ബ്യാരി ഭാഷക്ക്​ ലിപി : പതിമൂന്നു സ്വരാക്ഷര ങ്ങളും ഒമ്പത്​ അക്കങ്ങളും

September 14th, 2020

beary-language-letter-and-numbers-new-script-ePathram
കാസര്‍ഗോഡ് : ബ്യാരി ഭാഷക്ക് ലിപി യായി. ഇതു വരെ വാ മൊഴിയായി മാത്രം നില നിന്നിരുന്ന ബ്യാരി ഭാഷ യുടെ സ്ക്രിപ്റ്റ് വികസിപ്പിച്ച് എടുത്തത് കർണ്ണാടക ബ്യാരി സാഹിത്യ അക്കാദമിയാണ്. പതിമൂന്നു സ്വരാക്ഷര ങ്ങളും മുപ്പത്തി മൂന്നു വ്യഞ്ജനാക്ഷര ങ്ങളും ഒമ്പത് അക്ക ങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ണ്ണാടക അതിര്‍ത്തിയിലെ കാസര്‍ഗോഡ് പ്രദേശ ങ്ങളിലും തീരദേശ കർണ്ണാടക യിലും ദക്ഷിണ കന്നട, കുടക് എന്നീ മേഖല കളിലും ഏറെ ഉപയോഗി ക്കുന്ന ലിപി ഇല്ലാത്ത ഭാഷ യാണ് ബ്യാരി.

അക്ഷരങ്ങളും അക്കങ്ങളും തീരുമാനിച്ചതോടെ തീരദേശ കർണ്ണാടക യിലെ സ്കൂളു കളില്‍ മൂന്നാം ഭാഷയായി ബ്യാരി പാഠ്യ പദ്ധതി യിൽ ഉൾപ്പെടുത്തണം എന്നും സാഹിത്യ അക്കാദമി ആവശ്യപ്പെട്ടിട്ടുണ്ട്.

അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ കഴിയുന്ന പുതിയ ബ്യാരി ആപ്പ്, പുതിയ ലിപി ഉപയോഗിച്ച് 2021 ലെ ബ്യാരി കലണ്ടറും അക്കാദമി പുറത്തിറക്കും.

- pma

വായിക്കുക: , , , ,

Comments Off on ബ്യാരി ഭാഷക്ക്​ ലിപി : പതിമൂന്നു സ്വരാക്ഷര ങ്ങളും ഒമ്പത്​ അക്കങ്ങളും

ബി. എസ്. യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു

August 3rd, 2020

yeddyurappa-pooja-epathram
ബെംഗളൂരു : കര്‍ണ്ണാടക മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്നുള്ള വിവരം ട്വിറ്ററിലൂടെ ബി. എസ്. യെദ്യൂരപ്പ തന്നെയാണ് പുറത്തു വിട്ടത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ളവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടർ മാരുടെ നിർദ്ദേശ പ്രകാരം ആശുപത്രി യിൽ ചികിത്സ തേടി. തന്റെ ആരോഗ്യനില തൃപ്തികരം തന്നെ എന്നും കഴിഞ്ഞ ദിവസ ങ്ങളിൽ താനുമായി സമ്പർക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ക്വാറന്റൈനില്‍ പോകണം എന്നും അദ്ദേഹം അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ബി. എസ്. യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു

തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ല :  ബി. എസ്. യെദ്യൂരപ്പ

April 5th, 2020

yeddyurappa-epathram

ബാംഗ്ലൂര്‍ : കേരള കര്‍ണ്ണാടക അതിര്‍ത്തിയിലെ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കുവാൻ കഴി യില്ല എന്നും  ജന ങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനം എന്നും കര്‍ണ്ണാടക മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ.

അതിര്‍ത്തി തുറക്കണം എന്ന് ആവശ്യപ്പെട്ട് എച്ച്. ഡി. ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടി യിലാണ് ബി. എസ്. യെദ്യൂരപ്പ ഇക്കാര്യം പറഞ്ഞത്. അതിര്‍ത്തി അടച്ചത് പെട്ടെന്ന്‌ എടുത്ത തീരുമാനം ആയിരുന്നില്ല.

അതിര്‍ത്തി പ്രദേശങ്ങളിലെ ആരോഗ്യ സ്ഥിതിയെ ക്കുറിച്ച് കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം എടുത്ത തീരുമാനം തന്നെയാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോ സ്സിയേഷന്റെ കണക്കുകള്‍ പ്രകാരം കാസര്‍ ഗോഡും സമീപ പ്രദേശ ങ്ങളിലും ഭയപ്പെടു ത്തുന്ന രീതിയില്‍ കൊവിഡ്-19 വ്യാപനം ഉയര്‍ന്നിരുന്നു.

ഇതിനെക്കുറിച്ച് കേരള സര്‍ക്കാരിനും അറിയാവു ന്നതാണ്. അതിര്‍ത്തി തുറക്കുന്നത് കര്‍ണ്ണാടക യിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകും. രോഗവ്യാപനം തടയാന്‍ കഴിയില്ല. അതിര്‍ത്തി കടന്നു വരുന്നവരില്‍ ആരെല്ലാം കൊറോണ രോഗികള്‍ എന്നു കണ്ടെത്തുവാന്‍ സാധിക്കില്ല. അതിനുള്ള സാഹചര്യവും നിലവില്‍ ഇല്ല.

സംസ്ഥാന അതിര്‍ത്തി അടച്ചത് ജന ങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന തിനു വേണ്ടി ആണെന്നും ബി. എസ്. യെദ്യൂരപ്പ ആവര്‍ത്തിച്ച് വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

Comments Off on തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ല :  ബി. എസ്. യെദ്യൂരപ്പ

ടിക്‌ടോക് ചിത്രീകരണം : യുവാക്കൾ തീവണ്ടി തട്ടി മരിച്ചു

September 29th, 2019

chinese-app-tiktok-banned-in-india-ePathram
ബെംഗളൂരു : റെയില്‍ വേ ലൈനിലൂടെ നടന്നു കൊണ്ട് ‘ടിക്‌ ടോക്’ വീഡിയോ ചിത്രീ കരി ക്കു മ്പോള്‍ പിന്നില്‍ നിന്നും വന്ന തീവണ്ടി തട്ടി രണ്ടു യുവാക്കള്‍ മരിച്ചു. ബെംഗളൂരു ഹെഗ്‌ഡെ നഗർ സ്വദേശി കളായ അബ്‌സാദ് (19), മുഹമ്മദ് മട്ടി (22) എന്നി വരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം ഹെഗ്‌ഡെ നഗർ റെയിൽ വേ ഗേറ്റിനു സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. ഇവ രുടെ കൂട്ടു കാരനായ സലീബുള്ള (22) യെ പരിക്കു കളോടെ ആശുപത്രി യിൽ പ്രവേശി പ്പിച്ചു.

എല്ലാ പ്രായക്കാരേയും എറെ ആകര്‍ഷിച്ച ടിക് ടോക് വളരെ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയ യില്‍ താര മായി മാറിക്കഴി ഞ്ഞിരുന്നു. ഒരു വിനോദ മാധ്യമം എന്നതിലുപരി ഇതിലെ വീഡിയോ കളില്‍ അശ്ലീല രംഗ ങ്ങള്‍  അധി കരി ക്കുന്നു എന്നതു കൊണ്ടും ചിത്രീകരണ ങ്ങള്‍ ക്കിട യില്‍ നിര വധി അപ കടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതി നാലും ടിക്‌ ടോക് ആപ്പ് നിരോധിക്കണം എന്ന് വിവിധ കോണു കളിൽ നിന്നും ആവശ്യം ഉയർ ന്നിരുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ടിക്‌ടോക് ചിത്രീകരണം : യുവാക്കൾ തീവണ്ടി തട്ടി മരിച്ചു

ദക്ഷിണേന്ത്യയില്‍ ഭീകര ആക്രമണ സാദ്ധ്യത : മുന്നറിയിപ്പുമായി സൈന്യം

September 9th, 2019

terrorist-epathram
ന്യൂഡൽഹി : ദക്ഷിണേന്ത്യയില്‍ ഭീകര ആക്രമണത്തിന് സാദ്ധ്യത എന്ന്‍ സൈന്യ ത്തിന്റെ മുന്നറിയിപ്പ്. ഗുജറാ ത്തിൽ അറബി ക്കടലിലെ സർ ക്രീക്കിൽ ഉപേക്ഷിച്ച ബോട്ടു കൾ കണ്ടെത്തിയ പശ്ചാ ത്തല ത്തിലാണ് ഈ മുന്നറിയിപ്പ്. ബോട്ടുകൾ നിരീക്ഷണ ത്തില്‍ ആണെന്നും മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ട് എന്നും കരസേന ദക്ഷിണ മേഖല കമാൻഡിംഗ് ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ എസ്. കെ. സൈനി അറി യിച്ചു.

കേരളത്തിലും കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടു വിച്ചു. ഓണാഘോഷ ങ്ങളുടെ ഭാഗ മായി തിരക്ക് അനു ഭവ പ്പെടുന്ന സ്ഥലങ്ങളിൽ സുരക്ഷാ പരി ശോധന കർശ്ശന മാക്കി യിട്ടുണ്ട്.

സംശയാസ്പദമായി എന്തെ ങ്കിലും കണ്ടാൽ 112 എന്ന നമ്പറിൽ വിളിച്ച് അറി യിക്കണം എന്ന് ഡി. ജി. പി. ലോക്നാഥ് ബെഹ്റ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ദക്ഷിണേന്ത്യയില്‍ ഭീകര ആക്രമണ സാദ്ധ്യത : മുന്നറിയിപ്പുമായി സൈന്യം

Page 2 of 41234

« Previous Page« Previous « നൗഷാദിന് കെ. എസ്. സി. യിൽ സ്വീകരണം നൽകി 
Next »Next Page » പാട്ടും കളി കളു മായി ആർട്ട്സ് മേറ്റ്സ് ഓണാഘോഷം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha