തിരുവനന്തപുരം : കൊവിഡ് ഒമിക്രോൺ വകഭേദം വ്യാപകമാവുന്ന സാഹചര്യത്തിൽ രാജ്യമെങ്ങും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. 2022 നെ വരവേൽക്കാനുള്ള ആഘോഷ പരിപാടികൾക്ക് വിവിധ സംസ്ഥാന സർക്കാരുകൾ കര്‍ശ്ശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രി കാല നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച കൂടിയുള്ള ദിവസങ്ങളില്‍ രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ യാത്രാ നിയന്ത്രണവും ആളുകള്‍ കൂട്ടം കൂടുന്നതും വിലക്കിയിട്ടുണ്ട്.
ഡിസംബർ 31 ന് രാത്രി 10 മണിക്കു ശേഷം പുതുവത്സര ആഘോഷം അനുവദിക്കുകയില്ല. ഹോട്ടലുകൾ, ബാറു കൾ, ക്ലബ്ബുകൾ, തിയ്യേറ്ററുകൾ തുടങ്ങിയവയിലെ സീറ്റിംഗ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും. (പബ്ലിക് റിലേഷന്‍സ്)