ഗോ ഫസ്റ്റ് എയർ ലൈൻ പ്രതിസന്ധി അതിരൂക്ഷം : മെയ് 12 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി

May 6th, 2023

go-first-airways-flights-cancelled-until-12-th-may-2023-ePathram
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഗോ ഫസ്റ്റ് എയർ ലൈൻ മെയ് 12 വരെയുള്ള സർവ്വീസുകൾ നിർത്തി വെച്ചു. ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്ര ക്കാർക്ക് മുഴുവൻ തുകയും മടക്കി നൽകും എന്നും കമ്പനി അറിയിച്ചു. കൂടാതെ, വാഡിയ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയില്‍ ഉള്ള ഗോ ഫസ്റ്റ് എയർ ലൈൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് (എൻ‌. സി‌. എൽ‌. ടി.) മുമ്പാകെ പാപ്പരത്ത പരിഹാര നടപടി കൾക്കു വേണ്ടി അപേക്ഷ നൽകി. കൊവിഡ് മൂലം പ്രതിസന്ധിയിലായ എയർ ലൈനിന്‍റെ കടവും ബാദ്ധ്യതകളും പുനർ രൂപീകരിക്കുന്നതിനാണ് കമ്പനിയുടെ അപ്പീൽ.

ഗോ ഫസ്റ്റിന്‍റെ ടിക്കറ്റ് ബുക്കിംഗ് മെയ് 15 വരെ നിർത്തി വെച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി. ജി. സി. എ.) അറിയിച്ചു.

കുറഞ്ഞ നിരക്കിൽ സർവ്വീസ് നടത്തുന്ന ഗോ ഫസ്റ്റ് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു. അതു കൊണ്ടു തന്നെ ഗോഫസ്റ്റ് സർവ്വീസുകൾ റദ്ദാക്കാനുള്ള തീരുമാനം യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. എയര്‍ ലൈനിന്‍റെ ഈ നടപടിക്ക് എതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമായി.

- pma

വായിക്കുക: , , , , , , ,

Comments Off on ഗോ ഫസ്റ്റ് എയർ ലൈൻ പ്രതിസന്ധി അതിരൂക്ഷം : മെയ് 12 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി

ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ വിസ് എയര്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും

May 5th, 2023

wizz-air-budget-airlines-ePathram
അബുദാബി : വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ വിമാന സര്‍വ്വീസുകള്‍ നടത്തി വരുന്ന വിസ് എയര്‍ അബുദാബി യില്‍ നിന്നും 179 ദിര്‍ഹം ടിക്കറ്റ് നിരക്കില്‍ ഇന്ത്യയിലേക്കും സര്‍വ്വീസ് തുടങ്ങും. ഇതിനുള്ള അനുമതിക്കായി നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പൂര്‍ത്തിയാകുന്ന മുറക്ക് റൂട്ടുകള്‍ പ്രഖ്യാപിക്കും എന്നും വിസ് എയര്‍ ലൈന്‍ മാനേജിംഗ് ഡയറക്ടര്‍ ജൊഹാന്‍ എയ്ദ്‌ഗെന്‍ പറഞ്ഞു.

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്‍റെ ഭാഗമായി ഖലീജ് ടൈംസ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

179 ദിർഹം നിരക്കില്‍ അബുദാബിയില്‍ നിന്നും യൂറോപ്യൻ നഗരങ്ങളിലേക്കും ദമ്മാം, മസ്കറ്റ്, സലാല തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വ്വീസ് നടത്തി വരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ സൗദി അറേബ്യയിലെ പ്രവാചക നഗരിയായ മദീനയിലേക്ക് വിസ് എയര്‍ സര്‍വ്വീസ് ആരംഭിച്ചതോടെ ഏറെ ജനകീയമായി.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ വിസ് എയര്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും

ഫോബ്‌സ് ആഗോള സമ്പന്ന പട്ടികയിൽ എം. എ. യൂസഫലിയും ഡോ. ഷംഷീർ വയലിലും മുൻ നിരയിൽ

April 8th, 2023

world-richest-people-as-per-forbes-list-nine-richest-malayalees-ePathram
അബുദാബി : ലോകത്തെ ഏറ്റവും സമ്പന്നരുടെ റാങ്കിംഗുമായി ഈ വർഷത്തെ ഫോബ്‌സ് ആഗോള പട്ടിക പ്രസിദ്ധീകരിച്ചു. ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിൽ 9 മലയാളികള്‍ ഇടം നേടി.

ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിയാണ് ഏറ്റവും സമ്പന്നനായ ലോക മലയാളി. 5.3 ബില്യൺ ഡോളർ സമ്പത്തുള്ള അദ്ദേഹം ലോക റാങ്കിംഗിൽ 497 ആം സ്ഥാനത്താണ്.

ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാല കൃഷ്ണൻ (3.2 ബില്യൺ), ആർ. പി. ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള (3.2 ബില്യൺ), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (3 ബില്യൺ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് (2.8 ബില്യൺ), ബുർജീൽ ഹോൾ ഡിംഗ്‌സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ, ബൈജൂസ്‌ സ്ഥാപകൻ ബൈജു രവീന്ദ്രൻ എന്നിവരാണ് സമ്പന്ന മലയാളി കളിൽ മുൻ നിരയിൽ.

2.2 ബില്യൺ സമ്പത്തുള്ള ഡോ. ഷംഷീറാണ്‌ ഏറ്റവും സമ്പന്നനായ യുവ മലയാളി. ബൈജു രവീന്ദ്രൻ (2.1 ബില്യൺ)  രണ്ടാം സ്ഥാനത്തും. ഇൻഫോസിസ് സഹ സ്ഥാപകൻ എസ്. ഡി. ഷിബു ലാൽ (1.8 ബില്യൺ), വി- ഗാർഡ് ഗ്രൂപ്പ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (1 ബില്യൺ) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു മലയാളികൾ.

169 ഇന്ത്യക്കാർ ഇടം നേടിയ ശത കോടീശ്വര പട്ടിക യിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി (83.4 ബില്യൺ), അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി (47.2 ബില്യൺ) എച്ച്. സി. എൽ. സഹ സ്ഥാപകൻ ശിവ് നാടാർ (25.6 ബില്യൺ) എന്നിവ രാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.

2,640 ലോക സമ്പന്നരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടിക യിൽ ഒന്നാമത് 211 ബില്യൺ ഡോളർ ആസ്തി യുമായി ലൂയി വിറ്റൻ, സെഫോറ ഫാഷൻ ആഡംബര ബ്രാൻഡു കളുടെ ഉടമ ബെർണാഡ് അർനോൾഡ്. ടെസ്‌ല, സ്‌പേസ് എക്സ്, സഹ സ്ഥാപകൻ ഇലോൺ മസ്‌ക് (180 ബില്യൺ), ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (114 ബില്യൺ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ലോകത്തെ പകുതിയോളം കോടീശ്വരന്മാരുടെ സമ്പത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടിവു വന്നിട്ടുണ്ട് എന്നാണ് ഫോബ്‌സ് അധികൃതരുടെ വിലയിരുത്തൽ. 254 പേർ പട്ടികയിൽ നിന്ന് പുറത്തു പോയപ്പോൾ 150 സമ്പന്നർ പട്ടികയിൽ ആദ്യമായി ഇടം നേടി. Forbes : Billionaires List

- pma

വായിക്കുക: , , , , , ,

Comments Off on ഫോബ്‌സ് ആഗോള സമ്പന്ന പട്ടികയിൽ എം. എ. യൂസഫലിയും ഡോ. ഷംഷീർ വയലിലും മുൻ നിരയിൽ

ലുലു ഹൈപ്പർ മാർക്കറ്റ് റബ്ദാന്‍ മാളില്‍ തുറന്നു

February 7th, 2023

inauguration-lulu-hyper-market-in-rabdan-mall-ePathram
അബുദാബി : ലുലു ഗ്രൂപ്പിൻ്റെ 246 ആമത് ഹൈപ്പർ മാർക്കറ്റ് അബുദാബി ബൈന്‍ അല്‍ ജസ്രൈനിലെ റബ്ദാൻ മാളിൽ തുറന്നു.

ബൈനൽ ജസ്രൈൻ കോപ്പറേറ്റീവ് ബോർഡ് ചെയർമാൻ ശൈഖ് ഹമദ് ബിൻ ബുത്തി അൽ ഹമദ്,  ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി യുടെയും മറ്റ് വിശിഷ്ട അതിഥികളുടെയും സാന്നിദ്ധ്യത്തിൽ ഹൈപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പുതുതായി ആരംഭിച്ച റബ്ദാൻ മാളിലെ 80,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർ മാർക്കറ്റില്‍ ഗ്രോസറി, ഫ്രഷ് ഉൽപ്പന്നങ്ങൾ, ഇലക്ടോണിക്സ്, ഗാർമെൻ്റ്സ്, ഫാഷൻ, സ്റ്റേഷനറി, ഗൃഹോപകരണങ്ങൾ ഉൾപ്പെടെ വിശാലമായ ശേഖരമാണ്.

അബുദാബി എമിറേറ്റിലെ നാല്പതാമത്തെ ഹൈപ്പർ മാർക്കറ്റ് ബൈനൽ ജസ്രൈനിലും പരിസര പ്രദേശ ങ്ങളിലും താമസിക്കുന്ന വർക്കായി ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നൽകാൻ സാധിക്കും.

m-a-yousufali-with-guests-in-246-th-lulu-hyper-market-ePathram

സഹകരണ രംഗത്തെ പ്രമുഖ സ്ഥാപനമായ ബൈനൽ ജസ്രൈനുമായി ചേർന്ന് പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം  എന്ന് എം. എ. യൂസഫലി പറഞ്ഞു.

യു. എ. ഇ. യിൽ കൂടുതൽ ഹൈപ്പർ മാർക്കറ്റു കൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണ്. ഇതിനായി എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്ന യു. എ. ഇ. ഭരണ കർത്താക്കൾക്ക് നന്ദി പറയുന്നു എന്നും അദ്ദേഹം പറഞ്ഞു.

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിൻ്റെ നിർലോഭമായ പിന്തുണയും ലുലു ഗ്രൂപ്പിൻ്റെ വളർച്ചക്കു പങ്ക് വഹിക്കുന്നു എന്നും യൂസുഫലി കൂട്ടിച്ചേർത്തു.

ലുലു ഗ്രൂപ്പ് സി. ഇ. ഒ. സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്റഫ് അലി തുടങ്ങിയവരും പൗര പ്രമുഖരും ലുലു ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. LuLu FB Page

- pma

വായിക്കുക: , , ,

Comments Off on ലുലു ഹൈപ്പർ മാർക്കറ്റ് റബ്ദാന്‍ മാളില്‍ തുറന്നു

Page 11 of 72« First...910111213...203040...Last »

« Previous Page« Previous « കണ്ടൽ ചെടികള്‍ നട്ടു പിടിപ്പിച്ച് പരിസ്ഥിതി ദിനം ആചരിച്ചു
Next »Next Page » ഇടപ്പാളയം പ്രീമിയർ ലീഗ് ഫെബ്രുവരി 26 ന് »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha