ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പന്ത്രണ്ടാം വാർഷികവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ മുസ്താഖലി ഉല്‍ഘാടനം ചെയ്തു. കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് സി. കെ. ഹക്കിം ഇമ്പാർക്ക് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. എം. അബ്ദുൽ ഹബീബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൃക്ക രോഗി കൾക്കുള്ള ഡയലൈസറു കളുടെ വിതരണം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. വി. സുരേന്ദ്രൻ നിർവ്വഹിച്ചു.
പാവറട്ടി പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അനിൽ കുമാർ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ, ചാവക്കാട് നഗര സഭാ കൗൺസിലർ കെ. വി. സത്താർ, ചാവക്കാട് മർച്ചന്‍റ് അസ്സോസ്സിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്, അഭയം പാലിയേറ്റീവ് ചെയർ പേഴ്‌സൺ മൈമൂന ഹംസ എന്നിവര്‍ സംബന്ധിച്ചു.