ഐ. വി. ശശി സ്മാരക ഫിലിം ഫെസ്റ്റി വല്‍ : ‘സാവന്ന യിലെ മഴ പ്പച്ച കൾ’ മികച്ച സിനിമ

May 1st, 2018

al-ain-film-club-3rd-film-fest-seema-iv-sasi-award-ePathram

അബുദാബി : അൽഐൻ ഫിലിം ക്ലബ്ബ് സംഘടി പ്പിച്ച ഐ. വി. ശശി സ്മാരക ഹ്രസ്വ ഫിലിം ഫെസ്റ്റി വലിൽ മികച്ച സിനിമ യായി ‘സാവന്ന യിലെ മഴ പ്പച്ച കൾ’ തെരഞ്ഞെ ടുത്തു. ഈ ചിത്രം ഒരുക്കിയ നൗഷാദ് മികച്ച സംവി ധായക നു മായി.

‘സോലി ലൊക്വി’ യാണ് മികച്ച രണ്ടാമത്തെ സിനിമ. (സംവി ധാനം : നിസ്സാര്‍ ഇബ്രാഹിം). ‘ഭരതന്റെ സംശയം’ എന്ന ചിത്ര ത്തിലെ പ്രക ടന ത്തി ലൂടെ പ്രകാശൻ തച്ചങ്ങാട് മികച്ച നടനും ‘ശാക്തേയ’ എന്ന ചിത്ര ത്തി ലൂടെ അനന്ത ലക്ഷ്മി മികച്ച നടിയും ആയി തെര ഞ്ഞെടുക്ക പ്പെട്ടു.

ananthalakshmi-epathram

അനന്ത ലക്ഷ്മി : മികച്ച നടി

മികച്ച തിരക്കഥാകൃത്ത് : അനിൽ പരമേശ്വരൻ (പെർ കെ ജി), മികച്ച രണ്ടാ മത്തെ നടൻ : റഹിം പൊന്നാനി (പെർ കെ ജി ), മികച്ച രണ്ടാമത്തെ നടി : ജയ മേനോൻ, മികച്ച ക്യാമറ : ഷാഫി സെയ്ദു & അരുൾ (സാവന്ന യിലെ മഴ പ്പച്ച കൾ), മികച്ച ചിത്ര സംയോജനം : സമീർ അലി (സോലി ലൊക്വി), മികച്ച ബാല താരം : മാസ്റ്റർ ഷായൻ (സോലി ലൊക്വി & ദി ഫ്ലയിങ് സ്പാരോവസ്), മാസ്റ്റർ അനന്ദു (അർ റഹ്മ) തുട ങ്ങിയ വയാണ് മറ്റു പുരസ്കാര ങ്ങൾ.

അൽ ഐൻ അൽ വഹാ മാളിലെ ഡ്രീoസ് തിയ്യേ റ്റ റിൽ നടന്ന ഫിലിം ഫെസ്റ്റിലെ വിജയി കൾക്ക് ഐ. വി. ശശി യുടെ പത്നിയും അഭിനേത്രി യു മായ സീമ യും മകന്‍ അനി ഐ. വി. ശശി യും സംവിധായ കനും നിർമ്മാ താവു മായ സോഹൻ റോയ് എന്നിവര്‍ പുരസ്‌കാ രങ്ങൾ സമ്മാനിച്ചു.

27 ഹ്രസ്വ ചല ച്ചിത്ര ങ്ങളിൽ നിന്നു തെര ഞ്ഞെ ടുത്ത 11 ചിത്ര ങ്ങളാണു മത്സര ത്തില്‍ പ്രദര്‍ശി പ്പിച്ചത്. ചലച്ചിത്ര സംവിധായ കരായ സലാം ബാപ്പു, സജി സുരേന്ദ്രൻ എന്നി വര്‍ ആയിരുന്നു ജൂറി അംഗങ്ങൾ.

യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ ത്തകനും അഭി നേതാ വുമായ കെ. കെ. മൊയ്തീൻ കോയ പ്രധാന വേഷ ത്തിൽ അഭി നയിച്ച ‘ഇവാൻ ജൂലിയ’ എന്ന ചിത്രവും ബാല പീഡന ത്തിന്ന് എതിരെ വിരൽ ചൂണ്ടുന്ന ഫിലിം ക്ലബ് പ്രവർ ത്തകർ ഒരുക്കിയ ‘ഖണ്ഡ മണ്ഡല’ എന്ന ചിത്ര വും പ്രദർ ശന സിനിമ കളായി അവതരിപ്പിച്ചു.

ഫിലിം ക്ലബ്ബ് രക്ഷാധി കാരി മധു, അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡണ്ട് ശശി സ്റ്റീഫൻ, ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോ ത്തമന്‍ തുടങ്ങിയവര്‍ പ്രസം ഗിച്ചു. സംഘാട കരായ നൗഷാദ് വളാഞ്ചേരി, ഷബീക്ക് തയ്യിൽ, ബൈജു പട്ടാളി, ഉല്ലാസ് തറയിൽ, പ്രബീഷ്, ബാബൂസ്, ലജീബ്, സന്തോഷ് പിള്ള എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

Comments Off on ഐ. വി. ശശി സ്മാരക ഫിലിം ഫെസ്റ്റി വല്‍ : ‘സാവന്ന യിലെ മഴ പ്പച്ച കൾ’ മികച്ച സിനിമ

സൗദി യിലെ സിനിമാ തിയ്യേറ്ററു കളുടെ പ്രവർത്തനത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം

April 23rd, 2018

cinema-in-saudi-arabia-ePathram
റിയാദ് : സൗദി അറേബ്യയില്‍ സിനിമാ തിയ്യേറ്റര്‍ പ്രവര്‍ ത്തി പ്പിക്കു ന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറ പ്പെടു വിച്ചു. ഏപ്രില്‍ 18 മുതലാണ് സൗദി അറേബ്യയില്‍ സിനിമ പ്രദര്‍ശി പ്പിച്ചു തുടങ്ങിയത്.

സിനിമ കളു ടെയും തിയ്യേറ്റ റുകളുടെയും ചുമതല യുളള ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ യുമായി സഹ കരി ച്ചു കൊണ്ടാണ് മുനിസിപ്പല്‍ – ഗ്രാമ കാര്യ മന്ത്രാ ലയം സിനിമാ തിയ്യേറ്റ റുകള്‍ ക്കുളള പ്രവര്‍ ത്തന നിയമാ വലി തയ്യാറാക്കി യിട്ടുള്ളത്.

1500 മീറ്റര്‍ പരിധിക്ക് ഉള്ളിൽ സിനിമാ തിയ്യേറ്ററു കള്‍ക്ക് ലൈസന്‍സ് അനുവദി ക്കുക യില്ല. പെട്രോള്‍ സ്റ്റേഷനു കള്‍, ഗ്യാസ് വിതരണ കേന്ദ്രം, വിദ്യാലയ ങ്ങള്‍, ഇന്‍ഡ സ്ട്രി യല്‍ യൂണി റ്റുകള്‍ എന്നിവിട ങ്ങളില്‍ നിന്ന് 100 മീറ്റർ ദൂര പരിധി പാലിക്കണം.

മുന്നൂറ് സീറ്റു കളു ളള തിയ്യേ റ്ററിന് 100 കാറു കള്‍ ക്കുള്ള പാർക്കിംഗ് സൗകര്യം ഒരുക്കണം. തിയ്യേറ്റ റിന് അടു ത്തുളള റോഡു കളില്‍ പാര്‍ക്കിംഗിന് അനുവാദം നൽകില്ല.

റോഡു കളോട് ചേര്‍ന്ന് ടിക്കറ്റ് വില്‍പ്പന കൗണ്ടര്‍ സ്ഥാപിക്കു വാനോ താഴത്തെ നില യില്‍ വാണിജ്യ, വിനോദ ആവ ശ്യ ങ്ങള്‍ക്ക് ഉപയോഗി ക്കുവാനോ പാടില്ല.  തിയ്യേറ്റ റു കളുടെ താഴത്തെ നില പാര്‍ക്കിംഗിന് മാത്ര മാണ് അനു വദിക്കുക.

 

- pma

വായിക്കുക: , , ,

Comments Off on സൗദി യിലെ സിനിമാ തിയ്യേറ്ററു കളുടെ പ്രവർത്തനത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം

ഒമര്‍ ഷറീഫിന്റെ ‘സൈലൻസ്’ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു

April 23rd, 2018

omar-sherif-short-film-silence-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ മുൻ മാനേജിംഗ് കമ്മറ്റി അംഗവും സിനിമാ പ്രവർത്ത കനു മായ ഒമർ ഷറീഫ് സംവിധാനം ചെയ്ത ‘സൈലൻസ്’ എന്ന ഹ്രസ്വ സിനിമ യുടെ പ്രദർശനവും ഓപ്പൺ ഫോറവും കെ. എസ്. സി. യിൽ സംഘടിപ്പിച്ചു.

കെ. എസ്. സി. കലാ വിഭാഗം സെക്രട്ടറി പ്രകാശ് പല്ലി ക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേ റിയൻ ഫൈസൽ ബാവ സിനിമ യെ പരിചയ പ്പെടുത്തി.

കാലം പറയേണ്ടതായ സമകാലിക രാഷ്ട്രീയം തന്മയത്വ ത്തോടെ ദൃശ്യ വല്‍ക്കരിക്കുവാന്‍ സംവിധായകന് സാധിച്ചു എന്ന് ഓപ്പൺ ഫോറ ത്തിൽ പ്രേക്ഷ കര്‍ അഭി പ്രായ പ്പെട്ടു. സംവി ധായകൻ ഒമർ ഷറീഫ് പ്രേക്ഷ കരു മായി സംവദിച്ചു.

- pma

വായിക്കുക: , ,

Comments Off on ഒമര്‍ ഷറീഫിന്റെ ‘സൈലൻസ്’ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു

സൗദി അറേബ്യ യിൽ സിനിമ പ്രദർശനം തുടങ്ങി

April 19th, 2018

black-panther-screening-kicks-off-1st-new-cinema-in-saudi-arabia-ePathram
റിയാദ്: സൗദി അറേബ്യയിലെ ആദ്യ സിനിമ പ്രദർശന ത്തിന് വർണ്ണാഭ മായ തുടക്കം. റിയാദി ലെ കിംഗ് അബ്ദുല്ല ഫിനാന്‍ ഷ്യല്‍ ഡിസ്ട്രി ക്ടില്‍ ഒരുക്കിയ സിനിമാ തിയ്യേ റ്ററിൽ ഏപ്രില്‍ 18 ബുധ നാഴ്ച യാണ് ‘ബ്ലാക്ക് പാന്തര്‍’ എന്ന ഹോളി വുഡ് സിനിമ പ്രദര്‍ശി പ്പിച്ചത്.

ഷാഡ്വിക് ബോസ് മാന്‍ മുഖ്യ വേഷ ത്തില്‍ എത്തുന്ന സൂപ്പർ ഹീറോ സിനിമ യായ ‘ബ്ലാക്ക് പാന്ഥര്‍’ കാണു വാനായി ചല ച്ചിത്ര വ്യവ സായ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ യുള്ള ക്ഷണിക്ക പ്പെട്ട സദസ്സ് സംബന്ധിച്ചു.

അമേരി ക്കൻ മൾട്ടി സിനിമ എന്‍റർ ടെയ്ൻ മെന്‍റ് (എ. എം. സി.) കമ്പനി അത്യാ ധുനിക സൗകര്യ ങ്ങ ളോടെ ലോകോ ത്തര നില വാര ത്തില്‍ ഒരു ക്കിയ ഇൗ തിയ്യേറ്റ റില്‍ മേയ് മാസം മുതൽ  പൊതു ജന ങ്ങൾക്കു വേണ്ടി സിനിമകള്‍ പ്രദർശിപ്പിക്കും.

Image Credit : Saudi Press Agency

- pma

വായിക്കുക: , ,

Comments Off on സൗദി അറേബ്യ യിൽ സിനിമ പ്രദർശനം തുടങ്ങി

സുവീരന്റെ ‘മഴയത്ത്’ ട്രെയിലറും ഗാന ങ്ങളും റിലീസ് ചെയ്തു

April 18th, 2018

aparna-gopinath-suveeran-mazhayath-ePathram
ദുബായ് : പ്രശസ്ത സംവിധായകന്‍ സുവീരൻ ഒരുക്കുന്ന ‘മഴയത്ത്’ എന്ന സിനിമയുടെ ട്രെയി ലറും ഗാന ങ്ങളും പുറത്തിറക്കി.

ദുബായില്‍ വെച്ച് നടന്ന ചടങ്ങില്‍ സംഗീ ത സംവി ധായ കൻ ഗോപി സുന്ദർ, നിർമ്മാ താക്ക ളായ നികേഷ് റാം, ടി. സി. ബ്രിജേഷ്, നിതീഷ് മനോ ഹരൻ എന്നിവർ ചേർ ന്നാണ് പ്രകാ ശനം നിര്‍വ്വ ഹിച്ചത്.

ചിത്രത്തിലെ രണ്ട് പാട്ടു കള്‍ക്ക് സംഗീതം പകര്‍ന്നത് ഗോപീ സുന്ദര്‍. ‘അകലുമ്പോള്‍ അരികെ അണയാന്‍..’ എന്നു തുടങ്ങുന്ന വിജയ് യേശു ദാസ് ആലപിച്ച ഗാനവും ‘ആരോ വരുന്നതായ് തോന്നിയ…’ എന്നു തുടങ്ങുന്ന ദിവ്യ എസ്. മേനോന്‍ പാടിയ ഗാനവും അതി മനോ ഹര മായി സുവീരൻ ചിത്രീ കരി ച്ചിരിക്കുന്നു.

ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ നികേഷ് റാം, അപര്‍ണ്ണാ ഗോപിനാഥ്, നന്ദനാ വര്‍മ്മ എന്നിവരും കൂടാതെ മനോജ് കെ. ജയൻ, ശാന്തി കൃഷ്ണ, സുനിൽ‌ സുഖദ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വരും അഭി നയി ക്കുന്നു.

ദേശീയ അവാർഡ് നേടിയ ബ്യാരിക്ക് ശേഷം സുവീരൻ സംവിധാനം ചെയ്യുന്ന ‘മഴയത്ത്’ എന്ന സിനിമ യിൽ അച്ഛനും അമ്മയും 12 വയസ്സു ള്ള മകളും അട ങ്ങിയ മധ്യവര്‍ഗ്ഗ കുടുംബ ത്തില്‍ അപ്ര തീക്ഷിത മായി ഉണ്ടാ കുന്ന അനിഷ്ട സംഭവ ങ്ങളാണ് ഉദ്വേഗ ഭരിത മായി അവ തരി പ്പിച്ചി ട്ടുള്ളത്.

- pma

വായിക്കുക: , , ,

Comments Off on സുവീരന്റെ ‘മഴയത്ത്’ ട്രെയിലറും ഗാന ങ്ങളും റിലീസ് ചെയ്തു

Page 17 of 24« First...10...1516171819...Last »

« Previous Page« Previous « മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു : ത്രിപുര മുഖ്യമന്ത്രി
Next »Next Page » ഭിക്ഷാടന നിരോധനം : യു. എ. ഇ. യില്‍ കരട് നിയമ ത്തിന് അംഗീകാരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha