ദുബായ് : കെ. എം. സി. സി. ലീഗൽ സെൽ 2025 പ്രവത്തന ഉത്ഘാടനത്തോട് അനുബന്ധിച്ചു നിയമ സെമിനാറും അദാലത്തും സംഘടിപ്പിക്കുന്നു. മെയ് 18 ഞായറാഴ്ച വൈകുന്നേരം അബു-ഹൈലിലെ കെ. എം. സി. സി. ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രമുഖ അഭിഭാഷകർ, വിവിധ വകുപ്പുദ്യോഗസ്ഥർ, കോൺസുലേറ്റ് പ്രതിനിധികൾ കെ. എം. സി. സി. നേതാക്കൾ സംബന്ധിക്കും.
പൊതു ജനങ്ങൾക്കിടയിൽ നിയമാവബോധം വർദ്ധിപ്പിക്കുകയും നിയമ ക്കുരുക്കുകളിൽ അകപ്പെട്ടവർക്ക് സഹായകരമായ നിർദ്ദേശങ്ങളും നിയമ ഉപദേശങ്ങളും ലഭ്യമാക്കുകയുമാണ് പരിപാടി യുടെ മുഖ്യ ലക്ഷ്യം.
കെ. എം. സി. സി. ക്ക് കീഴിൽ മുൻ കാലങ്ങളിൽ മാസം തോറും നടന്നു വന്നിരുന്ന നിയമ അദാലത് ഉൾപ്പടെ യുള്ള നിയമ സഹായ സംവിധാനങ്ങൾ മുന്നോട്ട് കൊണ്ട് പോകുവാനും വിവിധ വിഷയങ്ങളെ സംബന്ധിച്ച് നിയമ സെമിനാറുകൾ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട് എന്നും ഭാരവാഹികൾ അറിയിച്ചു.
അഡ്വ. ഖലീൽ ഇബ്രാഹിം, അഡ്വ. മുഹമ്മദ് സാജിദ്, മുഹമ്മദ് അക്ബർ ചാവക്കാട്, റഹ്‌ദാദ് മൂഴിക്കര, അഡ്വ. റഷീദ് എം. കെ., അഡ്വ. യസീദ് എന്നിവർ സംസാരിച്ചു.