ന്യൂഡൽഹി : നടി ഭാവനയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പോലീസ് ഉടൻ പിടികൂടും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ന്യൂഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . സംഭവ സമയത്ത് നടിയുടെ വാഹനം ഓടിച്ചിരുന്ന മാർട്ടിൻ മുൻ ഡ്രൈവർ സുനിൽ എന്നിവരെ കേന്ദ്രികരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുനിലിന് വേണ്ടി പോലീസ് സംസ്ഥാനം ആകമാനം വലവീശിയിട്ടുണ്ട് . സുനിലിനെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ റൂറൽ പോലീസ് മേധാവിയെ 9497996979 എന്ന നമ്പറിൽ വിവരം അറിയിക്കണം എന്ന് പോലീസ് അറിയിച്ചു .
സിറ്റി റൂറൽ പോലീസിന്റെ സംയുക്ത ടീമാണ് കേസ് അന്വേഷിക്കുന്നത് എന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.