്‍ ത​മ്മി​ലുണ്ടായ ഏ​റ്റു​മു​ട്ട​ലില്‍ ഇ​രു​ഭാ​ഗ​ത്തു​മാ​യി 11 സൈ​നി​ക​ര്‍​ക്ക്​ പ​രി​ക്കേ​റ്റിരുന്നു. വ​ട​ക്ക​ന്‍ സി​ക്കി​മി​ലെ നാ​കുല ​ചുരത്തിലാണ്​​ ഇ​രു​പ​ക്ഷ​വും ത​മ്മി​ല്‍ സംഘര്‍ഷമു​ണ്ടാ​യ​ത്. നാ​ല്​ ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍​ക്കും ഏ​ഴ്​ ചൈ​നീ​സ്​ സൈ​നി​ക​ര്‍​ക്കു​മാ​ണ്​ പ​രി​ക്കേ​റ്റ​തെ​ന്ന്​ സൈ​ന്യം പ്ര​സ്​​താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ര്‍​ന്ന്​​ സൈ​നി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ്ര​കാ​രം ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ല്‍ പ്ര​ശ്​​നം പ​രി​ഹ​രി​ച്ചു. ഇ​രു​ഭാ​ഗ​ത്തേ​യും 150ഓ​ളം സൈ​നി​ക​രാ​ണ്​​ പ​ര​സ്​​പ​രം പോ​ര​ടി​ച്ച​ത്.

- അവ്നി

വായിക്കുക: , , ,

Comments Off on ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം: മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യാ​റെ​ന്ന് ട്രം​പ്‌

ഒരു രാജ്യം ഒരൊറ്റ റേഷന്‍ – ഒരു രാജ്യം ഒരു കൂലി : പുതിയ പദ്ധതി കളുമായി കേന്ദ്ര സര്‍ക്കാര്‍

May 15th, 2020

indian-defence-minister-nirmala-sitaraman-ePathram
ന്യൂഡല്‍ഹി : ഒറ്റ കൂലി സംവിധാനം രാജ്യത്ത് നടപ്പിലാക്കും എന്ന് ധനകാര്യ വകുപ്പു മന്ത്രി നിര്‍മ്മല സീതാരാമന്‍. ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കും.

ഇതിന്റെ ഭാഗമായുള്ള ‘വണ്‍ നേഷന്‍ വണ്‍ റേഷന്‍’ പദ്ധതി യിലൂടെ റേഷന്‍ കാര്‍ഡുള്ള കുടിയേറ്റ തൊഴി ലാളികള്‍ക്ക് രാജ്യത്തെ ഏത് റേഷന്‍ കടയില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങുവാന്‍ കഴിയും.

ഇതിനായുള്ള നാഷണല്‍ പോര്‍ട്ടബിലിറ്റി സംവിധാനം ആഗസ്റ്റ് മാസത്തിനുള്ളില്‍ നടപ്പിലാക്കും. 20 സംസ്ഥാന ങ്ങളിലായി 67 കോടി ആളു കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. രാജ്യത്തെ 83 ശതമാനം പൊതു വിതരണ കേന്ദ്രങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടും. ബാക്കി കേന്ദ്ര ങ്ങളിലേക്ക് 2021 മാര്‍ച്ച് മാസത്തോടെ പദ്ധതി വ്യാപിപ്പിക്കും.

ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി യില്‍ ഉള്‍പ്പെടാത്ത വരും താമസിക്കുന്ന സംസ്ഥാനങ്ങളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവരുമായ എല്ലാ തൊഴി ലാളി കുടുംബ ങ്ങള്‍ക്കും അഞ്ച് കിലോ ധാന്യവും ഒരു കിലോ പയര്‍ വര്‍ഗ്ഗ ങ്ങളും രണ്ട് മാസത്തേക്ക് നല്‍കും.

കേന്ദ്ര സര്‍ക്കാര്‍ ഇതിന്റെ ചെലവ് വഹിക്കും. പദ്ധതി യുടെ നടത്തിപ്പ് ചുമതല സംസ്ഥാന ങ്ങള്‍ക്ക് ആയിരിക്കും.

- pma

വായിക്കുക: , , , , , ,

Comments Off on ഒരു രാജ്യം ഒരൊറ്റ റേഷന്‍ – ഒരു രാജ്യം ഒരു കൂലി : പുതിയ പദ്ധതി കളുമായി കേന്ദ്ര സര്‍ക്കാര്‍

ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ

May 7th, 2020

fuel_epathram

ന്യൂഡൽഹി: ഡീസലിന്​ 13 രൂപയും പെട്രോളിന്​ 10 രൂപയും എക്​സൈസ്​ തീരുവ കൂട്ടിയതോടെ ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറി. തീരുവ ഇനത്തിൽ ഇന്ത്യയിൽ നടപ്പിലാക്കിയ ഏറ്റവും ഉയർന്ന വർധനവാണിതെന്ന്​ ബിസിനസ്​ ടുഡെ റിപ്പോർട്ട്​ ചെയ്​തു​.പമ്പിൽ നിന്നും ഒരാൾ ഇന്ധനം നിറക്കു​​േമ്പാൾ 69 ശതമാനം പണവും നികുതിയിനത്തിലേക്കാണ്​ പോകുന്നത്​. ഡൽഹിയിൽ പെട്രോളിന്​ 71.26 രൂപയാണ്​ ചില്ലറ വിൽപന വില. ഇതിൽ 49.42 രൂപയും നികുതിയാണ്​. ഡീസലിൻെറ 69.39 രൂപ വിലയിൽ 48.09ഉം നികുതി തന്നെ.

വികസിത രാജ്യങ്ങളായ ​ഫ്രാൻസിലും ജർമനിയിലും 63 ശതമാനം വീതവും ഇറ്റലിയിൽ 64 ശതമാനവും ബ്രിട്ടനിൽ 62 ശതമാനവും സ്​പെയിനിൽ 53 ശതമാനവും ജപ്പാനിൽ 47 ശതമാനവും കാനഡയിൽ 33ശതമാനവുമാണ്​ ഇന്ധനത്തിന്​ നികുതി ഈടാക്കുന്നത്​. എന്നാൽ അമേരിക്കയിലിത്​ 19 ശതമാനം മാത്രമാണ്​.

- അവ്നി

വായിക്കുക: , ,

Comments Off on ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ

കോവിഡ്‌ പ്രതിരോധത്തിൽ കേരളം തന്നെ മാതൃക; പ്രശംസയുമായി രാഹുൽ ഗാന്ധി

April 17th, 2020

rahul-epathram

ന്യൂഡൽഹി: കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളിലും കേരളംതന്നെയാണ്‌ മാതൃകയെന്ന്‌ കോൺഗ്രസ്‌ നേതാവും വയനാട്‌ എംപിയുമായ രാഹുൽ ഗാന്ധി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കവെയാണ്‌ രാഹുൽ കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്‌. കോവിഡ്‌ നേരിടാൻ ലോക്ക് ഡൗണ്‍ മാത്രമല്ല പരിഹാരം. പരിശോധന വ്യാപകമാക്കണം. കോവിഡ് പ്രതിരോധം നടക്കേണ്ടത് സംസ്ഥാന, ജില്ലാ തലങ്ങളിലാണ്. ഇക്കാര്യത്തില്‍ കേരളം വിജയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

- അവ്നി

വായിക്കുക: , , ,

Comments Off on കോവിഡ്‌ പ്രതിരോധത്തിൽ കേരളം തന്നെ മാതൃക; പ്രശംസയുമായി രാഹുൽ ഗാന്ധി

Page 21 of 95« First...10...1920212223...304050...Last »

« Previous Page« Previous « എ. ടി. എം. ഇടപാടു കള്‍ സൗജന്യം : സൈബര്‍ തട്ടിപ്പു കാര്‍ക്ക് എതിരെ ജാഗ്രതാ നിര്‍ദ്ദേശം
Next »Next Page » കൊറോണ : അണു നാശിനി തളിക്കുന്നത് ഹാനികരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha