കാലാവസ്ഥയിലെ മാറ്റം : ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം

October 18th, 2021

abudhabi-traffic-police-camp-for-taxi-drivers-ePathram
അബുദാബി : വാഹനം ഓടിക്കുന്നവർ കാലാവസ്ഥ യിലെ മാറ്റം ഉൾക്കൊണ്ട് കൂടുതൽ ശ്രദ്ധാലുക്കൾ ആവണം എന്ന് അബുദാബി പോലീസ്.

ടാക്സി ഡ്രൈവര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിച്ച ബോധ വത്കരണ ക്ലാസ്സിലാണ് ഇക്കാര്യം ഓർമ്മിപ്പിച്ചത്. ഗതാഗത രംഗത്തെ സമഗ്ര മാറ്റങ്ങൾ, പുതുക്കിയ നിയമ ങ്ങൾ, വിവിധ കാലാവസ്ഥകളിൽ ഡ്രൈവ് ചെയ്യു മ്പോള്‍ പാലിക്കേണ്ടതായ മുൻ കരുതലുകൾ എന്നിവ വിശദീകരിച്ചു.

വാഹനങ്ങൾ തമ്മില്‍ മതിയായ അകലം ഇല്ലാതെയുള്ള ഡ്രൈവിംഗ്, അനുവദിച്ചതില്‍ കൂടുതല്‍ വേഗത എന്നിവ യാണ് വാഹന അപകട ങ്ങളുടെ പ്രധാന കാരണങ്ങൾ.

ഇത്തരം കാര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ സത്വര ശ്രദ്ധ ചെലുത്തുകയും നിയമം അനുശാസിക്കുന്ന രീതിയില്‍ വാഹനം ഓടിക്കുകയും ചെയ്യണം എന്നും പോലീസ് മുന്നറിയിപ്പു നല്‍കി.

- pma

വായിക്കുക: , , ,

Comments Off on കാലാവസ്ഥയിലെ മാറ്റം : ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാട്ടിലേക്ക് സൗജന്യ യാത്ര

October 14th, 2021

abu-dhabi-health-care-link-service-ePathram
അബുദാബി : കൊവിഡ് പ്രതിരോധ പ്രവര്‍ത്തന ങ്ങളില്‍ മികച്ച സേവനം കാഴ്ച വെച്ച ആരോഗ്യ പ്രവര്‍ത്ത കര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് നല്‍കി അബുദാബി ഹെല്‍ത്ത് സര്‍വ്വീസസ് കമ്പനി (S E H A) ആദരിക്കുന്നു. 2022 ജൂൺ മാസം വരെയാണ് ഈ ആനുകൂല്യം. ജോലി ചെയ്യുന്ന ഓഫീസ് വഴി ഇത്തിഹാദ് എയര്‍ വേയ്സി ലേക്ക് യാത്രാ തിയ്യതികള്‍ രേഖാ മൂലം അറിയിച്ചാല്‍ മടക്കയാത്രാ ടിക്കറ്റ് ലഭിക്കും.

2020 ജനുവരി മാസത്തില്‍ രാജ്യത്ത് ആദ്യ കൊവിഡ് പോസിറ്റീവ് കേസ് രേഖപ്പെടുത്തിയ നാള്‍ മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ വിട്ടു നിന്നവരും ഉണ്ട്. അവരുടെ ആത്മാര്‍ത്ഥ പരിശ്രമ ങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും നല്‍കുന്ന അംഗീകാരം കൂടി യാണ് ഈ സൗജന്യ യാത്രാ സംവിധാനം എന്ന് അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

Comments Off on ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാട്ടിലേക്ക് സൗജന്യ യാത്ര

സുപ്രധാന വകുപ്പുകള്‍ ചേര്‍ത്ത് ഫെഡറൽ അഥോറിറ്റി പുനഃ സംഘടിപ്പിച്ചു

October 7th, 2021

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി & സിറ്റിസൺഷിപ്പ് പുനഃ സംഘടിപ്പിച്ചു കൊണ്ട് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് ഇറക്കി. ഇതോടെ രാജ്യത്തെ അതിപ്രധാനമായ വിവിധ വകുപ്പുകള്‍ ഇനി ഒരു അഥോറിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കും.

ദി ഫെഡറൽ കസ്റ്റംസ് അഥോറിറ്റി, ജനറൽ അഥോറിറ്റി ഓഫ് പോർട്ട്സ്, ബോർഡേഴ്‌സ് ആൻഡ് ഫ്രീ സോൺസ് സെക്യൂരിറ്റി എന്നിവയാണ് ലയിപ്പിച്ചിരിക്കുന്നത്.

യു. എ. ഇ. യിലെ പൗരത്വം, താമസ വിസ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം എടുത്തു നടപ്പാക്കുന്ന അഥോറി റ്റിയാണ് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി & സിറ്റിസൺഷിപ്പ്.

ഇതിലൂടെ കസ്റ്റംസ്, തുറമുഖ സുരക്ഷിതത്വ വകുപ്പുകള്‍ കൂടി ഒന്നിച്ചു ചേർത്തു കൊണ്ടാണ് ഇപ്പോള്‍ പുനഃ സംഘടിപ്പിച്ചത്.

യു. എ. ഇ. യിലെ പൗരത്വം, പാസ്സ് പോര്‍ട്ട്, താമസ രേഖ, തുറമുഖ വികസനം, രാജ്യത്തേക്കുള്ള പ്രവേശനം, അതിർത്തികൾ, ഫ്രീ സോൺ സുരക്ഷിതത്വം, ഫ്രീ സോൺ ലൈസൻസ്, നികുതി നിരക്കുകളുടെ ഏകീകരണം തുടങ്ങിയ ചുമതലകളും ഈ അഥോറിറ്റിക്ക് തന്നെ ആയിരിക്കും. നയ രൂപീകരണം തയ്യാറാക്കി നിയമങ്ങള്‍ നടപ്പാക്കുന്നതും ഈ പുതിയ അഥോറിറ്റിയുടെ കീഴില്‍ ആയിരിക്കും.

*  W A M NEWS

- pma

വായിക്കുക: , , ,

Comments Off on സുപ്രധാന വകുപ്പുകള്‍ ചേര്‍ത്ത് ഫെഡറൽ അഥോറിറ്റി പുനഃ സംഘടിപ്പിച്ചു

ശ്രദ്ധയില്ലാതെ വാഹനം ഓടിക്കരുത് : വീഡിയോ പങ്കു വെച്ച് പോലീസ് മുന്നറിയിപ്പ്

October 2nd, 2021

traffic-awareness-pedestrian-zebra-crossing-ePathram
അബുദാബി : ഡ്രൈവ് ചെയ്യുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, അമിത വേഗം, വാഹന ങ്ങൾക്ക് ഇടയില്‍ ആവശ്യമായ അകലം പാലിക്കാതെ ഓടിക്കുക എന്നിവ കൊണ്ട് ഉണ്ടാവുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പു നല്‍കി അബുദാബി പോലീസ്.

സീബ്രാ ക്രോസിംഗിലൂടെ നടന്നു പോകുന്ന കാല്‍ നട യാത്രികനു നേരെ പാഞ്ഞെത്തുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയകളില്‍ പങ്കു വെച്ച് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പു നല്‍കുന്നു.

മേല്‍പറഞ്ഞ കാര്യങ്ങളാണ് പ്രധാനമായും വാഹന അപകടങ്ങൾക്ക് കാരണം ആവാറുള്ളത്. എന്നാല്‍ കാൽ നട യാത്രികരും റോഡില്‍ ഇറങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. റോഡ് മുറിച്ചു കടക്കുമ്പോഴുള്ള ഫോണ്‍ ഉപയോഗം നിയമ വിരുദ്ധമാണ് എന്ന കാര്യവും ഓര്‍ക്കണം.

- pma

വായിക്കുക: , , , ,

Comments Off on ശ്രദ്ധയില്ലാതെ വാഹനം ഓടിക്കരുത് : വീഡിയോ പങ്കു വെച്ച് പോലീസ് മുന്നറിയിപ്പ്

വേള്‍ഡ് എക്സ്പോ : ലോകം ഇനി ദുബായില്‍

October 2nd, 2021

expo-2020-dubai-uae-new-logo-ePathram
ദുബായ് : വര്‍ണ്ണാഭമായ പരിപാടികളോടെ ദുബായ് വേള്‍ഡ് എക്സ്പോ-2020 ക്കു തുടക്കം കുറിച്ചു. വ്യാഴാഴ്ച രാത്രിയില്‍ നടന്ന ഉല്‍ഘാടന പ്രോഗ്രാമിനു ശേഷം ഒക്ടോബർ 1 വെള്ളിയാഴ്ച മുതൽ ദുബായ് എക്സ്‌പോ നഗരി യിലേക്ക് ജന പ്രവാഹമാണ്. 192 രാജ്യങ്ങൾ എക്സ്പോ യിൽ പങ്കാളികള്‍ ആവുന്നുണ്ട്.

2022 മാർച്ച് 31 വരെ 182 ദിവസ ങ്ങളിലെ ആഗോള സംഗമ ഭൂമിയാണ് ദുബായ് വേള്‍ഡ് എക്സ്‌പോ. ഒരു ദിവസ ത്തെ പ്രവേശനത്തിന് 95 ദിർഹം ടിക്കറ്റ് നിരക്ക്. എക്സ്പോ യുടെ വെബ് സൈറ്റ് വഴി പ്രവേശന ടിക്കറ്റ് എടുക്കാം. 30 ദിവസവും പ്രവേശിക്കുവാന്‍ ടിക്കറ്റ് നിരക്ക് 195 ദിര്‍ഹം. സീസണ്‍ ടിക്കറ്റ് 495 ദിർഹം. ഇതില്‍ ആറു മാസക്കാലം എപ്പോള്‍ വേണമെങ്കിലും ദുബായ് വേള്‍ഡ് എക്സ്പോ സന്ദര്‍ശിക്കാം.

സന്ദര്‍ശകരില്‍ 18 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത പി. സി. ആർ. നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് ഹാജരാക്കണം. വിവിധ എമിറേറ്റു കളില്‍ നിന്നും എക്സ്പോ നഗരിയിലേക്ക് പൊതു ഗതാഗത സൗകര്യവും ദുബായ് മെട്രോ സര്‍വ്വീസ് എന്നിവ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on വേള്‍ഡ് എക്സ്പോ : ലോകം ഇനി ദുബായില്‍

Page 19 of 57« First...10...1718192021...304050...Last »

« Previous Page« Previous « ആദ്യത്തെ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ എം. എ. യൂസഫലിക്ക്
Next »Next Page » ശ്രദ്ധയില്ലാതെ വാഹനം ഓടിക്കരുത് : വീഡിയോ പങ്കു വെച്ച് പോലീസ് മുന്നറിയിപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha