അബുദാബി : വൈവിധ്യമാർന്ന അൻപതോളം തരം പൂട്ടുകൾ ഒരുക്കി അബുദാബി മദീനാ സായിദ് ഷോപ്പിംഗ് സെന്ററിൽ പുട്ടു മേള അര ങ്ങേറി.
നാടൻ പുട്ടിൽ ചേർക്കുന്ന നാളികേര ത്തിന് പകരം വേവിച്ച മസാലയും കോഴിയും ചെമ്മീനും ഇറച്ചിയും വിവിധ തരം പച്ച ക്കറി കളും അടക്കം നിരവധി വിഭവ ങ്ങൾ ചേർത്തിട്ടാണ് വൈവിധ്യ മാർന്ന അൻപതോളം പുട്ടു കൾ ഈ മേള യിൽ ഒരുക്കി യത്.
ബിരിയാണി പ്പുട്ട്, ചിക്കൻ കറി പ്പുട്ട്, ചെമ്മീൻ കറി പ്പുട്ട്, എന്നിങ്ങനെ നാവിൽ രുചിയൂറും വിധമുള്ള പുട്ടുകളും ബനാനപ്പുട്ട്, മാർബിൾപ്പുട്ട്, തുടങ്ങിയ ആകർഷക ങ്ങളായ പേരു കളിലുള്ള പുട്ടു കളും ഇവിടെ സന്ദർശക ർക്കായി ഒരുക്കി യിരുന്നു.
പുട്ടിനോടൊപ്പം കഴിക്കു വാനായി നാടൻ പയറു കറിയും മീൻ മസാല, ബീഫ് പെരളൻ മലബാർ ചിക്കൻ കറി എന്നിവയും തയ്യാ റാക്കി യിരുന്നു. റമദാൻ വ്രതാരംഭത്തോട് അനു ബന്ധിച്ചു നടത്തിയ പുട്ടു മേള യിലേക്ക് വിവിധ രാജ്യ ക്കാരായ നിരവധി പേർ എത്തിച്ചേർന്നു.