അങ്കമാലി : ആലുവ സബ് ജയിലില്‍ നിന്നും കോടതിയില്‍ എത്തിച്ച ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടു. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിലേക്ക് വിടാന്‍ കോടതി ഉത്തരവിട്ടു.
അഡ്വ : രാം കുമാര്‍ ആണ് ദിലീപിനു വേണ്ടി കേസില്‍ ഹാജരായത്. ജാമ്യത്തിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലുവ സബ്ജയിലില്‍ നിന്നും രാവിലെ 10 .25 നാണ് ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്. അഞ്ച് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവ്. കോടതി വളപ്പില്‍ വന്‍ ജനാവലി കൂവി വിളികളോടെയാണ് ദിലീപിനെ സ്വാഗതം ചെയ്തത്. ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും രണ്ട് ദിവസത്തിനു ശേഷം ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.