അബുദാബി : രാജ്യ ത്തിന്റെ താല്പര്യ ങ്ങള്‍ ഭീമന്‍ കോർപ്പ റേറ്റു കള്‍ക്ക് പണയം നൽകാ നുള്ള പദ്ധതി യു മായാണ് കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നത് എന്ന് വി. അബ്ദു റഹി മാൻ എം. എൽ. എ.
അബുദാബി ശക്തി തിയേറ്റേഴ്സിന്റെ ആഭി മുഖ്യ ത്തിൽ കേരളാ സോഷ്യൽ സെന്റ റില്‍ നടന്ന സ്വീകരണ യോഗ ത്തിൽ സംസാരി ക്കുക യായിരുന്നു അദ്ദേഹം.
തനിക്കു വോട്ട് ചെയ്ത പാവം ജനതയെ മുഴു വൻ അടിമ കളെപ്പോലെ ബാങ്കിന് മുന്നി ൽ യാചക രായി നിർത്തു കയാണ് മോഡി. ഇതി ലൂടെ ആരുടെ താല്പര്യമാണ് സംര ക്ഷി ക്കു ന്നത് എന്ന് എല്ലാവരും തിരിച്ചറി യുന്നുണ്ട്.
കേരള ത്തെ ശ്വാസം മുട്ടിക്കു വാനുള്ള ബി. ജെ. പി. സർക്കാറിന്റെ ശ്രമം, മുഖ്യമന്ത്രി പിണ റായി വിജയ ന്റെ നേതൃത്വ ത്തിൽ നാം ചെറു ത്തു തോൽ പ്പിക്കും.
കേരള ത്തിന്റെ ചരിത്രം തന്നെ മാറ്റി മറിക്കു ന്നതാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച നവ കേരള മിഷൻ. കേരള ത്തിന്റെ നഷ്ടപ്പെട്ടു കൊണ്ടി രിക്കുന്ന പച്ചപ്പ് വീണ്ടെ ടുക്കും. കുള ങ്ങളും തോടു കളും പുഴ കളും മല കളും പാട ശേഖര ങ്ങളും സംരക്ഷി ക്കും എന്നും കേരള ത്തില്‍ ഇടതു മുന്നണിക്ക് വോട്ട് ചെയ്ത പ്രവർ ത്തകർ ഒരി ക്കലും നിരാശ പ്പെടേ ണ്ടി വരില്ല എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
താനാളൂർ പഞ്ചായത് പ്രസിഡന്റ് വി. അബ്ദുൾ റസാഖ് ആശംസാ പ്രസംഗം നടത്തി. ശക്തി പ്രസിഡന്റ് കൃഷ്ണ കുമാർ ചടങ്ങിൽ അദ്ധ്യ ക്ഷത വഹിച്ചു.