ഇന്ത്യൻ സുന്ദരി മാനുഷി ചില്ലർക്ക് ലോകസുന്ദരിപ്പട്ടം

November 19th, 2017

manushi-chhillar_epathram

ചണ്ഡീഗഡ്: പതിനേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യൻ സുന്ദരിക്ക് ലോകസുന്ദരിപ്പട്ടം. ഹരിയാനയിൽ നിന്നുള്ള മാനുഷി ചില്ലർ ആണ് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത്. 2000 ൽ പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോകസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയുടെ ആറാമത്തെ ലോക കിരീടമാണിത്. 21 വയസ്സുകാരിയായ മാനുഷി മെഡിക്കൻ വിദ്യാർഥിനിയാണ്.

മാനുഷിക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമടക്കം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മൽസരത്തിനിടെ വിധികർത്താക്കൾ ചോദിച്ച ഒരു ചോദ്യത്തിന്റെ ഉത്തരമാണ് മാനുഷിക്ക് കിരീടനേട്ടം സമ്മാനിച്ചത്. ഏറ്റവും പ്രതിഫലം അർഹിക്കുന്ന ജോലി ഏതെന്നായിരുന്നു ചോദ്യം. അതിനുത്തരമായി “അമ്മ” എന്നാണ് മാനുഷി പറഞ്ഞത്.അമ്മ എന്ന ജോലിക്ക് ഒരിക്കലും പണമല്ല മറിച്ച് സ്നേഹവും ബഹുമാനവുമാണ് പ്രതിഫലം എന്ന് മാനുഷി വ്യക്തമാക്കി. ഇതിനെ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

- അവ്നി

വായിക്കുക: , ,

Comments Off on ഇന്ത്യൻ സുന്ദരി മാനുഷി ചില്ലർക്ക് ലോകസുന്ദരിപ്പട്ടം

സ്തനാർബുദ ബോധ വത്കരണം നടത്തി

October 29th, 2017

uae-exchange-breast-cancer-awareness-ePathram
അബുദാബി : യു. എ. ഇ. എക്സ് ചേഞ്ചിന്റെ ഗ്ലോബൽ ഹെഡ്ക്വാർട്ടേ ഴ്സിൽ വനിതാ ജീവന ക്കാർക്കും അതിഥി കൾക്കും സ്തനാർബുദ ബോധ വൽക്കരണം നടത്തി.

ബ്രൈറ്റ്‌ പോയിന്റ് റോയൽ വിമൻസ് ആശു പത്രി യിലെ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം കൺ സൾട്ടന്റ് ഡോ. ജുമാ ലോധ പരി പാടിക്ക് നേതൃത്വം നൽകി.

ആഗോള തല ത്തിൽ നടക്കുന്ന സ്തനാർബുദ അവബോധ മാസാ ചരണ ത്തിന്റെ ഭാഗ മായാണ് പരിപാടി സംഘ ടിപ്പിച്ചത്. സ്തനാർബുദം പ്രതി രോധി ക്കുവാനും സ്വയം തിരിച്ചറി യുവാനും ആരോഗ്യ പര മായ ജീവിത ശൈലി സ്വീകരി ക്കുവാനും പരിശീലനം നൽകി.

സൗജന്യ മാമോഗ്രാം വൗച്ചറും സ്തനാർബുദ അവ ബോധ ബ്രൗഷറു കളും ഉൾപ്പെടെയുള്ള ബാഗു കളും വിതരണം ചെയ്തു.

സ്ത്രീ ശാക്തീ കരണ ത്തിന്റെ ഭാഗ മായി യു. എ. ഇ. എക്സ് ചേഞ്ചിലെ വനിത കൾ അന്താ രാഷ്ട്ര വനിതാ ദിന ത്തിൽ ആരംഭിച്ച ‘നെറ്റ്‌ വർക്ക് ഓഫ് വുമൺ’ എന്ന കൂട്ടായ്മ യുടെ നേതൃത്വ ത്തില്‍ ആയിരുന്നു ബോധ വൽക്കരണ പരിപാടി സംഘടിപ്പിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on സ്തനാർബുദ ബോധ വത്കരണം നടത്തി

നികുതി വെട്ടിപ്പ് : നടി അമലാ പോളിനെതിരെ അന്വേഷണം

October 29th, 2017

amala_epathram

പോണ്ടിച്ചേരി : റോഡ് നികുതിയിനത്തിൽ 20 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരിൽ പ്രശസ്ത സിനിമാതാരം അമലാ പോളിനെതിരെ അന്വേഷണം. അമലയുടെ പുതിയ ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് അവരെ നേരിട്ട് അറിയുക പോലും ചെയ്യാത്ത പോണ്ടിച്ചേരിയിലുള്ള ഒരു എഞ്ചിനീയറിങ്ങ് വിദ്യാർഥിയുടെ പേരിലാണെന്ന് വ്യക്തമായി.

ഒരു കോടി 12 ലക്ഷം രൂപ വിലയുള്ള മെർസിഡിസ് എ ക്ലാസ്സ് ബെൻസ് കേരളത്തിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ നികുതിയിനത്തിൽ 20 ലക്ഷം അടക്കണമെന്ന സാഹചര്യത്തിൽ വ്യാജ വിലാസം ഉപയോഗിച്ച് വെറും ഒന്നേകാൽ ലക്ഷം രൂപയ്ക്ക് പോണ്ടിച്ചേരിയിൽ വെച്ച് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണിത്. പോണ്ടിച്ചേരിയിലാണ് രജിസ്റ്റർ ചെയ്തതെങ്കിലും ബെൻസ് ഓടുന്നത് കൊച്ചി ഇടപ്പള്ളിയിലാണ്.

- അവ്നി

വായിക്കുക: , , , ,

Comments Off on നികുതി വെട്ടിപ്പ് : നടി അമലാ പോളിനെതിരെ അന്വേഷണം

റോഹിംഗ്യ : അഭയാര്‍ത്ഥി കള്‍ക്ക് നേരെ നടന്നത് നര നായാട്ട് എന്ന് ആംനെസ്റ്റി

October 19th, 2017

srilankan-war-crimes-epathram

ന്യൂയോര്‍ക്ക് : മ്യാൻമറിൽ സ്ത്രീ – പുരുഷ ഭേദമന്യേ ആയിര ക്കണ ക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥി കള്‍ക്ക് നേരെ ആസൂത്രി തവും ഏക പക്ഷീയവു മായ ആക്ര മണ വും നര നായാട്ടു മാണ് നടന്നത് എന്ന് മനുഷ്യാ വ കാശ സംഘടന യായ ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ ആരോ പിച്ചു.

മുഴുവന്‍ റോഹിംഗ്യ കളേയും രാജ്യത്ത് നിന്ന് ഓടി ക്കുക എന്ന ലക്ഷ്യ ത്തോടെ നടന്ന ആക്രമ ങ്ങള്‍ പ്രധാന മായും അരങ്ങേറിയത് വടക്കന്‍ റാഖീന്‍ പ്രവിശ്യ യില്‍ ആയിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.

റോഹിംഗ്യന്‍ അഭ യാര്‍ത്ഥി കളേയും ഇവരെ സഹായി ക്കുവാന്‍ എത്തിയ സാമൂഹ്യ പ്രവര്‍ ത്തകര്‍, മാധ്യമ പ്രവര്‍ ത്തകര്‍, ബാംഗ്ലാ ദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നി വരില്‍ നിന്നും ലഭിച്ച വിവര ങ്ങള്‍ ഉൾ ക്കൊള്ളി ച്ചു കൊണ്ടാണ് ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ റിപ്പോര്‍ട്ട് തയ്യാ റാക്കി യിരി ക്കുന്നത്.

ഗ്രാമങ്ങളി ലേക്ക് കടന്നു വന്ന സൈന്യം ആളു കളെ ബന്ദി കളാക്കി. പുരുഷന്‍ മാരേയും മുതി ര്‍ന്ന ആണ്‍ കുട്ടി കളേ യും വെടി വെച്ചു കൊന്നു. പിന്നീട് കൊള്ള യടി ക്കുക യും സ്ത്രീകളെ ക്രൂര മായി മര്‍ദ്ദി ക്കുകയും ബലാ ത്സംഗം ചെയ്യുകയും ചെയ്തു. സൈന്യം ഗ്രാമ ങ്ങള്‍ക്ക് കൂട്ട ത്തോടെ തീ വെച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on റോഹിംഗ്യ : അഭയാര്‍ത്ഥി കള്‍ക്ക് നേരെ നടന്നത് നര നായാട്ട് എന്ന് ആംനെസ്റ്റി

ശമ്പള വര്‍ദ്ധന : നഴ്‌സുമാര്‍ പണി മുടക്കിലേക്ക്

October 18th, 2017

nurse_epathram
തൃശൂര്‍ : സ്വകാര്യ ആശുപത്രി കളില്‍ നവംബര്‍ 20 നുള്ളിൽ നഴ്‌സു മാരുടെ ശമ്പള വര്‍ദ്ധന നടപ്പി ലാക്കി യില്ല എങ്കില്‍ വീണ്ടും സമരം ആരംഭിക്കും എന്ന് യുണൈറ്റഡ് നഴ്‌സസ് അസോസ്സി യേഷൻ.

സംസ്ഥാന വ്യാപകമായി സ്വകാര്യ ആശു പത്രി കളുടെ പ്രവര്‍ത്തനം സ്തംഭി പ്പിക്കുന്ന തര ത്തില്‍ പണി മുടക്ക് നടത്തും എ ന്നാണ് നഴ്‌സു മാരുടെ സംഘടന യായ യു. എന്‍. എ. യുടെ തീരുമാനം.

സ്വകാര്യ ആശുപത്രി കളിലെ നഴ്‌സു മാരുടെ കുറഞ്ഞ വേതനം 20,000 രൂപ യാക്കി വര്‍ദ്ധിപ്പി ക്കുവാൻ സംസ്ഥാന സര്‍ക്കാര്‍ തീരു മാനിച്ചിരുന്നു. നവംബര്‍ 20 നകം ശമ്പള വര്‍ദ്ധ നവ് സംബന്ധിച്ച ഉത്തരവ് ഇറക്കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാ പനം.

എന്നാല്‍ കഴിഞ്ഞ മിനിമം വേതന സമിതി യോഗ ത്തില്‍ ശമ്പള വര്‍ദ്ധ നവ് നടപ്പിലാക്കാൻ കഴിയില്ലാ എന്ന് ആശു പത്രി ഉടമ കളുടെ സംഘടന നിലപാട് എടുത്തിരുന്നു. ഈ സാഹചര്യത്തി ലാണ് വീണ്ടും സമരം എന്ന തീരു മാന ത്തിലേക്ക് യുണൈറ്റഡ് നഴ്‌സസ് അസോസ്സി യേഷൻ എത്തുന്നത്.

- pma

വായിക്കുക: , , , , , , , ,

Comments Off on ശമ്പള വര്‍ദ്ധന : നഴ്‌സുമാര്‍ പണി മുടക്കിലേക്ക്

Page 48 of 59« First...102030...4647484950...Last »

« Previous Page« Previous « ശബരി മലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കും : മുഖ്യമന്ത്രി
Next »Next Page » ദീപാവലി ആശംസകൾ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha