ദുബായ് : മിഡില്‍ ഈസ്റ്റ് റീട്ടെയില്‍ ഫോറത്തില്‍ മികച്ച റീട്ടെയില്‍ ഓര്‍ഗനൈസേഷനുകള്‍ക്കും ബ്രാന്‍ഡുകള്‍ക്കും നല്‍കി വരുന്ന വാര്‍ഷിക റീട്ടെയില്‍ എം. ഇ. അവാര്‍ഡ് ലുലു ഗ്രൂപ്പിന് സമ്മാനിച്ചു. മോസ്റ്റ് അഡ്മിയേര്‍ഡ് റീട്ടെയില്‍ കമ്പനി എന്ന ബഹുമതിയാണ് ലുലു ഗ്രൂപ്പിന് ലഭിച്ചത്. ഇതു കൂടാതെ ഏറ്റവും ഉത്തരവാദിത്വം ഉള്ള റീട്ടെയിലര്‍, മികച്ച ഓമ്നിചാനല്‍ റീട്ടെയിലര്‍ എന്നിങ്ങനെയുള്ള രണ്ട് അവാര്‍ഡുകള്‍ കൂടി ലുലു ഗ്രൂപ്പ് കരസ്ഥമാക്കി.
റീട്ടെയിൽ വ്യവസായത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് റീട്ടെയിൽ ഫോറം, ഈ രംഗ ത്തെ പുതിയ സംരംഭങ്ങൾ ചർച്ച ചെയ്യുകയും പ്രദർശിപ്പി ക്കുകയും ചെയ്യുന്ന വേദിയാണ്. യു. എ. ഇ., സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ റീട്ടെയിലര്‍മാരില്‍ നിന്ന് 135 ല്‍ അധികം നോമിനേഷനുകള്‍ ലഭിച്ചു. ഇവയില്‍ നിന്നാണ് ലുലു ഗ്രൂപ്പിന് വാര്‍ഷിക റീട്ടെയിലര്‍ എം. ഇ. അവാര്‍ഡ് സ്വന്തമായത്.
സ്റ്റോര്‍ ലേ ഔട്ടുകള്‍, ഉല്‍പ്പന്ന ശ്രേണി, പ്രവര്‍ത്തന മികവ്, ഭൂമിശാസ്ത്ര പരമായ സാന്നിദ്ധ്യം തുടങ്ങി ഏറ്റവും പുതിയ കണ്ടു പിടിത്ത ങ്ങളും വിപണനവും കണക്കിലെടുത്താണ് ലുലുവിനെ തെരഞ്ഞെടുത്തത്. യു. എ. ഇ. യുടെ ഭക്ഷ്യസുരക്ഷയിലും മേഖലയിലെ റീട്ടെയില്‍ വ്യവസായത്തിന്‍റെ വികസനത്തിലും ലുലു വഹിച്ച പങ്ക് ജൂറി പരിഗണിച്ചു. അപ്പാരല്‍ ഗ്രൂപ്പ്, സിക്‌സ് സ്ട്രീറ്റ് എന്നിവ യാണ് വിവിധ വിഭാഗങ്ങ ളിലെ മറ്റ് അവാര്‍ഡ് ജേതാക്കള്‍.