വേഗ പരിധി : മുന്നറിയിപ്പുമായി പുതിയ ബോര്‍ഡുകള്‍

April 17th, 2022

abudhabi-police-new-logo-2017-ePathram
അബുദാബി : പ്രതികൂല കാലാവസ്ഥയില്‍ വേഗത കുറക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന പുതിയ ഇലക്‌ട്രോണിക് പാനലുകള്‍ അബുദബിയിലെ റോഡുക ളില്‍ സ്ഥാപിച്ചു. മണിക്കൂറിൽ 80 കിലോ മീറ്റർ വേഗ പരിധി ഫ്ലാഷ് ലൈറ്റിന്‍റെ സഹായത്തോടെ ഏതു കാലാവസ്ഥ യിലും ദൃശ്യമാവും വിധമാണ് ഇ- പാനല്‍ ബോര്‍ഡുകള്‍. മൂടല്‍ മഞ്ഞ്, മണല്‍ കാറ്റ്, മഴ, ശക്തമായ കാറ്റ് എന്നിവയിൽ വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാൻ മുന്നറിയിപ്പ് നൽകുന്നു.

ക്ഷീണം, ഉറക്കം എന്നിവ അനുഭവപ്പെടുന്ന സമയ ങ്ങളിൽ വാഹനങ്ങൾ ഓടിക്കരുത്. ഡ്രൈവർ മാരുടെ ക്ഷീണം, മയക്കം എന്നിവ അപകടങ്ങളിലേക്ക് നയിക്കാം എന്നതിനാൽ വാഹനം ഓടിക്കുന്നതിനു മുൻപായി മതിയായ വിശ്രമം നേടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം എന്നും അബുദബി പോലീസ് ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , ,

Comments Off on വേഗ പരിധി : മുന്നറിയിപ്പുമായി പുതിയ ബോര്‍ഡുകള്‍

മെയ് ഒന്നു മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്ക് വര്‍ദ്ധിക്കും

April 14th, 2022

transport-vehicle-national-highway-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് 2022 മെയ് 1 മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിക്കും എന്ന് ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജു.

ബസ്സ് ചാര്‍ജ്ജ് മിനിമം 8 രൂപ യില്‍ നിന്ന് 10 രൂപ ആയി വര്‍ദ്ധിക്കും. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഓരോ രൂപ വീതവും വര്‍ദ്ധിക്കും. ഓട്ടോ ചാര്‍ജ്ജ്, മിനിമം 30 രൂപ ആക്കി. ആദ്യത്തെ രണ്ട് കിലോ മീറ്റര്‍ ദൂരത്തിനാണ് ഈ നിരക്ക്.

ടാക്‌സി കൂലി മിനിമം 175 രൂപ ആയിരുന്നത് ഇനി മുതല്‍ 200 രൂപ ആയി ഉയരും. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക യാത്രാ നിരക്ക് വര്‍ദ്ധന പിന്‍വലിച്ചു എന്നും  വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തീരുമാനം ഉടന്‍ കൈക്കൊള്ളും എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on മെയ് ഒന്നു മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്ക് വര്‍ദ്ധിക്കും

സിറ്റി ബസ്സ് സര്‍വ്വീസ് റമദാനില്‍ രാവിലെ 5 മണി മുതൽ

April 3rd, 2022

abudhabi-bus-service-by-itc-ePathram
അബുദാബി : റമദാനിലെ സിറ്റി ബസ്സ് സര്‍വ്വീസ് സമയം പുനക്രമീകരിച്ചു. തലസ്ഥാന നഗരിയില്‍ രാവിലെ 5 മണി മുതൽ പുലര്‍ച്ചെ ഒരു മണി വരെയും ഉള്‍ പ്രദേശ ങ്ങളിലേക്ക് അർദ്ധ രാത്രി 12 മണി വരെയും സർവ്വീസ് നടത്തും എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന റൂട്ട് നമ്പര്‍ 22, 54, 65, 67, എന്നിവയും എയര്‍ പോര്‍ട്ട് സര്‍വ്വീസ്  A1, A2 കൂടാതെ റൂട്ട് നമ്പര്‍ 101, 110, എന്നിവ 24 മണിക്കൂറും സർവ്വീസ് നടത്തും.

പുതുതായി ആരംഭിച്ച എക്സ്പ്രസ്സ് സർവ്വീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 6 മണി മുതൽ രാത്രി 11 മണി വരെയും വാരാന്ത്യ ങ്ങളിൽ രാവിലെ 6 മണി മുതൽ പുലർച്ചെ ഒരു മണി വരെയും സര്‍വ്വീസ് നടത്തും.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള മവാഖിഫ് പെയ്മെന്‍റ് ശനി മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ അർദ്ധ രാത്രി 12 മണി വരെ യുമാണ്.

വെള്ളിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും മവാഖിഫ് പാർക്കിംഗ് സൗജന്യം ആയിരിക്കും.

അബുദാബി ടോള്‍ ഗേറ്റ് (ദർബ്) പണം ഈടാക്കുന്നത് രാവിലെ 8 മണി മുതൽ 10 മണി വരെയും ഉച്ചക്ക് 2 മണി മുതൽ വൈകു ന്നേരം 4 മണി വരെയും ആയിരിക്കും.

* W A M , City Express Service

- pma

വായിക്കുക: , , ,

Comments Off on സിറ്റി ബസ്സ് സര്‍വ്വീസ് റമദാനില്‍ രാവിലെ 5 മണി മുതൽ

ചരക്കു വാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും ഡല്‍ഹിയില്‍ പ്രത്യേക പാത

March 24th, 2022

vehicle-in-indian-road-by-m-vedhan-ePathram
ന്യൂഡല്‍ഹി : റോഡിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും ഗതാഗത കുരുക്ക് പരിഹരിക്കുവാനും വേണ്ടി ബസ്സു കള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും ഡല്‍ഹിയില്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രത്യേക പാത എന്ന് ഗതാഗത വകുപ്പ്. ഈ പാതയിലൂടെ മാത്രമേ ബസ്സുകളും ചരക്കു വാഹനങ്ങളും ഓടിക്കുവാന്‍ പാടുള്ളു. നിയമ ലംഘകര്‍ക്ക് പതിനായിരം രൂപ വരെ പിഴയും ആറു മാസത്തെ തടവു ശിക്ഷയും എന്നും അധികൃതര്‍.

പരീക്ഷണാര്‍ത്ഥം ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെ 15 റോഡുകളില്‍ വലിയ വാഹനങ്ങള്‍ക്കായി പ്രത്യേക പാത ഏര്‍പ്പെടുത്തും.

പാതകള്‍ കൃത്യമായി തിരിച്ചറിയാന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെ ഈ പാതകള്‍ ബസ്സുകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും മാത്രമായി നിജപ്പെടുത്തും. മറ്റു സമയങ്ങളില്‍ ഇതര വാഹനങ്ങള്‍ക്കും ഈ പാതയിലൂടെ പോകാം.

- pma

വായിക്കുക: , , ,

Comments Off on ചരക്കു വാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും ഡല്‍ഹിയില്‍ പ്രത്യേക പാത

ചരക്കു വാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും ഡല്‍ഹിയില്‍ പ്രത്യേക പാത

March 24th, 2022

vehicle-in-indian-road-by-m-vedhan-ePathram
ന്യൂഡല്‍ഹി : റോഡിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും ഗതാഗത കുരുക്ക് പരിഹരിക്കുവാനും വേണ്ടി ബസ്സു കള്‍ക്കും ചരക്കു വാഹന ങ്ങള്‍ക്കും ഡല്‍ഹിയില്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രത്യേക പാത എന്ന് ഗതാഗത വകുപ്പ്. ഈ പാതയിലൂടെ മാത്രമേ ബസ്സുകളും ചരക്കു വാഹന ങ്ങളും ഓടിക്കുവാന്‍ പാടുള്ളു. നിയമ ലംഘകര്‍ക്ക് പതിനായിരം രൂപ വരെ പിഴയും ആറു മാസ ത്തെ തടവു ശിക്ഷയും എന്നും അധികൃതര്‍.

പരീക്ഷണാര്‍ത്ഥം ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെ 15 റോഡുകളില്‍ വലിയ വാഹനങ്ങള്‍ക്കായി പ്രത്യേക പാത ഏര്‍പ്പെടുത്തും. പാതകള്‍ കൃത്യമായി തിരിച്ചറിയാന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.

രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെ ഈ പാതകള്‍ ബസ്സുകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും മാത്രമായി നിജപ്പെടുത്തും. മറ്റു സമയങ്ങളില്‍ ഇതര വാഹനങ്ങള്‍ക്കും ഈ പാതയിലൂടെ പോകാം.

 

- pma

വായിക്കുക: , , ,

Comments Off on ചരക്കു വാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും ഡല്‍ഹിയില്‍ പ്രത്യേക പാത

Page 17 of 57« First...10...1516171819...304050...Last »

« Previous Page« Previous « മാട്ടൂൽ പ്രീമിയർ ലീഗ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്
Next »Next Page » നയന്‍താര ചക്രവര്‍ത്തി ജെന്‍റില്‍ മാന്‍ 2- ല്‍ നായിക »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha