അബുദാബി : കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘എഡ്യൂ ഫെസ്റ്റിവ്’ ജന പങ്കാളിത്തം കൊണ്ടും ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി. അബുദാബി ബനിയാസിലെ ഇന്‍റർ നാഷണൽ ഇന്ത്യൻ സ്കൂൾ ക്യാമ്പസിൽ വെച്ച് രാവിലെ 10 മണിക്ക് ആരംഭിച്ച ‘എഡ്യൂ ഫെസ്റ്റിവ്’ വൈകുന്നേരം 6 മണി വരെ നീണ്ടു നിന്നു.
കരിയര്‍ ഗൈഡന്‍സ് വിദഗ്ദ ശ്രീവിദ്യ സന്തോഷ്, ജി-20 രാജ്യങ്ങളുടെ ലാന്‍ഡ് കോഡിനേഷന്‍ ഓഫീസ് ഡയററ്റര്‍ മുരളി തുമ്മാരു കുടി, യു. എന്‍. ബ്രെസ്സല്സ് മൈഗ്രേനെന്‍റ് പ്രൊജക്റ്റ് ഓഫീസര്‍ മുഹമ്മദ് അമീൻ അരിബ്ര, ഡോ. മുഹമ്മദ് ജുവൈദ്, ഡോ. മുഹമ്മദ് റാസിഖ്, പാണക്കാട് ഹൈദരലി തങ്ങൾ തുടങ്ങിയ പ്രമുഖര്‍ വിവിധ വിഷയങ്ങളിൽ ചർച്ചകൾക്ക് നേതൃത്വം നൽകി.
രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സജീവമായ ഇട പെടൽ വിവിധ സെക്ഷനുകളിൽ പ്രകടമായിരുന്നു. പാനലിസ്റ്റുകളുമായുള്ള നേരിട്ടുള്ള സംവാദവും സംശയ നിവാരണവും എഡ്യൂ ഫെസ്റ്റിനെ മികവുറ്റതാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളുമായി ആയിരത്തോളം പേര് പരിപാടിയിൽ പങ്കെടുത്തു. എസ്. എസ്. എൽ. സി., പ്ലസ് -ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മുന്നൂറോളം കുട്ടികളെ ആദരിച്ചു.
ഇന്ത്യ, യു. എ. ഇ., മറ്റു വിദേശ രാജ്യങ്ങൾ എന്നിവിട ങ്ങളിലെ വിദ്യാഭ്യാസ മേഖലയിലെ ആനുകാലിക മാറ്റങ്ങൾ, ഉന്നത വിദ്യാഭ്യാസ സാദ്ധ്യതകൾ, വിവിധ തരം സ്കോളർ ഷിപ്പുകൾ തുടങ്ങിയ വിഷയങ്ങളിൽ നടന്ന ചർച്ചകളിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. നിരവധി വിദ്യാഭ്യാസ അനുബന്ധ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകളും ഒരുക്കിയിരുന്നു.
അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂർ അലി കല്ലുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. എം. പി. എം. റഷീദ് ഉത്ഘാടനം ചെയ്തു. ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ പ്രസിണ്ട് പി. ബാവാ ഹാജി, ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, യു. അബ്ദുല്ല ഫാറൂഖി, മുനീർ അൻസാരി എന്നിവർ സംബന്ധിച്ചു.
ഭാരവാഹികളായ അഷറഫ് പൊന്നാനി, ഹംസ നടുവിൽ, റഷീദ് പട്ടാമ്പി, കോയ തിരുവത്ര, അബ്ദുൽ ബാസിത്, അനീസ് മാങ്ങാട്, ശറഫുദ്ധീൻ കൊപ്പം, അബ്ദുൽ ഖാദർ ഒളവട്ടൂർ, ഹംസ ഹാജി പാറയിൽ, മൊയ്ദുട്ടി വെളേരി, ഷാനവാസ് പുളിക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സി. എച്ച്. യൂസുഫ് സ്വാഗതവും സെക്രട്ടറി മുഹമ്മദ് അൻവർ ചുള്ളിമുണ്ട നന്ദിയും പറഞ്ഞു.