ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ

May 7th, 2020

fuel_epathram

ന്യൂഡൽഹി: ഡീസലിന്​ 13 രൂപയും പെട്രോളിന്​ 10 രൂപയും എക്​സൈസ്​ തീരുവ കൂട്ടിയതോടെ ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറി. തീരുവ ഇനത്തിൽ ഇന്ത്യയിൽ നടപ്പിലാക്കിയ ഏറ്റവും ഉയർന്ന വർധനവാണിതെന്ന്​ ബിസിനസ്​ ടുഡെ റിപ്പോർട്ട്​ ചെയ്​തു​.പമ്പിൽ നിന്നും ഒരാൾ ഇന്ധനം നിറക്കു​​േമ്പാൾ 69 ശതമാനം പണവും നികുതിയിനത്തിലേക്കാണ്​ പോകുന്നത്​. ഡൽഹിയിൽ പെട്രോളിന്​ 71.26 രൂപയാണ്​ ചില്ലറ വിൽപന വില. ഇതിൽ 49.42 രൂപയും നികുതിയാണ്​. ഡീസലിൻെറ 69.39 രൂപ വിലയിൽ 48.09ഉം നികുതി തന്നെ.

വികസിത രാജ്യങ്ങളായ ​ഫ്രാൻസിലും ജർമനിയിലും 63 ശതമാനം വീതവും ഇറ്റലിയിൽ 64 ശതമാനവും ബ്രിട്ടനിൽ 62 ശതമാനവും സ്​പെയിനിൽ 53 ശതമാനവും ജപ്പാനിൽ 47 ശതമാനവും കാനഡയിൽ 33ശതമാനവുമാണ്​ ഇന്ധനത്തിന്​ നികുതി ഈടാക്കുന്നത്​. എന്നാൽ അമേരിക്കയിലിത്​ 19 ശതമാനം മാത്രമാണ്​.

- അവ്നി

വായിക്കുക: , ,

Comments Off on ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ

കോവിഡ്‌ പ്രതിരോധത്തിൽ കേരളം തന്നെ മാതൃക; പ്രശംസയുമായി രാഹുൽ ഗാന്ധി

April 17th, 2020

rahul-epathram

ന്യൂഡൽഹി: കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളിലും കേരളംതന്നെയാണ്‌ മാതൃകയെന്ന്‌ കോൺഗ്രസ്‌ നേതാവും വയനാട്‌ എംപിയുമായ രാഹുൽ ഗാന്ധി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കവെയാണ്‌ രാഹുൽ കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്‌. കോവിഡ്‌ നേരിടാൻ ലോക്ക് ഡൗണ്‍ മാത്രമല്ല പരിഹാരം. പരിശോധന വ്യാപകമാക്കണം. കോവിഡ് പ്രതിരോധം നടക്കേണ്ടത് സംസ്ഥാന, ജില്ലാ തലങ്ങളിലാണ്. ഇക്കാര്യത്തില്‍ കേരളം വിജയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

- അവ്നി

വായിക്കുക: , , ,

Comments Off on കോവിഡ്‌ പ്രതിരോധത്തിൽ കേരളം തന്നെ മാതൃക; പ്രശംസയുമായി രാഹുൽ ഗാന്ധി

വവ്വാലു കളിൽ നിന്നും കൊറോണ മനുഷ്യരിലേക്കു പകരാന്‍ സാദ്ധ്യത ഇല്ല

April 16th, 2020

covid-19-quarantine-in-india-for-passengers-from-gulf-ePathram
ന്യൂഡൽഹി : കൊറോണ വൈറസ് വവ്വാലു കളിൽ നിന്നും മനുഷ്യരി ലേക്കു പകരാന്‍ സാദ്ധ്യത ഇല്ല എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ. സി. എം. ആർ.) കൊറോണ വൈറസ് പകർത്താനുള്ള കഴിവ് ഇന്ത്യൻ വവ്വാലുകൾക്ക് ഇല്ല എന്നും ആയിരം വർഷ ത്തിൽ ഒരിക്കൽ മാത്രം സംഭവിക്കു വാനുള്ള വിദൂര സാദ്ധ്യത മാത്രമേ ഉള്ളൂ എന്നും ഐ. സി. എം. ആർ. ശാസ്ത്രജ്ഞൻ ഡോ. രാമൻ ഗംഗാ ഖേദ്കർ.

ഇന്ത്യയിലെ മൃഗങ്ങൾ വഴി ഏതെങ്കിലും തരത്തിലുള്ള വൈറസുകൾ പകരുവാന്‍ സാദ്ധ്യത ഉണ്ടോ എന്ന് നിപ്പ വൈറസ് ബാധ യുടെ സമയത്തു തന്നെ ഐ. സി. എം. ആർ. പഠന ങ്ങള്‍ നടത്തിയിരുന്നു.

രണ്ടു തരം വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി യിരുന്നു. എന്നാല്‍ അത് മനുഷ്യരിലേക്കു പടരാന്‍ പാകത്തില്‍ ഉള്ളതല്ല എന്നും ഡോ. ഗംഗാ ഖേദ്കർ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on വവ്വാലു കളിൽ നിന്നും കൊറോണ മനുഷ്യരിലേക്കു പകരാന്‍ സാദ്ധ്യത ഇല്ല

ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി 

April 14th, 2020

narendra modi-epathram
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയു വാനായി രാജ്യത്തു നില നില്‍ക്കുന്ന ലോക്ക് ഡൗണ്‍ (സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍) മെയ് മൂന്നു വരെ നീട്ടി യതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.

കൊറോണ ക്ക് എതിരായ പോരാട്ടം ഇതുവരെ ഫലപ്രദം ആയിരുന്നു. വൈറസ് വ്യാപനം തടയുന്നതിന് രാജ്യത്ത് തുടര്‍ന്നും കർശ്ശന നടപടികൾ ആവശ്യമാണ്. അടുത്ത ആഴ്ച ഏറെ നിര്‍ണ്ണായകം ആയതിനാല്‍ ഒരാഴ്ചക്കാലം രാജ്യത്ത് ആകെയും കർശ്ശന നിയന്ത്രണം നടപ്പാക്കും.

ഏപ്രിൽ 20 വരെ സൂക്ഷ്മമായി നിരീക്ഷിക്കും. തുടര്‍ന്ന് കൂടുതൽ ഹോട്ട് സ്പോട്ടുകള്‍ ഉണ്ടാകാത്ത സംസ്ഥാന ങ്ങൾക്ക് ഉപാധികളോടെ ഇളവുകള്‍ നല്‍കും.

സ്ഥിതി മോശം ആവുകയാണെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ തുടരേണ്ടി വരും. കൊറോണ വൈറസ് പടരു മ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗ മാണ്. ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ജനങ്ങളെ നമിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി 

വായിക്കുക: , , , , , , ,

Comments Off on ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി 

Page 19 of 97« First...10...1718192021...304050...Last »

« Previous Page« Previous « തമിഴ് നാട്ടിൽ‌ ഏപ്രിൽ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി
Next »Next Page » കോട്ടയം സ്റ്റൈൽ പെപ്പർ ചിക്കൻ കറി »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha