തിരുവനന്തപുരം : ലൈംഗിക പീഡന പരാതി യില്‍ ഷൊര്‍ണ്ണൂര്‍ എം. എല്‍. എ. യും സി. പി. എം. നേതാവും പാലക്കാട് ജില്ലാ സെക്രട്ടറി യേറ്റ് അംഗവു മായ പി. കെ. ശശി യെ പാര്‍ട്ടി യുടെ പ്രാഥമിക അംഗത്വ ത്തില്‍ നിന്നും ആറു മാസ ത്തേക്ക് സസ് പെന്‍ഡ് ചെയ്തു.
ഡി. വൈ. എഫ്. ഐ. വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന്, പി. കെ. ശശി യുടെ വിശദീ കരണം ചർച്ച ചെയ്ത ശേഷ മാണ് സി.പി. എം. സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി സ്വീകരി ച്ചത്. പരാതി അന്വേഷി ക്കു വാന്‍ മന്ത്രി എ. കെ. ബാലന്‍, പി. കെ. ശ്രീമതി എന്നി വര്‍ ഉള്‍ പ്പെ ടുന്ന അന്വേഷണ കമ്മീഷനെ പാര്‍ട്ടി നിയോ ഗി ച്ചിരുന്നു.