ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം നല്‍കണം : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

January 11th, 2022

wps-in-uae-wages-protection-system-ePathram
അബുദാബി : സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓരോ മാസവും കൃത്യ സമയത്തു തന്നെ മുഴുവൻ ശമ്പളവും നൽകണം എന്ന് യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം. നിശ്ചിത ദിവസത്തിന് ഉള്ളിൽ തന്നെ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു. പി. എസ്.) വഴി ശമ്പളം ജീവനക്കാരുടെ ബാങ്ക് എക്കൗണ്ടില്‍ നൽകണം. അല്ലാത്ത പക്ഷം കമ്പനികള്‍ പിഴ ഒടുക്കേണ്ടി വരും എന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കി. നിശ്ചിത തീയ്യതി കഴിഞ്ഞ് 10 ദിവസത്തിനകം വേതനം കൈമാറ്റം ചെയ്യപ്പെട്ടില്ല എങ്കിൽ അത് നിയമ ലംഘനമാണ്.

ഡബ്ല്യു. പി. എസ്. സംവിധാനത്തിലൂടെ നിശ്ചിത സമയത്തു തന്നെ ശമ്പളം നൽകിയില്ല എങ്കിൽ ഒരു തൊഴിലാളിക്ക് 1000 ദിർഹം എന്ന രീതിയില്‍ പിഴ ചുമത്തും. കൃത്യസമയത്ത് കൃത്യമായ ശമ്പളം നൽകിയാൽ തൊഴിലാളിയുടെ ഉത്പാദന ക്ഷമത വർദ്ധിക്കും എന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.  (MOHRE_UAE)

 

- pma

വായിക്കുക: , , , , , , , ,

Comments Off on ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം നല്‍കണം : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

പ്രവാസി ദുരിതാശ്വാസ നിധി യിലേക്ക് അപേക്ഷിക്കാം

January 10th, 2022

ogo-norka-roots-ePathram
തിരുവനന്തപുരം : നോർക്ക റൂട്ട്‌സ് വഴി വിതരണം ചെയ്യുന്ന ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള പ്രവാസി മലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കും ഈ സഹായം ലഭിക്കും. ചികിത്സക്കായി 50,000 രൂപ വരെയും മരണപ്പെടുന്ന പ്രവാസിയുടെ അനന്തര അവകാശികൾക്ക് 1,00,000 രൂപ വരെയും പെൺ മക്കളുടെ വിവാഹ ആവശ്യ ത്തിന് 15,000 രൂപ വരെയും ലഭിക്കും. പ്രവാസിയുടെ കുടുംബാംഗങ്ങൾക്ക് ഭിന്ന ശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് 10,000 രൂപ വരെയും ഒറ്റത്തവണയായി സഹായം നൽകുന്നുണ്ട്.

വിശദ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് വെബ് സൈറ്റ് സന്ദര്‍ശിക്കുക. 1800-425-3939 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം.

ഈ സാമ്പത്തിക വർഷം 15.63 കോടി രൂപ 2,483 ഗുണ ഭോക്താക്കൾ ക്കായി ഇതുവരെ വിതരണം ചെയ്തു. തിരുവനന്തപുരം 350, കൊല്ലം 380, പത്തനംതിട്ട 130, ആലപ്പുഴ 140, കോട്ടയം 77, ഇടുക്കി 2, എറണാ കുളം 120, തൃശ്ശൂർ 444, പാലക്കാട് 160, വയനാട് 5, കോഴിക്കോട് 215, കണ്ണൂർ 100, മലപ്പുറം 300, കാസർഗോഡ് 60 എന്നിങ്ങനെ യാണ് ഈ സാമ്പത്തിക വർഷം ഗുണഭോക്താക്കളുടെ ജില്ല തിരിച്ചുള്ള കണക്ക്.

* (പി. എൻ. എക്സ്. 99/202) 

- pma

വായിക്കുക: , , ,

Comments Off on പ്രവാസി ദുരിതാശ്വാസ നിധി യിലേക്ക് അപേക്ഷിക്കാം

അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസം ഹോം ക്വാറന്‍റൈന്‍

January 10th, 2022

covid-19-test-kit-ePathram

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തുന്ന എല്ലാ യാത്ര ക്കാർക്കും ഏഴു ദിവസം നിർബ്ബന്ധിത ഹോം ക്വാറന്‍റൈന്‍ ഏർപ്പെടുത്തും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. കേന്ദ്ര സര്‍ക്കാരിന്‍റെ മാർഗ്ഗ നിർദ്ദേശ പ്രകാരമാണ് പ്രവാസി കളായ യാത്രക്കാര്‍ക്ക് ഏഴു ദിവസം നിർബ്ബ ന്ധിത ഹോം ക്വാറന്‍റൈന്‍ ഏർപ്പെടു ത്തുന്നത്.

കേരളത്തില്‍ എത്തിയതിന്‍റെ എട്ടാം ദിവസം ആർ. ടി. പി. സി.ആർ. പരിശോധന നടത്തും. എയർ പോർട്ടില്‍ എത്തുന്ന യാത്രക്കാരെ ഹൈ-റിസ്‌ക്, ലോ-റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർ എന്നിങ്ങനെ തരം തിരിച്ചാണ് ആർ. ടി. പി. സി. ആർ. പരിശോധന നടത്തുന്നത്. ഹൈ- റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാവർക്കും ആർ. ടി. പി. സി. ആർ. പരിശോധന നടത്തും. നെഗറ്റീവ് ആയാൽ ഏഴു ദിവസം ഹോം ക്വാറന്‍റൈനും എട്ടാമത്തെ ദിവസം ആർ. ടി. പി. സി. ആർ. പരിശോധനയും നടത്തണം.

സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. അതിൽ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 186 പേർക്കും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 64 പേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്. 30 പേർ ക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്.

ലോ റിസ്‌ക് രാജ്യ ങ്ങളിൽ വരുന്നവർക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചി രുന്നത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ അവർക്കും ഹോം ക്വാറന്‍റൈന്‍ വേണം എന്നു സംസ്ഥാനവും ആവശ്യ പ്പെട്ടിരുന്നു. കേന്ദ്ര മാർഗ്ഗ നിർദ്ദേശ പ്രകാരം ഹോം ക്വാറന്‍റൈന്‍ വ്യവസ്ഥകൾ കർശ്ശനം ആക്കുമെന്നും മന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസം ഹോം ക്വാറന്‍റൈന്‍

പ്രവാസി സംരംഭകർക്ക് ജനുവരി 24 ന് നോർക്ക പരിശീലന ക്യാമ്പ്

January 8th, 2022

ogo-norka-roots-ePathram
കോഴിക്കോട് : മലബാർ മേഖല യിൽ പുതിയ സംരംഭകത്വം തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന പ്രവാസി കൾക്കും വിദേശത്തു നിന്നും തിരിച്ചെത്തി യവർക്കും വേണ്ടി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ 2022 ജനുവരി 24 ന് കോഴിക്കോട് വെച്ച് പരിശീലന പരിപാടി സംഘടിപ്പിക്കും എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകളില്‍ നിന്നുള്ളവർക്ക് പങ്കെടുക്കാം. ജനുവരി 15 വരെ നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റന്‍ററിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് 0471 2770534 എന്ന ഫോണ്‍ നമ്പരിലോ nbfc.coordinator @ gmail. com എന്ന ഇ- മെയില്‍ വിലാസത്തിലോ ബന്ധപ്പെ ടണം.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി സംരംഭകർക്ക് ജനുവരി 24 ന് നോർക്ക പരിശീലന ക്യാമ്പ്

കൺസോൾ സാന്ത്വന സംഗമം

January 4th, 2022

chavakkad-console-medical-charitable-trust-ePathram
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പന്ത്രണ്ടാം വാർഷികവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ മുസ്താഖലി ഉല്‍ഘാടനം ചെയ്തു. കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് സി. കെ. ഹക്കിം ഇമ്പാർക്ക് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. എം. അബ്ദുൽ ഹബീബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൃക്ക രോഗി കൾക്കുള്ള ഡയലൈസറു കളുടെ വിതരണം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. വി. സുരേന്ദ്രൻ നിർവ്വഹിച്ചു.

പാവറട്ടി പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അനിൽ കുമാർ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ, ചാവക്കാട് നഗര സഭാ കൗൺസിലർ കെ. വി. സത്താർ, ചാവക്കാട് മർച്ചന്‍റ് അസ്സോസ്സിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്, അഭയം പാലിയേറ്റീവ് ചെയർ പേഴ്‌സൺ മൈമൂന ഹംസ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on കൺസോൾ സാന്ത്വന സംഗമം

Page 45 of 129« First...102030...4344454647...506070...Last »

« Previous Page« Previous « ഫീച്ചർ ഫിലിം നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
Next »Next Page » തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ പരിശീലനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha