അബുദാബി : കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ മാധ്യമ പുരസ്കാരം ‘e പത്രം’ പ്രതിനിധി പി. എം. അബ്ദുൽ റഹിമാന് സമ്മാനിച്ചു. ഓൺ ലൈൻ മാധ്യമ രംഗ ത്തെ വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ പരിഗണിച്ച് കൊണ്ടാണ് പുരസ്കാരം സമ്മാനിച്ചത്.
തൃശൂർ ജില്ല യിലെയും ഗുരുവായൂർ മണ്ഡല ത്തിലെയും ലീഗ് പ്രസ്ഥാന ത്തി നും അബു ദാബി കെ. എം. സി. സി. യുടെ വളർച്ച യിലും മുഖ്യ പങ്കു വഹിച്ച കടപ്പുറം പഞ്ചായ ത്തിലെ സമുന്നതനായ നേതാവ് ആയിരുന്ന പി. വി. ഹമീദ് മോൻ എന്നവരുടെ പേരിൽ പ്രഖ്യാപിച്ച പ്രഥമ പുരസ്കാരം, കടപ്പുറം പഞ്ചായത്ത് നിവാസി യും അബുദാബി യിലെ മാധ്യമ – കലാ – സാംസ്കാരിക രംഗ ത്തെ നിറ സാന്നിദ്ധ്യവുമായ പി. എം. അബ്ദുൽ റഹിമാന് സമ്മാനി ക്കുവാൻ കഴിഞ്ഞ തിൽ വളരെ അധികം ചാരിതാർഥ്യം ഉണ്ട് എന്ന് അബുദാബി കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
പ്രമുഖ മാധ്യമ പ്രവർത്ത കനും പ്രവാസി ഭാരതി റേഡിയോ മാനേജിംഗ് ഡയറക്ടറുമായ കെ. ചന്ദ്രസേനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. “നവ മാധ്യമ ങ്ങളും യുവ ചിന്തകളും” എന്ന വിഷയം മിഡിൽ ഈസ്റ്റ് ചന്ദ്രിക അബു ദാബി ബ്യൂറോചീഫ് റസാഖ് ഒരുമനയൂർ അവത രിപ്പിച്ചു.
കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസി ഡണ്ട് പി. വി. നസീർ അദ്ധ്യ ക്ഷത വഹിച്ചു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ കെ. അൻസാരി, തൃശൂർ ജില്ലാ കെ. എം. സി. സി. വനിതാ വിഭാഗം പ്രസി ഡണ്ട് സബിതാ സെയ്തു മുഹമ്മദ്, ആർ. വി. ഹംസ കറുകമാട് തുടങ്ങിയവർ സംബന്ധിച്ചു.
കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കോയ തിരുവത്ര, യു. എ. ഇ. – കടപ്പുറം പഞ്ചായത്ത് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ സി. അലി ക്കുഞ്ഞി ഹാജി, ട്രഷറർ പി. വി. ജലാൽ, വൈസ് പ്രസിഡണ്ട് വി. പി. ഉമ്മർ, ഗുരു വായൂർ മണ്ഡലം പ്രസിഡണ്ട് വി. എം. മുനീർ, സെക്രട്ടറി ജലീൽ കാര്യടത്ത്, വൈസ് പ്രസിഡണ്ട് മുസ്തഫ വലിയകത്ത്, ഇസ്ലാമിക് സെന്റർ പ്രതി നിധി കുഞ്ഞു മുഹമ്മദ്, പി. കെ. ബദറു, പുന്നയൂർ കെ. എം. സി. സി. പ്രസി ഡണ്ട് കബീർ, കടപ്പുറം പഞ്ചായത്ത് ഭാരവാഹി കളായ അസീസ് സബ്‌ജി, നിഷാക് കടവിൽ, ശിഹാബ് കെ. എസ്., റഷീദ് ചാലിൽ, സെയ്തു മുഹമ്മദ് പി. എ., ഇക്ബാൽ പി. എം., മുനീർ ഈസ്സ, ജാഫർ എ. വി. എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഫൈസൽ കടവിൽ സ്വാഗതവും ട്രഷറർ ജാഫർ ബുഖാറയിൽ നന്ദിയും പറഞ്ഞു.